Dawood Ibrahim reportedly in critical condition at a Karachi hospital

April 29th, 2017

New Delhi: India's most wanted man and underworld don Dawood Ibrahim, who has been hiding in Pakistan for a long time, is reportedly in a critical condition at a Karachi hospital after a heart stroke. According to unverified reports, Dawood is reportedly unwell and admitted to a Karachi hospital following heart stroke. His condition is said to be critical. Chhota Shakeel who is close to him said, "Dawood Ibrahim is absolutely hale and hearty. All news reports about his being unwell are completely false." ...More »

Tags: , ,

ദാവൂദ് ഇബ്രാഹീമിന് ഹൃദയാഘാതം, ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

April 29th, 2017

ന്യൂഡല്‍ഹി: അധോലോക നായകനും മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹീം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദാവൂദ് കറാച്ചിയിലെ ആശുപ്രിയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദാവൂദ് പൂര്‍ണ്ണ ആരോഗ്യവാനാണെന്നും പാകിസ്ഥാനിലെ കറാച്ചിയില്‍ തന്നെ കഴിയുകയാണെന്നും അടുത്ത അനുയായി ഛോട്ടാ ഷക്കീല്‍ പറഞ്ഞു. മറ്റു വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ഛോട്ടോ ഷക്കീലിന്റെ പ്രതികരണം...More »

Tags: , ,

Men should learn to do household work, women martial arts: says Sushma Swaraj

April 28th, 2017

New Delhi: Men should be encouraged to study home science in college and hone their culinary skills, while women should be motivated to take up physical education, especially martial arts, as an effort to banish gender bias from society. The suggestion was made on Thursday by external affairs minister Sushma Swaraj at the Group of Ministers (GoM) meeting to review the national policy for women. The policy, which is being revised for the first time in 16 years, will address current and emerging challenges i...More »

Tags: , ,

ലിംഗ വിവേചനം കുറയ്ക്കാന്‍ സുഷമ സ്വരാജിന്റെ നിര്‍ദ്ദേശം; ആണ്‍കുട്ടികള്‍ പാചകം പഠിക്കണം, പെണ്‍കുട്ടികള്‍ ആയോധന കലയും

April 28th, 2017

ന്യൂഡല്‍ഹി: സ്ത്രീ പുരുഷ ലിംഗ വിവേചനം കുറയ്ക്കാന്‍ ആണ്‍കുട്ടികള്‍ പാചകം പഠിക്കണമെന്നും പെണ്‍കുട്ടികള്‍ ആയോധന കതകള്‍ അഭ്യസിക്കണമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ദേശീയ വനിതാനയ പുനരവലോകന യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശം. സ്ത്രീകളുമായി ബന്ധപ്പെട്ട് പരമ്പരാഗതമായ ചിന്താഗതിയുണ്ട്. ഇതു മാറ്റിയെടുക്കാന്‍ ആണ്‍കുട്ടികളെ പാചകം പഠിപ്പിക്കുന്നതിലൂടെ സാധിക്കും. ഇപ്പോള്‍ സ്ത്രീയും പുരുഷനും ഒരേ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നു. എന്നാല്‍, സ്ത്രീക്ക് അധികജോലിഭാരമുണ്ടെന്നും സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു. സുഷമ ...More »

Tags: , , ,

മോദിയേയും സ്വച്ഛ് ഭാരത് മിഷനെയും പ്രശംസിച്ച് ബില്‍ ഗേറ്റ്‌സ്

April 26th, 2017

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെയും മാലിന്യരഹിതമായ ഭാരതത്തിനായി മോദി പ്രധാനമന്ത്രിയായ ശേഷം നടപ്പിലാക്കിയ സ്വച്ഛ് ഭാരത് പദ്ധതിയെയും പ്രശംസിച്ച് അമേരിക്കന്‍ വ്യവസായി ബില്‍ ഗേറ്റ്‌സ്. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയതിനാണ് ബില്‍ ഗേറ്റ്‌സിന്റെ പ്രശംസ. ഗേറ്റ്‌സ് ഡോട് കോം എന്ന തന്റെ ബ്ലോഗിലാണ് അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് എഴുതിയത്. മനുഷ്യമാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചു. മോദി നടപ്പാക്കിയ സ്വച്ഛ് ഭാരത് പദ്ധതി ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വലിയ പങ്കുവഹിച്ചു...More »

Tags: , , ,

പശുവിനും ആധാര്‍ മാതൃകയില്‍ തിരിച്ചറിയല്‍ നമ്പര്‍

April 24th, 2017

ന്യൂഡല്‍ഹി: രാജ്യത്തെ പശുക്കള്‍ക്ക് ആധാര്‍ മാതൃകയില്‍ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പശുക്കളുടെ ചെവിയിലാണ് പന്ത്രണ്ട് അക്കങ്ങളുള്ള ഐഡി കാര്‍ഡ് വയ്ക്കുക. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഒരു ലക്ഷം പേരെ നിയമിച്ചു. പശുക്കളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനാണിത്. കറവ വറ്റിയ പശുക്കള്‍ക്കും പശുക്കുട്ടികള്‍ക്കും പ്രത്യേകം പരിഗണനയും സംരക്ഷണവും നല്‍കും. ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്കായി പ്രത്യേകം പദ്ധതി തുടങ്ങും.ക...More »

Tags: ,

Patanjali Amla juice found unsafe; Army canteens suspend sale

April 24th, 2017

Mumbai: The canteen stores department(CSD), the retailing platform for India's defence forces suspended the sale of Baba Ramdev's Patanjali Ayurved's amla juice after receiving a negative state laboratory test report about the product. In a letter dated April 3, 2017, the CSD asked all depots to make debit notes for their existing stock so that the Amla Juice can be sent back to Patanjali. Amla Juice was one of Patanjali's first consumer launches which helped the company establish its credentials in the consu...More »

Tags: , ,

പതഞ്ജലി നെല്ലിക്ക ജ്യൂസ് വില്പന സൈനിക കാന്റീനുകളില്‍ നിര്‍ത്തിവച്ചു, നടപടി പരിശോധനാഫലം കിട്ടിയതിനു പിന്നാലെ

April 24th, 2017

മുംബയ്: പതഞ്ജലി നെല്ലിക്ക ജ്യൂസ് സൈനിക കാന്റീനുകളിലൂടെ വില്ക്കുന്നത് നിര്‍ത്തിവച്ചു. കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫഡ് ലബോറട്ടറിയില്‍ നിന്നുള്ള പരിശോധനാഫലം കിട്ടിയതിനു പിന്നാലെയാണ് നടപടി. പതഞ്ജലി പുറത്തിറക്കിയ ആദ്യ ഉല്പന്നങ്ങളിലൊന്നാണ് ആംല ജ്യൂസ്. ഇതിന്റ വിജയത്തിനു പിന്നാലെയാണ് നിരവധി ഉല്പന്നങ്ങളുമായി പതഞ്ജലി വിപണിയിലെത്തിയത്. നെസ് ലെ മാഗി ന്യൂഡില്‍സില്‍ ലെഡിന്റെ അളവ് അനുവദനീയമായതിലും കൂടുതലാണെന്ന് കണ്ടെത്തിയത് കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലാബിലെ പരിശോധനയിലായിരുന്നു. മുമ്പും പതഞ്ജലി വിവാദത്തില്‍പ്പെട്...More »

Tags: , ,

ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് കെ. വിശ്വനാഥിന്

April 24th, 2017

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടനും സംവിധായകനുമായ കെ. വിശ്വനാഥിന്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡുവാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കെ. വിശ്വനാഥ് അമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നിരവധി ദേശീയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ശങ്കരാഭരണം, സാഗരസംഗമം, സപ്തദി, സര്‍ഗം, ചിലങ്ക, കാംചോര്‍, ജാഗ് ഉത്ത ഇന്‍സാര്‍, ഈശ്വര്...More »

Tags: , ,

ബാങ്കുവിളി വിവാദം: സോനു നിഗം രാജ്യം വിടണമെന്ന് മുസ്ലീം പണ്ഡിതന്‍

April 21st, 2017

കൊല്‍ക്കത്ത: ബാങ്കുവിളിക്കെതിരെ പ്രസ്താവന നടത്തിയ ഗായകന്‍ സോനു നിഗം രാജ്യം വിട്ടുപോകണം എന്നാവശ്യപ്പെട്ട് പശ്ചിമബംഗാളിലെ മുസ്ലീം പണ്ഡിതനും മൈനോരിറ്റി യുണൈറ്റഡ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍ഡുമായ സയ്യിദ് ഷാ അതെഫ് അലി അല്‍ ക്വാദെരി. സോനു നിഗമിനെ മൊട്ടയടിച്ച് ചെരിപ്പുമാല അണിയുന്നവര്‍ക്ക് നേരത്തെ ക്വാദെരി പത്തു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. അതിനെ തുടര്‍ന്ന് മൊട്ടയടിച്ച് സോനു നിഗം പത്രസമ്മേളനം നടത്തുകയും ചെയ്തു. ബാങ്കുവിളിക്കെതിരിയോ ഏതെങ്കിലും മതത്തിനെതിരെയോ അല്ല താന്‍ പറഞ്ഞതെന്നും മതവിശ്വാസം അടിച്ചേര്‍പ്പി...More »

Tags: , ,