നടിയുമൊത്തുള്ള യാത്ര: ഡി.ഐ.ജി ബി. പ്രദീപിനെ കുടുക്കിയത് പൊലീസിലെ പാരകള്‍

May 23rd, 2017

തിരുവനന്തപുരം: പൊലീസ് സേനയിലെ പരസ്പരമുള്ള പാരയുടെ ഫലമാണ് ദക്ഷിണ മേഖലാ ഡി.ഐ.ജി ബി. പ്രദീപ് സീരിയല്‍ നടിയുമൊത്ത് യാത്ര ചെയ്തുവെന്ന ആരോപണത്തില്‍ അന്വേഷണത്തിനു കാരണമായതെന്നു സൂചന. നടിയുമൊത്ത് ഔദ്യോഗിക വാഹനത്തില്‍ യാത്രചെയ്തുവെന്ന ഊമക്കത്താണ് അന്വേഷണത്തിനു കാരണമായിരിക്കുന്നത്. ജയില്‍ മേധാവി ആര്‍. ശ്രീലേഖയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ജയില്‍ ആസ്ഥാനത്താണ് ഊമക്കത്ത് കിട്ടിയത്. പൊലീസില്‍ സമീപകാലത്തായി പരസ്പരം പാരവയ്ക്കാല്‍ വ്യാപകമായിരിക്കുകയാണ്. പല ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഇത്തരത്തില്‍ കത്തുകളും ഫോണ്‍കോളുകളുമെല്ലാം ...More »

Tags: ,

സ്‌കൂള്‍ സമയം ഒമ്പതു മുതല്‍ മൂന്നു മണിവരെയാക്കിയേക്കും

May 18th, 2017

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം രാവിലെ ഒമ്പതു മുതല്‍ മൂന്നു മണി വരെയാക്കിയേക്കും. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് സമയമാറ്റത്തിനുള്ള ആലോചന. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിലവില്‍ ഒമ്പതു മണി മുതലാണ് ക്ലാസുകള്‍ തുടങ്ങുന്നത്. ഹയര്‍ സെക്കന്‍ഡറിയുടെയും ഹൈസ്‌കൂളിന്റെയും സമയം ഏകീകരിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ബുധനാഴ്ച ചേര്‍ന്ന ഗുണമേന്മാ പരിശോധന സമിതി തീരുമാനം സര്‍ക്കാരിനു വിട്ടു. സമിതിയില്‍ അധ്യാപക സംഘടനാ പ്രതിനിധികളുമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരു...More »

Tags: , ,

ബസ് ജീവനക്കാര്‍ക്ക് മന്ത്രിയുടെ അഭിനന്ദനം, ഒപ്പം സമ്മാനവും

May 16th, 2017

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വകുപ്പു മന്ത്രിയുടെ അഭിനന്ദനവും പാരിതോഷികവും. യാത്രക്കിടെ അപസ്മാര രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചതിനാണ് മന്ത്രിയുടെ വക സമ്മാനം. ചങ്ങനാശ്ശേരി ഡിപ്പോയിലെ ജീവനക്കാരായ ബിനു അപ്പുക്കുട്ടനും കെ. വി. വിനോദ് കുമാറിനുമാണ് തോമസ് ചാണ്ടി 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. തന്റെ ആദ്യ ശമ്പളത്തില്‍ നിന്നുള്ള തുക ഇരുവര്‍ക്കും തുല്യമായി വീതിച്ചു നല്‍കും. ശനായാഴ്ച രാത്രിയില്‍ അങ്കമാലിയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്കു പുറപ്പ...More »

Tags: , ,

Ransomware cyber attack hits computers of two Kerala village panchayats

May 15th, 2017

Kottayam: The computers of two village panchayats in Kerala were hit with messages demanding $300 in virtual currency to unlock the files. Officials who on Monday opened the office computer at the Thariyode panchayat office in the district of Wayanad found that four of their computers have been hacked. Likewise another village panchayat at Aruvapulam near Konni in Pathanamthitta district on Monday morning got a similar virus message when their computer was switched on. Officials attached to the two offi...More »

Tags: , ,

കേരളത്തില്‍ വയനാട്ടിലും പത്തനംതിട്ടയിലും റാന്‍സംവേര്‍ ആക്രമണം

May 15th, 2017

കോട്ടയം: ലോകത്തെ പിടിച്ചുകുലുക്കിയ റാന്‍സംവേര്‍ ആക്രമണം കേരളത്തിലും. വയനാട്, പത്തനംതിട്ട ജില്ലകളിലാണ് ആക്രമണമുണ്ടായത്. വയനാട്ടിലെ തരിയോട് പഞ്ചായത്ത് ഓഫീസിലും പത്തനംതിട്ട ജില്ലയിലെ കോന്നി അരുവാപ്പുരം പഞ്ചായത്ത് ഓഫീസിലെയും കമ്പ്യൂട്ടറുകളാണ് ആക്രമണത്തിനു വിധേയമായത്. തിങ്കളാഴ്ച രാവിലെ മുതല്‍ വയനാട്ടിലെ തരിയോട് പഞ്ചായത്തിലെ നാല് വിന്‍ഡോസ് പ്രവര്‍ത്തനരഹിതമായി. തിങ്കളാഴ്ച ഫയലുകള്‍ തുറന്നപ്പോള്‍ മൈ ഡോക്യുമെന്റ്‌സിലുള്ള ഫയലുകള്‍ തുറക്കാനാവാതെ വന്നത്. മൂന്നു ദിവസത്തിനകം തുക അടയ്ക്കണമെന്നും ഇല്ലെങ്കില്‍ ഫയലുകള്‍ ഡിലീറ്റ...More »

Tags: , , ,

കണ്ണൂരില്‍ അഫ്‌സ്പ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ബിജെപിയ്ക്കു മുഖ്യമന്ത്രിയുടെ മറുപടി

May 15th, 2017

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സായുധസേനാ പ്രത്യേകാവകാശ നിയമം (അഫ്‌സ്പ) ഏര്‍പ്പെടുത്തണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ആവശ്യത്തെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. അഫ്‌സ്പ കൊണ്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനാവില്ല. കുമ്മനത്തിന്റെ അഭിപ്രായത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട് അഫ്‌സ്പ നടപ്പിലാക്കിയ മണിപ്പൂരില്‍ 1528 ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും നടന്നതായി മുഖ്യമന്ത്രി പറഞ്ഞു. 12 വയസ്സുള്ള കുട്ടി മുതല്‍ 72 വയസ്സുള്ള ...More »

Tags: , , ,

കേന്ദ്ര നേതൃത്വം തള്ളി, പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ശോഭാ സുരേന്ദ്രന്‍

May 15th, 2017

ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരള ഗവര്‍ണര്‍ പി. സദാശിവത്തെ വിമര്‍ശിച്ച ബിജെപി സംസ്ഥാന ജനറള്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ തള്ളി കേന്ദ്ര നേതൃത്വം. ബിജെപി നേതാക്കളുടെ പരാതി മുഖ്യമന്ത്രിക്കു കൈമാറിയ ഗവര്‍ണറുടെ നടപടിയാണ് ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ ഭയമാണെങ്കില്‍ ഗവര്‍ണര്‍ രാജിവയ്ക്കണമെന്നാണ് അവര്‍ പറഞ്ഞത്. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ കൂടിയ യോഗത്തിലാണ് ഗവര്‍ണര്‍ക്കെതിരെ ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം. ഭരണഘടനാ സ്ഥാപനങ്ങളോട് എല്ലാവര്...More »

Tags: , , ,

സെന്‍ കുമാറിന്റെ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് മരവിപ്പിച്ചു, ബീനാ കുമാരി പഴയ സീറ്റില്‍ തന്നെ

May 12th, 2017

തിരുവനന്തപുരം: ഡിജിപി ടിപി സെന്‍ കുമാറുമായി ഏറ്റുമുട്ടലിന്റെ പാതയില്‍ തുടരുന്ന സര്‍ക്കാര്‍, പൊലീസ് ആസ്ഥാനത്ത് സെന്‍ കുമാര്‍ നടത്തിയ സ്ഥലം മാറ്റം റദ്ദാക്കി. അതിരഹസ്യ വിഭാഗത്തിലെ ജൂനിയര്‍ സൂപ്രണ്ട് ബീനാകുമാരിയെ സ്ഥലം മാറ്റിയ ഉത്തരവാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് റദ്ദാക്കിയത്. ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഡിജിപിയുടെ ഓഫീസിനെ മുഖ്യമന്ത്രിയുടെ ഓഫീസ് വിവരമറിയിച്ചു. രേഖാമൂലമുള്ള ഉത്തരവ് വന്നിട്ടില്ല. വിവാദങ്ങളുണ്ടാക്കാതെ എല്ലാവരും ഐക്യത്തോടെ പോകണമെന്ന നിര്‍ദ്ദേശത്തോടെയാണ് സ്ഥലംമാറ്റം റദ്ദാക്കിയിരിക്കുന്നത്. ബീനാ ...More »

Tags: ,

മൂന്നാര്‍ വിഷയം ഏറ്റെടുക്കാന്‍ ബിജെപി, എംപിമാര്‍ സന്ദര്‍ശിക്കും

May 8th, 2017

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ ഇടതുവലതു മുന്നണികള്‍ അയഞ്ഞ സമീപനം സ്വീകരിക്കുമ്പോള്‍ വിഷയം ഏറ്റെടുക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി മൂന്നാര്‍ കയ്യേറ്റത്തെ കുറിച്ചു പഠിക്കാന്‍ ബിജെപി എംപിമാര്‍ മേയ് 14 ന് മൂന്നാര്‍ സന്ദര്‍ശിക്കും. സംഘത്തില്‍ സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍, റിച്ചാഡ് ഹേ എന്നിവരുണ്ടാവും. ഒ. രാജഗോപാല്‍ എംഎല്‍എയും സംഘത്തെ അനുഗമിക്കുന്നുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ എംപിമാരുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മൂന്ന...More »

Tags: , , ,

കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പച്ചക്കൊടി

May 8th, 2017

കൊച്ചി: കൊച്ചി മെട്രോയ്ക്ക് കേന്ദ്ര റെയില്‍ സുരക്ഷാ കമ്മീഷണറുടെ യാത്രാനുമതി ലഭിച്ചു. ഇതോടെ കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കാനുള്ള എല്ലാ കടമ്പയും കടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മെട്രോയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ഇതിനായി കേരളം പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോയില്‍ സേഫ്റ്റി കമ്മിഷണര്‍ പരിശോധന നടത്തി. പരിശോധനയ്ക്കു ശേഷം സേഫ്റ്റി കമ്മിഷണര്‍ കെഎംആര്‍എല്ലിന് ചില നിര്‍ദ്ദേശങ്ങളും നല്‍കി. കൊച്ചി മെട്രോ രാജ്യ...More »

Tags: , , ,