Tamil writer Asokamitran passes away

March 23rd, 2017

Chennai: Well-known Tamil writer Ashokamitran passed away in Chennai on Thursday. He was 85. He was awarded the Sahitya Akademi Award in 1996 for his work 'Appavin Snegidhar', a collection of short stories. One of the finest writers in Tamil, Ashokamitran’s short stories have been translated into English, Hindi, Malayalam, Telugu and other languages. Born in 1931 in Secunderabad, Tyagarajan (he had not yet assumed the pseudonym of Ashokamitran) moved to Chennai in 1952. After moving to Chennai, he went on to b...More »

Tags: , ,

തമിഴ് സാഹിത്യകാരന്‍ അശോകമിത്രന്‍ അന്തരിച്ചു

March 23rd, 2017

ചെന്നൈ: പ്രശസ്ത തമിഴ് സാഹിത്യകാരന്‍ അശോകമിത്രന്‍ (85) അന്തരിച്ചു. വ്യാഴാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. തമിഴ് സാഹിത്യത്തിലെ മികച്ച എഴുത്തുകാരില്‍ ഒരാളായ അശോകമിത്രന്‍ ഇരുന്നൂറോളം ചെറുകഥകള്‍ രചിച്ചിട്ടുണ്ട്. കൂടാതെ എട്ട് നോവലുകള്‍, പതിനഞ്ചോളം നോവെല്ലകള്‍, മറ്റു നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ചെറുകഥകള്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ചെറുകഥാ സമാഹാരമായ അപ്പാവിന്‍ സ്‌നേഹിതര്‍ക്ക് 1996 ലെ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 193...More »

Tags: , ,

കാത്തിരിപ്പ്

February 19th, 2017

കവിത മിനു പ്രേം കാത്തിരുന്നവന്റെ തീക്കണ്ണുകള്‍ക്ക് മുന്നിലേക്ക് ഇലകള്‍ കൊഴിഞ്ഞുവീഴുകയും കാറ്റ് അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടേയിരുന്നു. കാതോര്‍ത്തിരുന്നവന്റെ കൂര്‍ത്തകാതുകളിലേക്ക് ഒരിക്കലും വന്നെത്തിയില്ല കുടഞ്ഞെറിഞ്ഞ കരിമുകിലിന്റെ രോദനങ്ങളുയര്‍ത്തിയ തായമ്പകള്‍. യൗവനതീക്ഷ്ണതയില്‍ ചുട്ടെരിക്കപ്പെടാനായി നേര്‍ച്ചയര്‍പ്പിച്ച സ്വപ്നങ്ങളുടെ വിങ്ങലുകള്‍ക്ക് അകമ്പടിയായി ലഹരിമൂത്ത അധരങ്ങളെല്ലാം ഒളിയിടങ്ങളിലെവിടെയോ സദാ ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. ഇന്നത്തെപോലെ... ഇനിയും വരുംനാളുകളില...More »

Tags: , ,

ജോണ്‍ മണമുള്ള ഓര്‍മകള്‍

January 16th, 2017

വിഖ്യാത സാഹിത്യ നിരൂപകന്‍ എം കൃഷ്ണന്‍ നായരും മലയാള സിനിമയെ ബൗദ്ധിതകയുടെ ഉത്തുംഗതകളില്‍ എത്തിച്ച സാക്ഷാല്‍ ജോണ്‍ എബ്രഹാമും തമ്മിലുണ്ടായ കൊമ്പുകോര്‍ക്കലിനെക്കുറിച്ച് എക്‌സ്‌ക് ളൂസീവ് വാരികയിലെ തന്റെ പംക്തിയില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ എസ് ജഗദീഷ് ബാബു എഴുതുന്നു മഴ പെയ്യുമ്പോള്‍ പുതു മണ്ണില്‍ നിന്നുണരുന്ന മണം ഉച്ചിയില്‍ ടയര്‍ കരിയും കൊടും മണം മഷിപ്പാടുണങ്ങാത്ത കവിതയുടെ മണം... സച്ചിദാനന്ദന്‍ ജോണ്‍ എബ്രഹാമിനെ വരഞ്ഞിടുന്നത് അസാധാരണ മികവോടെയാണ്. ആ പച്ചയായ ജോണ്‍ എബ്രഹാമുമായി പലവട്ടം നേരിട്ട് ഇടപെട്ടിട്ടുണ്ട്. ...More »

Tags: ,

ഡാളസ് ദേശീയ മലയാള സാഹിത്യ സമ്മേളനം ഒക്ടോബര്‍ 22ന്

October 16th, 2016

ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ മലയാള സാഹിത്യ സമ്മേളനം ഒക്ടോബര്‍ 22ന് (ശനി) നടക്കും. കരോള്‍ട്ടന്‍ ക്രോസ്ബി ലൈബ്രറി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിന് ആരംഭിക്കുന്ന സാഹിത്യ സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യാതിഥി സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ജോസ് പനച്ചിപുറമാണ്. അതിര്‍ത്തി കടന്ന അമ്മ മലയാളം എന്ന വിഷയത്തെ ആസ്പദമാക്കി പനച്ചിപ്പുറം പ്രഭാഷണം നടത്തും. എഴുത്തുകാരനും നടനുമായ തമ്പി ആന്റണി കാലികമായ സാഹിത്യാ, സിനിമാ അനുഭവങ്ങളെക്കുറിച്ചും കാനഡയിലെ ഹാലിഫാക്‌സില്‍ സംഗീതവും സാഹിത്യവും ഗ്രന്ഥര...More »

Tags: ,

സാഹിത്യ നോബേല്‍ ബഹുമുഖ പ്രതിഭ ബോബ് ഡിലന്

October 13th, 2016

ഓസ്‌ലോ: സാഹിത്യത്തിനുള്ള 2016ലെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍  ഗായകനും ഗാനരചയിതാവും ചിത്രകാരനുമായ ബോബ് ഡിലന്. എഴുപത്തിയഞ്ചുകാരനായ ബോബ് ഡിലന്‍ നൊബേല്‍ പുസ്‌കാരം ലഭിക്കുന്ന ആദ്യ ഗാനരചയിതാവാണ്. അരനൂറ്റാണ്ട് സംഗീതലോകത്ത് നിറഞ്ഞു നിന്ന ബോബ് ഡിലന്‍ പാശ്ചാത്യ പോപ് സംഗീതത്തിന്റെ എല്ലാ മേഖലകളിലും തന്റെ കയ്യൊപ്പു പതിപ്പിച്ചു. ബോബ് ഡിലന്‍ പാടിയ കവിതകള്‍ അമേരിക്കന്‍ യുവത്വത്തിന്റെ അടയാളപ്പെടുത്തലുകളായിരുന്നു. അറുപതുകളിലെ പൗരാവകാശ പ്രക്ഷോഭങ്ങളും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളും ഡിലന്റെ കവിതകളുടെ ആത്മാവായി. 1994നു ...More »

Tags: , ,

ആദ്യക്ഷര മധുരം നുകര്‍ന്ന് ആയിരക്കണക്കിനു കുരുന്നുകള്‍ വിദ്യയുടെ ലോകത്തേയ്ക്ക്

October 11th, 2016

വിജയദശമി ദിനത്തില്‍ ആയിരക്കണക്കിനു കുരുന്നുകള്‍ അക്ഷര വെളിച്ചത്തിലേക്കു കടന്നു. കേരളത്തില്‍ പ്രധാന ക്ഷേത്രങ്ങളിലും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളിലുമെല്ലാം ആദ്യക്ഷരം കുറിക്കാന്‍ എത്തിയത് ആയിരക്കണക്കിനു കുട്ടികളാണ്. കൊല്ലൂര്‍ മുകാംബിക ക്ഷേത്രത്തിലാണ് തെക്കേ ഇന്ത്യയിലെ ഏറ്റവും വിപുലമായ എഴുത്തിനിരുത്തു കര്‍മങ്ങള്‍ നടന്നത്. മൂകാംബികക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലിന് വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിച്ചു. ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ചോറ്റാനിക്കര ദേവി ക്ഷേത്രം, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത...More »

Tags: ,

വയലാര്‍ പുരസ്‌കാരം യുകെ കുമാരന്

October 5th, 2016

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം പത്രപ്രവര്‍ത്തകനും നോവലിസ്റ്റും കഥാകൃത്തുമായ യു.കെ കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം. എം.കെ. സാനു, സേതു, മുകുന്ദന്‍, കടത്തനാട് നാരായണന്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. പുരസ്‌കാര സമര്‍പ്പണം ഒക്ടോബര്‍ 27ന് നടക്കുമെന്ന് വയലാര്‍ പുരസ്‌കാര സമിതി അറിയിച്ചു.More »

Tags:

കവിത/ വിജയകുമാര്‍ കുനിശ്ശേരി/ പ്രേമോപദേശ വിംശതി

August 30th, 2016

  വിജയകുമാര്‍ കുനിശ്ശേരിയുടെ കവിത പ്രസിദ്ധീകരിക്കുന്നതില്‍ വൈഗയ്ക്ക് അഭിമാനമുണ്ട്. കാരണം, കുനിശ്ശേരിയെക്കുറിച്ച് ചിരിയുടെ കുലപതി വി കെ എന്‍ പറഞ്ഞതിതാണ്: കൊടും തമിഴില്‍ നിന്ന് ഉരുത്തിരിഞ്ഞ് പൊള്ളാച്ചി, കൊടുവായൂര്‍ വഴി വന്നതാണ് കുനിശ്ശേരി മലയാളം. അടുത്ത താള്‍ തൊട്ട് ഈ കൊടുമയുടെ വിശ്വരൂപം നിങ്ങള്‍ക്കു കാണാം. വായിക്കാം, ഗദ്യത്തല്‍ , പദ്യത്തില്‍ , ഗദ്യപദ്യമിശ്രത്തില്‍ , മുക്തഛന്ദസ്‌സില്‍ ...  പ്രേമോപദേശ വിംശതി പണയപ്പെടുത്താനുള്ളതല്ലെന്‍ ജീവിതം അതിനാല്‍ വേണ്ടെനിക്കീപ്പീറ പ്രണയം ആദ്യദര്‍ശനത്തിലനുരാഗം...More »

Tags: , , ,

തെറ്റുകള്‍ പൊറുക്കാത്ത മഹാശ്വേതാദേവി

July 28th, 2016

ബംഗാളിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും ദളിതരുടെയും ശബ്ദമാണ് മഹാശ്വേതാദേവിയുടേത്. അവരുടെ കൃതികളില്‍ തുടിച്ചുനില്‍ക്കുന്നതും അധഃസ്ഥിതന്റെ ജീവിതം തന്നെ. ബംഗാളി സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ച നീചത്വങ്ങള്‍ അവര്‍ രചനകളിലൂടെ വരച്ചുകാട്ടി. ആദ്യകാലങ്ങളില്‍ ഇടത് അനുകൂലിയായിരുന്ന അവര്‍ പിന്നീട് സര്‍ക്കാര്‍ പിന്നാക്കക്കാരെയും കര്‍ഷകരെയും വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ ശകതമായി പ്രതികരിച്ചു. ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാരിനെതിരായ കര്‍ഷക സമരങ്ങള്‍ ആളിക്കത്തിയതിനു പിന്നില്ല മഹാശ്വേതാദേവിയുടെ മൂര്‍ച്ചയുള്ള വാക്കുകള്‍ ഒരു...More »

Tags: , ,