ബാബറി കേസ് പൊടുന്നനെ പൊട്ടിവീണപ്പോള്‍ തകര്‍ന്നത് അദ്വാനിയുടെ രാഷ്ട്രപതി സ്വപ്‌നവും ജോഷിയുടെ ഉപരാഷ്ട്രപതി മോഹവും

By അഭിനന്ദ് Abhinand April 19th, 2017

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിംഗിന്റെ കാലത്ത് സിബിഐ നല്കിയ ഹര്‍ജിയില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കാര്യമായ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതിരിക്കെ, അയോധ്യ കേസ് പുനര്‍വിചാരണ നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടതിലൂടെ പൊലിയുന്നത് എല്‍ കെ അദ്വാനിയുടെ രാഷ്ട്രപതി മോഹവും മുരളീ മനോഹര്‍ ജോഷിയുടെ ഉപരാഷ്ട്രപതി സ്വപ്‌നവും. പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതിക്കസേരയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഇങ്ങനെയൊരു വിധി വന്നതിലൂടെ അദ്വാനിയെ ഇനി രാഷ്ട്രത്തിന്റെ പ്രഥമപുരുഷന്റെ സ്ഥാനത്തേയക്കു പരിഗണിക്കാനാവില്ല. പ്രണബ് മാറുമ്പ...More »

Tags: , , ,

ബാബറി മസ്ജിദ് : അദ്വാനിക്കെതിരായ കേസില്‍ ഇന്ന് ഉത്തരവ്

April 19th, 2017

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി ഉള്‍പ്പെടെയുളള നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബുധനാഴ്ച ഉത്തരവുണ്ടായേക്കും. മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ ഉള്‍പ്പെടെ 13 പേരുടെ ഗൂഢാലോചനക്കുറ്റം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് മാര്‍ച്ച് ആറിന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അദ്വാനി ഉള്‍പ്...More »

Tags: , ,

അദ്വാനിയോ പ്രണബോ, രാഷ്ട്രപതിക്കസേരയിലേക്ക് മോഡി മനസ്സില്‍ കാണുന്നതാരെ

By അഭിനന്ദ് March 18th, 2017

ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതിയായി എല്‍കെ അദ്വാനിയെ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുകൂലിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ മോഡിയെ പ്രണബ് മുഖര്‍ജി പ്രശംസ കൊണ്ടു മൂടിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകം പകര്‍ന്നു. ഇന്ത്യ കണ്ട മികച്ച ജനാധിപത്യവാദിയാണ് മോഡിയെന്നായിരുന്നും നല്ല തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും മോദിക്ക് പ്രത്യേക കഴിവുണ്ടെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. വളരെ വേഗത്തില്‍ കാര്യങ്ങള്‍ പഠിച്ചാണ് മോഡി ഓരോന്നും ചെയ്യുന്നത്. ജനങ്ങള്‍ക്കു വേണ്ടിയാണ് നേതാക്കള്‍ പ്രവര്‍ത്തിക്കേണ്ടത്. ജവഹര്‍ ലാല്...More »

Tags: , , ,

എല്‍.കെ.അദ്വാനിയുടെ ഭാര്യ കമല അദ്വാനി അന്തരിച്ചു

April 6th, 2016

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ എല്‍.കെ. അദ്വാനിയുടെ ഭാര്യ കമല അദ്വാനി(83) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ആള്‍ ഇന്ത്യ ഇന്‍സ്ടിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസതടസവും അസ്വസ്ഥതയും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് എ.ഐ.ഐ.എം.എസില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല പ്രായാധിക്യം മൂലമുള്ള വിഷമതകള്‍ കമല അദ്വാനിയെ അലട്ടിയിരുന്നു. ഏതാനും മാസങ്ങളായി വീല്‍ചെയറിലായിരുന്നു അവര്‍. മറവിരോഗവും ഉണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്...More »

Tags: , ,

ഇന്ദിരാഗാന്ധിയുടെ കാലത്തെ ഭദ്രത പോലുമില്ല, ഇന്ത്യയില്‍ അടിയന്തരാവസ്ഥ എപ്പോള്‍ വേണമെങ്കിലും നടപ്പാക്കാമെന്ന് അദ്വാനി

June 18th, 2015

അഭിനന്ദ്/www.vyganews.com ന്യൂഡല്‍ഹി : നരേന്ദ്ര മോഡി സര്‍ക്കാരിന് കടുത്ത ആഘാതം നല്കിക്കൊണ്ട്, ഇന്ത്യയില്‍ വീണ്ടും ഒരു അടിയന്തരാവസ്ഥ വന്നാല്‍ അതിശയിക്കാനില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്കിയ അഭിമുഖത്തിലാണ് അദ്വാനി ഈ അഭിപ്രായപ്രകടനം നടത്തിയത്. രാഷ്ട്രീയ നേതൃത്വം അത്രയ്ക്ക് അപക്വമാണെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, അടിയന്തരാവസ്ഥ തിരിച്ചുവരാതിരിക്കാനുള്ള സാദ്ധ്യത ഞാന്‍ കാണുന്നില്ല. ജനാധിപത്യത്തോട് ഒരു കടപ്പാടും രാഷ്ട്രീയ നേതൃത്വം കാണിക്കുന്നതായി തോ...More »

Tags: , ,

രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുമെന്ന് അദ്വാനിയും രാജ്‌നാഥും: ലക്ഷ്യം നരേന്ദ്രമോഡി

September 14th, 2014

www.vyganews.com/അഭിനന്ദ് ന്യൂഡല്‍ഹി : അയോധ്യയില്‍ രാമക്ഷേത്രം വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയും പറഞ്ഞത് വ്യക്തമായ ലക്ഷ്യത്തോടെയെന്നു സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോഡി തങ്ങളെ പരിഗണിക്കാതെ എല്ലാ കാര്യങ്ങളിലും മുന്നോട്ടു പോകുന്നതിലുള്ള അതൃപ്തിയാണ് ഇരു നേതാക്കളും വിവാദ വിഷയം വലിച്ചു പുറത്തിട്ടുകൊണ്ട് പ്രകടിപ്പിച്ചിരിക്കുന്നത്. രാമക്ഷേത്രത്തിനു വേണ്ടി നിലകൊണ്ടിരുന്ന മുന്‍ എംപി കൂടിയായ മഹന്ത് അവൈദ്യനാഥിന്റെ നിര്യാണത്തെത്തുടര...More »

Tags: , , ,

ബിജെപി പാര്‍ലമെന്റ് ബോര്‍ഡില്‍ നിന്ന് വാജ്‌പേയിയും, അദ്വാനിയും ജോഷിയും പുറത്ത്

August 26th, 2014

ന്യൂഡല്‍ഹി: ബിജെപിയുടെ പരമോന്നത കമ്മിറ്റിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ വാജ്‌പേയി, എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരെ പുറത്താക്കി. അതേസമയം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബോര്‍ഡില്‍ ഇടം നേടി. ശിവരാജ് ചൗഹാനെ കൂടാതെ രാജ്യസഭ എം.പിയും ദേശീയ ജനറല്‍ സെക്രട്ടറിയുമായ ജെപി നദ്ദയും പാര്‍ലമെന്ററി ബോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്. ആകെ 12 അംഗങ്ങളാണ് പാര്‍ലമെന്ററി ബോര്‍ഡിലുള്ളത്. അദ്വാനിയേയും ജോഷിയേയും പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് പുറത്താക്കിയെങ്കിലും പുതുതായി രൂപം ന...More »

Tags: , , , , ,

എല്‍.കെ അദ്വാനിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

August 21st, 2014

ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. മൂന്ന് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് അദ്വാനിയുടെ വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നത്. lkadvani.in എന്ന വെബ്‌സൈറ്റാണ് ആദ്യം ഹാക്ക് ചെയ്യപ്പെട്ടത്. ഇപ്രാവശ്യം ബ്ലോഗുകളാണ് ഹാക്ക് ചെയ്തത്. blogs/lkadvani.in ബ്ലോഗില്‍ പാക് അനുകൂല മുദ്രാവാക്യങ്ങളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുറച്ചുകാലമായി അദ്വാനിയുടെ ബ്ലോഗ് സജീവമല്ലാതിരുന്നത് ഹാക്കര്‍മാര്‍ക്ക് സഹായകമായി. 2009ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് മുതലാണ് എല്‍.കെ അദ്വാനി...More »

Tags: , ,

ഇരിക്കാന്‍ സീറ്റോ മുറിയോ ഇല്ലാതെ അദ്വാനി അലയുന്നു

June 5th, 2014

 അഭിനന്ദ് ന്യൂഡല്‍ഹി : പാര്‍ട്ടിയിലും ഭരണത്തിലും തന്റെ റോള്‍ എന്തെന്നറിയാതെ നിലാവത്തെ കോഴിയെപ്പോലെ ബിജെപിയുടെ സമുന്നത നേതാവായ എല്‍കെ അദ്വാനി അലയുന്ന കാഴ്ചയാണ് ഇന്ന് പാര്‍ലമെന്റ് ഹൗസില്‍ കണ്ടത്. പത്തുവര്‍ഷമായി താന്‍ ഉപയോഗിച്ചിരുന്ന പാര്‍ലമെന്റ് ഹൗസിലെ മുറിയില്‍ ഇന്നു രാവിലെ അദ്വാനി എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന നെയിം പേ്‌ളറ്റ് കാണാനില്ല. തന്റെ ഓഫീസ് മുറി മാറ്റിയോ എന്ന് അദ്വാനി ചോദിച്ചപ്പോള്‍ ആര്‍ക്കും മറുപടിയില്ല. എന്താണ് സംഭവിച്ചതെന്ന് ഉത്തരം നല്കാന്‍ ആര്‍ക്കുമായില്ല. നാലാം നമ്പര്‍ മുറിയിലേക്ക് പതിവു...More »

Tags: , , ,

മോഡി അദ്വാനിയുമായി കൂടികാഴ്ച നടത്തി

May 18th, 2014

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോഡി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. തന്റെ വിശ്വസ്തന്‍ അമിത് ഷായ്ക്കും മറ്റു നേതാക്കള്‍ക്കും ഒപ്പമായിരുന്നു മോഡി അദ്വാനിയെ കാണാനെത്തിയത്. മോഡി എത്തുന്നതിന് മുന്പ് ബി.ജെ.പി ജനറല്‍ സെക്രട്ടറി അനന്ത്കുമാര്‍ അദ്വാനിയെ സന്ദര്‍ശിച്ചിരുന്നു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകളില്‍ അദ്വാനിയും ഭാഗഭാക്കാണെന്ന സന്ദേശം നല്‍കുകയാണ് മോഡിയുടെ കൂടിക്കാഴ്ചയുടെ ലക്ഷ്യം. 20ന് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം മോഡിയെ നേതാവായ...More »

Tags: , ,