കാത്തിരിപ്പ്

February 19th, 2017

കവിത മിനു പ്രേം കാത്തിരുന്നവന്റെ തീക്കണ്ണുകള്‍ക്ക് മുന്നിലേക്ക് ഇലകള്‍ കൊഴിഞ്ഞുവീഴുകയും കാറ്റ് അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടേയിരുന്നു. കാതോര്‍ത്തിരുന്നവന്റെ കൂര്‍ത്തകാതുകളിലേക്ക് ഒരിക്കലും വന്നെത്തിയില്ല കുടഞ്ഞെറിഞ്ഞ കരിമുകിലിന്റെ രോദനങ്ങളുയര്‍ത്തിയ തായമ്പകള്‍. യൗവനതീക്ഷ്ണതയില്‍ ചുട്ടെരിക്കപ്പെടാനായി നേര്‍ച്ചയര്‍പ്പിച്ച സ്വപ്നങ്ങളുടെ വിങ്ങലുകള്‍ക്ക് അകമ്പടിയായി ലഹരിമൂത്ത അധരങ്ങളെല്ലാം ഒളിയിടങ്ങളിലെവിടെയോ സദാ ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. ഇന്നത്തെപോലെ... ഇനിയും വരുംനാളുകളില...More »

Tags: , ,

ക്ലാസില്‍ മലയാളം പറഞ്ഞു, അധ്യാപിക കുട്ടിയുടെ പുറത്ത് സ്റ്റിക്കര്‍ ഒട്ടിച്ചു

February 10th, 2017

വണ്ണപ്പുറം: ക്ലാസില്‍ മലയാളം സംസാരിച്ചതിന് അധ്യാപിക അഞ്ചാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു. ഞാന്‍ മലയാളം സംസാരിച്ചു എന്നെഴുതിയ സ്റ്റിക്കറാണ് പതിച്ചത്. കാളിയാര്‍ ജയ്‌റാണി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂളിലാണ് സംഭവം. ചില ക്ലാസുകളില്‍ ഇംഗ്ലീഷ് മാത്രമേ പറയാന്‍ പാടുള്ളൂ എന്നാണ് സ്‌കൂളിലെ നിയമം. ഇതു ലംഘിച്ചതിനാണ് കുട്ടിയെ ഇങ്ങനെ ശിക്ഷിച്ചത്. സ്‌കൂളില്‍ ഇത്തരം ശിക്ഷ സാധാരണയാണെന്നും വൈകുന്നേരം കുട്ടികള്‍ വീട്ടിലേക്കു പോകുമ്പോള്‍ സ്‌കൂള്‍ അധികൃതര്‍ സ്റ്റിക്കര്‍ നീക്കം ചെയ്യുകയാണ് പതി...More »

Tags: , , ,

തേങ്ങ തലയില്‍ വീണ് ചാവുന്നതിനേക്കാള്‍ നല്ലത് സ്വന്തം അഭിപ്രായം പറഞ്ഞതിന് കൊല്ലപ്പെടുന്നതാണ്: ബെന്യാമിന്‍

December 22nd, 2016

അന്ത്യ അത്താഴ ചിത്രീകരണ വിവാദവുമായി ബന്ധപ്പെട്ട കത്തോലിക്ക സഭയുടെ നിലപാടിനെ വിമര്‍ശിച്ച എഴുത്തുകാരന്‍ ബെന്യാമിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് കുടുംബ ജ്യോതി മാസികയുടെ ചീഫ് എഡിറ്റര്‍ ഫാ. ജോസഫ് ഇലഞ്ഞിമറ്റം രംഗത്തെത്തിയിരുന്നു. ഫാ. ജോസഫ് ഇലഞ്ഞിമറ്റത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി ബെന്യമിനും രംഗത്തുവന്നു. ഫേസ്ബുക്കിലൂടെയാണ് ബെന്യാമിന്റെ മറുപടി. താന്‍ ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നത് വാക്കുകളുടെയും പ്രവൃത്തികളുടെയും പിന്‍ബലത്തിലും ബൈബിള്‍ നല്‍കുന്ന പ്രത്യാശയുടെ പിന്‍ബലത്തിലാണെന്നും ബെന്യാമിന്‍ തുറന്നടിക്കുന്നു. ഓ...More »

Tags: , ,

കമലിനെതിരെ വിനയന്‍; അക്കാഡമി ചെയര്‍മാനായതുകൊണ്ട് വിവരമുണ്ടാവില്ല

November 26th, 2016

സംവിധായകന്‍ കമലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി വിനയന്‍ രംഗത്തെത്തി. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട വിനയന്റെ ആരോപണം അറിവില്ലായ്മ കൊണ്ടാണെന്ന് കമല്‍ പറഞ്ഞു. എന്നാല്‍, കമല്‍ അല്ല നരേന്ദ്രമോദി വിചാരിച്ചാലും നിര്‍മ്മാതാവിന്റെ അനുമതിയില്ലാതെ പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് വിനയന്‍ തിരിച്ചടിച്ചു. കമലിന്റെ മറുപടി വായിച്ചപ്പോള്‍ ചിരിയാണ് വന്നത്. അക്കാഡമി ചെയര്‍മാന്‍ ആയതുകൊണ്ട് വിവരമുണ്ടാവണമെന്നില്ല. ഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുളള ന...More »

Tags: , ,

എംടി കത്തെഴുതാന്‍ മടിച്ചു, മകള്‍ പത്രപ്രവര്‍ത്തകയായില്ല

November 16th, 2016

വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ ഒരു കത്തെഴുതാന്‍ മടിച്ചതു നിമിത്തം മകള്‍ സിതാരയ്ക്കു പത്രപ്രവര്‍ത്തകയാകാന്‍ കഴിയാതെ പോയി. പുനഃപ്രസിദ്ധീകരണം ആരംഭിച്ച എക്‌സ്‌കഌസീവ് വാരികയിലാണ് എംടിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഈ ഏടിനെക്കുറിച്ചു പ്രതിപാദ്യമുള്ളത്. എഡിറ്റര്‍ എസ് ജഗദീഷ് ബാബു എഴുതുന്ന, മഞ്ഞിനപ്പുറം, എന്ന ഓര്‍മക്കുറിപ്പിലാണ് എംടിയുടെ ശുപാര്‍ശയ്ക്കുള്ള വൈമുഖ്യം വ്യക്തമാകുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇതോടൊപ്പം... മകള്‍ക്കായി എംടി എഴുതാതെപോയ ശുപാര്‍ശക്കത്ത് ജഗദീഷ് ബാബു കാലം 1984....More »

Tags: , , ,

മമ്മൂട്ടിയുടെ കര്‍ണന്‍ ഉറപ്പെന്ന് തിരക്കഥാകൃത്ത്, അപ്പോള്‍ പൃഥ്വിയുടെ കര്‍ണനോ?

October 29th, 2016

പൃഥ്വിരാജുമായി മത്സരിക്കാനില്ലെന്ന കാരണത്താല്‍ കര്‍ണ്ണന്‍ എന്ന ചിത്രത്തില്‍ നിന്ന് നടന്‍ മമ്മൂട്ടി പിന്‍മാറിയെന്ന വാര്‍ത്ത തെറ്റാണെന്നു ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ ശ്രീകുമാര്‍ വ്യക്തമാക്കി. മമ്മൂട്ടി തന്നെയാണ് കര്‍ണനാവുകയെന്നും ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു. ശ്രീകുമാറിന്റെ തിരക്കഥില്‍ ഒരുക്കുന്ന കര്‍ണന്‍ സംവിധാനം ചെയ്യുന്നത് മധുപാലാണ്. ഇതേസമയം, ആര്‍ എസ് വിമലും പൃഥ്വിരാജും എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിനു ശേഷം ഒരുമിക്കുന്ന ചിത്രത്തിലും കര്‍ണനാണ് കേന്ദ്ര കഥാപാത്രം. രണ്ടു...More »

Tags: , ,

കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു

June 26th, 2016

തിരുവനന്തപുരം: നാടകാചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കര്‍ (88) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. നാടകകൃത്ത്, കവി, സംവിധായകന്‍ എന്ന നിലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. കാവാലം മലയാള നാടകവേദിയെ അദ്ദേഹം  നവീകരിച്ചു. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007-ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നാടകചക്രം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം എന്നിങ...More »

Tags: , , , , ,

ആറുമാസം, അറുപതു ചിത്രങ്ങള്‍, മെഗാ ഹിറ്റ് നാലെണ്ണം മാത്രം

June 25th, 2016

കഴിഞ്ഞ ആറുമാസത്തിനിടെ മലയാളത്തിലിറങ്ങിയത് അറുപതോളം ചിത്രങ്ങള്‍. ഇവയില്‍ സാമ്പത്തിക വിജയം നേടിയത് ചുരുക്കം ചില സിനിമകള്‍ മാത്രം. ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും സാമ്പത്തിക ലാഭം നേടിയ രണ്ടു ചിത്രങ്ങളും നിവന്‍ പോളിയുടെ പേരിലാണ്. ഒന്നാമത് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമായ 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ്. സാറ്റലൈറ്റ് റേറ്റ് ഉള്‍പ്പെടെയാണ് ഈ നേട്ടം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 'ആക്ഷന്‍ ഹീറോ ബിജു'വാണ് സാമ്പത്തിക ലാഭത്തില്‍ രണ്ടാം സ്ഥാനത്ത്. ഈ രണ്ടു ചിത്രങ്ങളും 25 കോടിക്കു ...More »

Tags: , , ,

മചുക’ ജൂലായ് ഒന്നിന്

June 18th, 2016

പേരിലെ പുതുമയാല്‍ ശ്രദ്ധേയമായ 'മചുക' ജൂലായ് ഒന്നിന് പ്രദര്‍ശനത്തിനെത്തുു. ഓരോ പുരുഷന്റെയും സ്ത്രീയുടെയും ഉള്ളില്‍ ഒരിക്കലും പിരിയാനാകാത്ത ഒരു മിത്രവും ഒരു ശത്രുവുമുണ്ടാകും. സ്ത്രീപുരുഷ ബന്ധങ്ങള്‍ക്കിടയിലെ ഇത്തരം സങ്കീര്‍ണ്ണതകളാണ് 'മചുക' എന്ന ചിത്രം പ്രമേയമാക്കുത്. കൊടൈക്കനാലിന്റെ പശ്ചാത്തലത്തില്‍ പശുപതി, ജനനി അയ്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയന്‍ വന്നേരി രചന നടത്തി സംവിധാനം ചെയ്യുന്ന ചി്രതമാണ് 'മചുക'. സുപ്രീം വേള്‍ഡ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മാണിക്കോത്ത് പ്രൊഡക്...More »

Tags: , ,

നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു

May 29th, 2016

കോട്ടയം: ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 65 വയസ്സായിരുന്നു. ഇന്നു വെളുപ്പിന് മൂന്നരയ്ക്കായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കോട്ടയം പാറമ്പുഴ ബെത്‌ലഹേം പള്ളിയില്‍. ഭാര്യ: വത്സമ്മ. മക്കള്‍: കിഷോര്‍, എമിലി, മരുമക്കള്‍: ജിജി, റോയി 270ലധികം നോവലുകള്‍ രചിച്ചിട്ടുണ്ട്. മേയ്ദിനം, കരിമ്പ്, ആലിപ്പഴം, ദൈവം ഉറങ്ങിയിട്ടില്ല, പ്രഫസറുടെ മകള്‍, റൊട്ടി ഹവ്വാ ബീച്ച്, ലക്ഷംവീട്, അഞ്ച് സുന്ദരികള്‍, എന്നിവ ശ്രദ്ധേയ നോവലുകളാണ്. മേയ്ദിനം, കരിമ്പ് എന്നിവ സിനിമയായി. ...More »

Tags: , ,