സിനിമാ ഷൂട്ടിങ് സെറ്റുകള്‍ ലൈംഗിക പീഡന നിരോധന നിയമ പരിധിയില്‍ വരണം; നടിമാരുടെ പുതിയ സംഘടന മുഖ്യമന്ത്രിയോട്

May 18th, 2017

തിരുവനന്തപുരം: സിനിമാ ഷൂട്ടിങ് സെറ്റുകള്‍ ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് നടിമാരുടെ പുതിയ സംഘടന വിമന്‍ ഇന്‍ സിനിമ കളക്ടീവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സെറ്റുകളില്‍ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവച്ചു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി സംഘടന രൂപീകരിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നടിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ചലച്ചിത്ര അക്കാഡമി മുന്‍ ഡയറക്...More »

Tags: , , , ,

നടന്‍ വിജയരാഘവന്റെ പേരില്‍ വ്യാജ മരണ വാര്‍ത്ത

May 10th, 2017

കോട്ടയം: നടന്‍ വിജയരാഘവന്റെ പേരില്‍ വ്യാജ മരണ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നു. വിജയരാഘവന്റെ ചിത്രം പതിച്ച ആംബുലന്‍സിന്റെ ചിത്രം ഉള്‍പ്പെടെയാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. വാര്‍ത്തയ്‌ക്കെതിരെ വിജയരാഘവന്‍ രംഗത്തുവന്നു. പുതിയ ചിത്രം രാമലീലയുടെ ഷൂട്ടിങ്ങിനിടെ പര്‍ത്തിയ ചിത്രമാണിതെന്നും വ്യാജ വാര്‍ത്ത വിശ്വസിക്കരുതെന്നും വിജയരാഘവന്‍ പറഞ്ഞു. സംഭവത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.  More »

Tags: , , ,

ചലച്ചിത്ര ഛായാഗ്രാഹകന്‍ സി. രാമചന്ദ്രമേനോന്‍ അന്തരിച്ചു

May 9th, 2017

കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകന്‍ സി. രാമചന്ദ്രമേനോന്‍ (88) അന്തരിച്ചു. ചാലപ്പുറത്തെ സഹോദരിയുടെ വീട്ടിലായിരുന്നു അന്ത്യം. മലയാളം-തമിഴ് ചിത്രങ്ങളില്‍ സജീവമായിരുന്ന സി. രാമചന്ദ്രമേനോന്‍. നൂറ്റിയന്‍പതിലധികം മലയാളം ചിത്രങ്ങള്‍ക്കും പത്തോളം തമിഴ് ചിത്രങ്ങള്‍ക്കും അദ്ദേഹം ക്യാമറ ചലിപ്പിച്ചു. ഉമ്മാച്ചു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഗാനം, ഒതേനന്റെ മകന്‍, കായംകുളം കൊച്ചുണ്ണി, ഈറ്റ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തിച്ച ചിത്രങ്ങളില്‍ ചിലത്. ഭാര്യ: പരേതയായ മാലതി രാമചന്ദ്രന്‍. മക്കള്‍: മായ ഹരിഗോവിന്...More »

Tags: , ,

മമ്മൂട്ടി സി ഗ്രേഡ് നടനെന്ന് കെ.ആര്‍.കെ

April 30th, 2017

മമ്മൂട്ടിയെ സി ഗ്രേഡ് നടനെന്നു വിശേഷിപ്പിച്ച് ബോളിവുഡ് നടന്‍ കെ.ആര്‍.കെ. മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വന്‍ പ്രതിഷേധ കൊടുങ്കാറ്റ് കെട്ടടങ്ങുന്നതിനു മുമ്പാണ് അടുത്ത വിവാദ പ്രസ്താവനയുമായി കെ.ആര്‍.കെ എത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് മമ്മൂട്ടിയെപ്പറ്റിയുള്ള പരാമര്‍ശം. മോഹന്‍ലാലിനെ വിമര്‍ശിക്കാന്‍ മമ്മൂട്ടി കാശ് തന്നോയെന്നു ചിലര്‍ ചോദിക്കുന്നു. ഇല്ല, എനിക്ക് ആ സി ഗ്രേഡ് നടന്‍ ആരാണെന്നു പോലും അറിയില്ലെന്നാണ് കെ.ആര്‍.കെ ട്വിറ്ററില്‍ കുറിച്ചത്. മോഹന്‍ലാല്‍ പ...More »

Tags: , ,

മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് അറിയില്ലായിരുന്നു, ഛോട്ടാ ഭീം എന്നു വിളിച്ചതിനു ക്ഷമ ചോദിച്ച് കെ.ആര്‍.കെ

April 24th, 2017

മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്നുവിളിച്ചതിന് ക്ഷമ ചോദിച്ച് ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ. മോഹന്‍ലാലിനെ കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ലായിരുന്നു. അദ്ദേഹം മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണെന്ന് ഇപ്പോള്‍ മനസ്സിലായെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. രണ്ടാമൂഴത്തിലെ ഭീമനാകുന്നത് മോഹന്‍ലാലാണെന്നു പ്രഖ്യാപിച്ചപ്പോള്‍ ലാല്‍ ഛോട്ടോ ഭീമിനെപ്പോലെയാണെന്നും എങ്ങനെ ഭീമനെ അവതരിപ്പിക്കുമെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. രണ്ടാമൂഴത്തിലെ ഭീമനാവാന്‍ തയ്യാറെന്ന് പ്രഭാസ് മോഹന്‍ലാല്‍ ഭീമനെ അവതരിപ്പിച്ചാല്‍ അപമാനകരമാണെന്നു...More »

Tags: , ,

മമ്മൂട്ടിയും പ്രിയദര്‍ശനും ഒന്നിക്കുന്നു

April 24th, 2017

മോഹന്‍ലാല്‍ ചിത്രങ്ങളുടെ സംവിധായകനാണ് പ്രിയദര്‍ശന്‍. പ്രിയന്റെ ഭൂരിഭാഗം ചിത്രങ്ങളിലും നായകന്‍ ലാല്‍ തന്നെ. എന്നാല്‍, തനിക്ക് ലാലിനോടുള്ളതുപോലെ അടുപ്പം മമ്മൂട്ടിയോടും ഉണ്ടെന്ന് പ്രിയന്‍ പറഞ്ഞിട്ടുണ്ട്. അടുപ്പമുള്ള എല്ലാവരും മമ്മൂട്ടിയെ മമ്മൂക്ക എന്നുവിളിക്കുമ്പോള്‍ മമ്മൂട്ടിക്ക എന്നാണ് പ്രിയന്‍ വിളിക്കുന്നത്. എന്നാല്‍, ചുരുക്കം ചിത്രങ്ങളില്‍ മാത്രമാണ് മമ്മൂട്ടിയും പ്രിയനും ഒന്നിച്ചിട്ടുള്ളത്. മേഘമാണ് ഇരുവരുടെയും ഒടുവില്‍ പുറത്തുവന്ന ചിത്രം. മമ്മൂട്ടിയും പ്രിയനും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ചി...More »

Tags: , ,

മുട്ടുമടക്കിച്ചു, ലിബര്‍ട്ടി ബഷീറിന്റെ തീയറ്ററുകള്‍ക്ക് ഇനി സിനിമ കൊടുക്കും

April 22nd, 2017

കൊച്ചി: ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ നിന്നു രാജിവച്ചതോടെ, ലിബര്‍ട്ടി ബഷീറിന്റെ ഉടമയിലെ തീയറ്ററുകളില്‍ സനിമകള്‍ നല്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്നു വിലക്ക് പിന്‍വലിച്ചു. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും അസോസിയേഷന്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഞായറാഴ്ച മുതല്‍ ബഷീറിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ക്കു സിനിമകള്‍ നല്കിത്തുടങ്ങും. നടന്‍ ദിലീപ് നയിക്കുന്ന പുതിയ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഒഫ് കേരളയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബഷീറിന്റെ തിയറ്ററുകള്‍ക്കു...More »

Tags:

നടന്‍ മുന്‍ഷി വേണു അന്തരിച്ചു, വൃക്കരോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു

April 13th, 2017

ചാലക്കുടി: മുന്‍ഷി ടെലി കാരിക്കേച്ചര്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ നടന്‍ മുന്‍ഷി വേണു അന്തരിച്ചു. 70 വയസ്സായിരുന്നു. ഇന്നു വെളുപ്പിന് മൂന്നു മണിക്ക് ചാലക്കുടി പോട്ട ധന്യ ആശുപത്രിയിലായിരുന്നു അന്ത്യം. പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ താമസിച്ചിരുന്ന വേണു വൃക്ക രോഗത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. രോഗം കലശലായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10ന് ഡിവൈന്‍ ധ്യാനകേന്ദ്രത്തിലുള്ള തിരുകുടുംബ ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ...More »

Tags: ,

ആദ്യ വിവാഹം പറഞ്ഞുപറഞ്ഞ് ഒരുവഴിക്കാക്കി, ഇതെങ്കിലും കുഴപ്പിക്കരുത്: ദിലീപ്

April 11th, 2017

തനിക്കെതിരെ ഉയര്‍ന്ന ഒളിയമ്പുകള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി നടന്‍ ദിലീപ്. കാവ്യയുമായുള്ള വിവാഹം, അതിനുശേഷമുള്ള ജീവിതങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ദീലീപ് മനസ്സ് തുറക്കുന്നു. ആദ്യ വിവാഹം പറഞ്ഞുപറഞ്ഞ് ഒരുവഴിക്കാക്കി. രണ്ടാമത്തെ വിവാഹമെങ്കിലും കുഴപ്പിക്കരുത്. പ്രായമായി വരികയാണ്. ഇനിയൊരു അങ്കത്തിന് ബാല്യമില്ലെന്നും ദീലീപ് പറയുന്നു. വിവാഹാലോചനയുമായി കാവ്യയുടെ വീട്ടിലെത്തിയപ്പോള്‍ താത്പര്യമില്ലെന്നാണ് അവര്‍ അറിയിച്ചത്. മകളെ നന്നായി നോക്കാനും ഇഷ്ടപ്പെടാനും കഴിയുന്ന ഒരാളാവാണം ഇനി തന്റെ ജീവിതത്തിലേക്കു കടന...More »

Tags: , ,

ഏപ്രില്‍ 12 ന് എത്തുന്നു നിത്യാനന്ദ ഷേണായി

April 10th, 2017

മമ്മൂട്ടി-രഞ്ജിത്ത് ചിത്രം പുത്തന്‍പണം ഏപ്രില്‍ 12 ന് തിയേറ്ററുകളിലെത്തുന്നു. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ കാസര്‍കോടുകാരന്‍ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടി എത്തുന്നു. കാസര്‍കോട് ഭാഷ സംസാരിക്കുന്ന നിത്യാനന്ദ ഷേണായിയുടെ വ്യത്യസ്ത ലുക്ക് വൈറലായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ ഗംഭീര ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ടീസറുകള്‍ക്കും വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തില്‍ മാസ്റ്റര്‍ സ്വരാജ് ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നു. ഇനിയയും ഷീലു എബ്രഹാമുമാണ് നാ...More »

Tags: , , ,