വിദേശ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാം, ഉപാധികള്‍ ബാധകം

January 1st, 2017

ന്യൂഡല്‍ഹി: പഴയ 500, 1000 രൂപ നോട്ടുകള്‍ വിദേശ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്കി. അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള അവസാന ദിവസവും ഡിസംബര്‍ 30ന് അവസാനിച്ചുവെങ്കിലും വിദേശ ഇന്ത്യക്കാര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. പണം മാറ്റാമെങ്കിലും വിദേശ ഇന്ത്യക്കാര്‍ക്ക് ഫെമ നിയന്ത്രണങ്ങള്‍ ബാധകമാണ്. തിങ്കളാഴ്ച മുതല്‍ ഈ അവസരം ഉപയോഗപ്പെടുത്താം. ഇതേസമയം, നേപ്പാള്‍, ഭൂട്ടാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ഈ അവ...More »

Tags: ,

അസാധു കറൻസി കൈവശം വച്ചാൽ നാലു വർഷം തടവും പിഴയും

By ordinance to scrap old notes December 28th, 2016

ന്യൂഡൽഹി: നിരോധിച്ച 500, 1000 കറൻസി നോട്ടുകൾ കൈവശം വയ്ക്കുന്നത് കുറ്റകരമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ തയ്യാറാക്കിയ ഓർഡിനൻസിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. നിരോധിച്ച കറൻസി പതിനായിരം രൂപയിലധികം കൈവശം വച്ചാൽ നാലു വർഷം തടവും പിഴയും ലഭിക്കത്തക്ക രീതിയിലാണ് നിയമം വരിക. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കും. തുടർന്ന് ജനുവരിയിൽ ബജറ്റ് സമ്മേളനത്തിൽ  ഓർഡിനൻസിനു പകരം നിയമ നിർമാണം നടത്തും.  ഡിസംബർ 30നകം പഴയ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കണം. അതു കഴിഞ്ഞാൽ മാർച്ച് വരെ മതി...More »

Tags: ,

Kerala Police seizes Rs. 37 lakh in new currency notes from businessman’s house

December 24th, 2016

Malappuram : In continued post-demonetisation crackdown on black money, Rs. 37 lakh in new currency notes have been seized by police from a businessman's house on Saturday in the Malappuram area of Kerala. The incident happened while the police searched the house of Shanif, a local businessman after a tip off from locals. They found Rs. 37 lakhs in Rs. 2,000 and Rs. 100 denominations. Police have also recovered Rs. 2.5 lakh from Shoukkath Ali another local from Tirur district. Earlier today, the police had...More »

Tags: , ,

കറന്‍സി റദ്ദാക്കല്‍: എല്ലാ ഹര്‍ജികളും ഭരണഘടനാ ബെഞ്ചിന്, സഹകരണ ബാങ്കുകള്‍ക്ക് ആര്‍ബിഐ പണം നല്കണം

By സ്വന്തം ലേഖകന്‍ December 16th, 2016

ന്യൂഡല്‍ഹി: കറന്‍സി റദ്ദാക്കലുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളുടെ പരിഗണയിലുള്ള ഹര്‍ജികള്‍ സ്റ്റേചെയ്തുകൊണ്ട്, സുപ്രീം കോടതി അവയെല്ലാം ഭരണഘടനാ ബെഞ്ചിനു വിട്ടു. സഹകരണ ബാങ്കുകളുടേതടക്കമുള്ള ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിനു വിട്ടിരിക്കുന്നത്. ഇതേസമയം, അസാധുവാക്കിയ 1,000, 500 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കുന്ന വിഷയത്തില്‍ തീരുമാനം കേന്ദ്ര സര്‍ക്കാരിന് സ്വീകരിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആയിരിക്കും വിഷയം പരിഗണിക്കുക. മറ്റ് ബാങ്കുകള്‍ക്കു നല്‍കുന്നതു പോലെ സഹക...More »

Tags:

സഹകരണ ബാങ്കുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സമയമായില്ലെന്നു സുപ്രീം കോടതി

December 15th, 2016

കോടികള്‍ ആസ്തിയുള്ള സഹകരണ ബാങ്കുകള്‍ക്ക് രണ്ടാഴ്ച കൂടി കാത്തിരുന്നാല്‍ എന്താണു കുഴപ്പമെന്നും കോടതി ന്യൂഡല്‍ഹി: കറന്‍സി റദ്ദാക്കലുമായി ബന്ധപ്പെട്ട് രാജ്യത്തെ സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഇപ്പോള്‍ പിന്‍വലിക്കാനാവില്ലെന്ന് സുപ്രീം കോടതി. സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജികളും കറന്‍സി പിന്‍വലിക്കല്‍ നടപടി ചോദ്യം ചെയ്ത പൊതുതാത്പര്യ ഹര്‍ജികളും പരിഗണിച്ചാണ് കോടതി വിധി. ഇളവ് ഇപ്പോള്‍ അനുവദിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ബാധിക്കുമെന്നു നിരീ...More »

Tags:

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഒരു കോടി രൂപയുടെ സമ്മാനം, പണഉപയോഗം കുറയ്ക്കാന്‍ കേന്ദ്രത്തിന്റെ പദ്ധതി

By അഭിനന്ദ് December 11th, 2016

ന്യൂഡല്‍ഹി : രാജ്യത്ത് പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കോടി രൂപയുടെ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീതി ആയോഗ് പദ്ധതിയിടുന്നു. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ക്കു രൂപം നല്കാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഒഫ് ഇന്ത്യയോട് നീതി ആയോഗ് ആവശ്യപ്പെട്ടു കഴിഞ്ഞു. ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഗ്രാമീണരെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ആഴ്ചതോറും നറുക്കെടുപ്പു നടത്തി പത്തു ലക്ഷം രൂപ വരെ സമ്മാനം നല്കാനും പദ്ധതിയുണ്ട്. പത്ത് ഉപയോക്താക്കള്‍ക്കും പത്തു വ്യാപാരികള്‍ക്കും ആഴ്ച തോറും നറുക്കെടുപ്പില്‍ സമ്മാന...More »

Tags: ,

സഹകരണ മേഖല അതിഗുരുതരാവസ്ഥയിലെന്നു സുപ്രീം കോടതി

December 2nd, 2016

ന്യൂഡല്‍ഹി: കറന്‍സി നിരോധനത്തിനു ശേഷം രാജ്യത്തെ സഹകരണ മേഖലയിലെ സ്ഥിതിഗതി അതിഗുരുതരമെന്നു സുപ്രീം കോടതി വിലയിരുത്തി. കറന്‍സി റദ്ദാക്കല്‍ സംബന്ധിച്ച പരാതികളെല്ലാം തിങ്കളാഴ്ച കോടതി പരിഗണിക്കും.  നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. മഹാരാഷ്ര്ടയില്‍നിന്നുള്ള സഹകരണ ബാങ്കുകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. സഹകരണ പ്രതിസന്ധിമൂലം ഗ്രാമീണ മേഖലയിലുള്ള ആളുകള്‍ ബുദ്ധിമുട്ടിലാണെന്നും പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന...More »

Tags: ,

നോട്ട് അസാധുവാക്കല്‍: ജനത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു, രാജ്യനന്മായ്ക്ക് 50 ദിവസത്തേയ്ക്ക് എല്ലാം സഹിച്ചേ തീരൂ എന്നു മോഡി

November 27th, 2016

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യത്തിലെ നോട്ടുകള്‍ നോട്ട് അസാധുവാക്കിയ നടപടിയില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നും രാജ്യ താത്പര്യം മുന്‍നിര്‍ത്തി 50 ദിവസത്തേയ്ക്ക് എല്ലാവരും ക്ഷമിക്കുകയും സഹകരിക്കുകയും വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. കേരളത്തില്‍ നാളെ ഇടതു പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ഹര്‍ത്താല്‍ നടത്താനിരിക്കെയാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.  മന്‍ കി ബാത്ത് റേഡിയോ പ്രഭാഷണത്തിലാണ് മോഡി ഇങ്ങനെ പറഞ്ഞത്. നോട്ട് നിരോധനത്തെ തുടര്‍ന്നു രാജ്യത്തുണ്ടായ പ്രതിസന്ധി 50 ദിവസത്തിനുള്ളില്‍ പരിഹരിക...More »

Tags: ,

മോഡിയുടെ ആപ്പ് പറയുന്നു, നോട്ടു നിരോധനം ശരി, 134 കോടി ജനങ്ങളുള്ള രാജ്യത്ത് പ്രതികരിച്ചത് അഞ്ചു ലക്ഷം പേര്‍

November 24th, 2016

ന്യൂഡല്‍ഹി: 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കു 93 ശതമാനം പേരുടെ പിന്തുണ ലഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടു. മോഡിയുടെ വെബ് സൈറ്റിലാണ് ഇക്കാര്യം പറയുന്നത്.  പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ആപ്പ് വഴിയായിരുന്നു ജനഹിതം ആരാഞ്ഞത്. അതുകൊണ്ടുതന്നെ ഇതിന്റെ പൂര്‍ണ സത്യാവസ്ഥ അറിയാനുമാവുന്നില്ല. ചൊവ്വാഴ്ച രാവിലെ മുതലാണ് സര്‍വേ ആരംഭിച്ചത്. 15 മണിക്കൂറിനുള്ളില്‍ അഞ്ചു ലക്ഷം പേര്‍ സര്‍വ്വേയില്‍ പങ്കെടുത്തുവെന്ന് പറയുന്നു. അഴിമതിക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ക്ക് 92 ശതമാനം പേരും മുഴുവ...More »

Tags: ,

കശ്മീരില്‍ ഭീകരരില്‍ നിന്നു രണ്ടായിരത്തിന്റെ നോട്ടു പിടികൂടി, പാകിസ്ഥാന്‍ വഴിയാണോ പണമെത്തിയതെന്നും സംശയം

November 22nd, 2016

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബന്ദിപ്പോറയിലെ ഭീകരരില്‍ നിന്നു 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ സൈന്യം പിടികൂടി. ഭീകരതയ്ക്ക് അറുതിവരുത്തുന്നതിനു വേണ്ടിയാണ് ഇന്ത്യ 500, 1000 നോട്ടുകള്‍ റദ്ദാക്കിയത്. അതിനു പിന്നാലെ 2000- ത്തിന്റെ നോട്ടുകള്‍ ഭീകരരുടെ പക്കല്‍നിന്നു കിട്ടിയത് സുരക്ഷാ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ എത്തിയതിനുശേഷമാണ് ഭീകരര്‍ക്ക് നോട്ടുകള്‍ ലഭിച്ചതെന്നാണ് കരുതുന്നത്. ഇതിനെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. https://www.youtube.com/watch?v=xyCS0XTQkS...More »

Tags: