മഹാഭാരതത്തിന്റെ ചെലവ് പ്രശ്‌നമല്ല, ലോകത്തിലെ ഏറ്റവും മികച്ച ചിത്രമാകണം: ഡോ. ബി.ആര്‍.ഷെട്ടി

May 19th, 2017

ദുബായ്: എം.ടിയുടെ തിരക്കഥയില്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം മഹാഭാരതയുടെ ചെലവ് പ്രശ്‌നമല്ലെന്നും ലോകത്തിലെ ഏറ്റവും മികച്ച ചിത്രം നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും നിര്‍മ്മാതാവ് ഡോ. ബി.ആര്‍.ഷെട്ടി. ആയിരം കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോനാണ്. രണ്ടു വര്‍ഷം കൊണ്ട് ചിത്രം യാഥാര്‍ത്ഥ്യമാകും. ലോസ് ആഞ്ചലോസ്, മുംബയ് , ജര്‍മ്മനി, സിംഗപ്പൂര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടക്കുകയെന്നും ഡോ. ബി.ആര്‍.ഷെട്ടി പറഞ്ഞു. ചിത്രത്തിന്റെ...More »

Tags: , , ,

എംടിയുടെ തല രാഷ്ട്രീയക്കാര്‍ക്ക് പന്തു തട്ടാനുള്ളതല്ലെന്നു പ്രിയദര്‍ശന്‍, സംഘത്തിന് എഴുത്തച്ഛനെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കാത്ത കലിയെന്ന് കമല്‍

January 1st, 2017

തിരുവനന്തപുരം: വിശ്രുത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ ഒരിക്കലും നരേന്ദ്ര മോഡിയുടെ ശത്രുവോ മിത്രമോ അല്ലെന്നും അദ്ദേഹത്തിന്റെ തല രാഷ്ട്രീയക്കാര്‍ക്കു പന്തുരുട്ടാനുള്ളതല്ലെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. മലയാളത്തിന്റെ ജീവിച്ചിരിക്കുന്ന എഴുത്തച്ഛന്‍ തന്നെയാണ് എംടി. അദ്ദേഹം എങ്ങോട്ടും ചായാതെ ജീവിച്ചിട്ടുള്ള വ്യക്തിയാണ്. അതിന്റെ ആദരമാണ് മലയാളം അദ്ദേഹത്തിനു കൊടുക്കുന്നത്. കമ്മ്യൂണിസത്തെയും ഹിന്ദുമതത്തെയും അദ്ദേഹം സൃഷ്ടികളിലൂടെ എതിര്‍ത്തിട്ടുണ്ട്. അതു മനസ്സിലാക്കണമെങ്കില്‍ അദ്ദേഹം എഴുതിയതു വായിക്കണം. അതാ...More »

Tags: , , ,

എംടി വാസുദേവന്‍ നായരുടെ സൈറ്റ് പാകിസ്ഥാനി ഹാക്കര്‍മാര്‍ തകര്‍ത്തു

December 30th, 2016

കോഴിക്കോട്: ജ്ഞാനപീഠകാരന്‍ എംടി വാസുദേവന്‍ നായരുടെ വെബ് സൈറ്റ് പാകിസ്ഥാനി ഹാക്കര്‍മാര്‍ കടന്നുകയറി നശിപ്പിച്ചു. പാകിസ്ഥാനി ഹാക്കര്‍മാരുടെ കശ്മീരി ചീറ്റ എന്ന ഗ്രൂപ്പാണ് എംടിയുടെ സൈറ്റ് ഹാക്ക് ചെയ്തത്. കഴിഞ്ഞ ദിവസം ഇതേ ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ സൈറ്റും ഹാക് ചെയ്തിരുന്നു. വീ ആര്‍ അണ്‍ബീറ്റബിള്‍, മെസ് വിത് ദ് ബെസ്റ്റ്, ഡൈ ലൈക്ക് ദ് റസ്റ്റ് എന്നീ സന്ദേശങ്ങളും ഒരു അപായ ചിഹ്നവുമാണ് ഇപ്പോള്‍ എംടിയുടെ സൈറ്റ് തുറക്കുന്നവര്‍ക്ക് കാണാനാവുക. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സൈറ്റ് ഹാക്ക് ചെയ്യപ്...More »

Tags:

ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിക്കാത്ത എംടി വാസുദേവന്‍ നായര്‍ നോട്ടുനിരോധനത്തിനെതിരേ പ്രതികരിക്കുന്നത് എന്തിനെന്നറിയാമെന്ന് ബിജെപി

December 28th, 2016

കോഴിക്കോട്: വിശ്രുത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ സിപിഎമ്മിന്റെ പിണിയാളാണെന്നു പരോക്ഷ വിമര്‍ശനവുമായി ബിജെപി. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനത്തെ വിമര്‍ശിച്ച് എംടി സംസാരിച്ചതിനു മറുപടിയായാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. തുഞ്ചന്‍ പറമ്പിലിരുന്ന് എംടി പ്രതികരിക്കുന്നത് എന്തിനു വേണ്ടിയാണെന്ന് അറിയാമെന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്. ഇടതു സര്‍ക്കാരിനെ പ്രീണിപ്പിച്ചു നിര്‍ത്തി കസേര കാക്കാനാണ് എംടിയുടെ ശ്രമമെന്നാണ് രാധാകൃഷ്ണന്റെ വിമര്‍ശ...More »

Tags: ,

എംടി കത്തെഴുതാന്‍ മടിച്ചു, മകള്‍ പത്രപ്രവര്‍ത്തകയായില്ല

November 16th, 2016

വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ ഒരു കത്തെഴുതാന്‍ മടിച്ചതു നിമിത്തം മകള്‍ സിതാരയ്ക്കു പത്രപ്രവര്‍ത്തകയാകാന്‍ കഴിയാതെ പോയി. പുനഃപ്രസിദ്ധീകരണം ആരംഭിച്ച എക്‌സ്‌കഌസീവ് വാരികയിലാണ് എംടിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഈ ഏടിനെക്കുറിച്ചു പ്രതിപാദ്യമുള്ളത്. എഡിറ്റര്‍ എസ് ജഗദീഷ് ബാബു എഴുതുന്ന, മഞ്ഞിനപ്പുറം, എന്ന ഓര്‍മക്കുറിപ്പിലാണ് എംടിയുടെ ശുപാര്‍ശയ്ക്കുള്ള വൈമുഖ്യം വ്യക്തമാകുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇതോടൊപ്പം... മകള്‍ക്കായി എംടി എഴുതാതെപോയ ശുപാര്‍ശക്കത്ത് ജഗദീഷ് ബാബു കാലം 1984....More »

Tags: , , ,

എം.ടി പറഞ്ഞു, മമ്മൂട്ടി മെത്തേഡ് ആക്ടര്‍ അല്ല, അതിനു കാരണമുണ്ട്

October 23rd, 2016

മെഗാസ്റ്റാര്‍ മമ്മൂട്ടി ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളയാളാണ് എം.ടി. എം.ടി തിരക്കഥയൊരുക്കി, ആസാദ് സംവിധാനം ചെയ്ത ദേവലോകം എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ വെള്ളിത്തിരയിലേക്കുള്ള കടന്നുവരവ്. എന്നാല്‍, ആ ചിത്രം വെളിച്ചം കണ്ടില്ല.                 പിന്നീടാണ് എം.ടിയുടെ തന്നെ തിരക്കഥയായ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളിലൂടെ മമ്മൂട്ടിയുടെ അരങ്ങേറ്റം. അതിലെ വേഷം ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മമ്മൂട്ടി നിരവധി എം.ടി ചിത്രങ്ങളുടെ ഭാഗമായ...More »

Tags: , , , ,