മമ്മൂട്ടിയും പ്രിയദര്‍ശനും ഒന്നിക്കുന്നു

April 24th, 2017

മോഹന്‍ലാല്‍ ചിത്രങ്ങളുടെ സംവിധായകനാണ് പ്രിയദര്‍ശന്‍. പ്രിയന്റെ ഭൂരിഭാഗം ചിത്രങ്ങളിലും നായകന്‍ ലാല്‍ തന്നെ. എന്നാല്‍, തനിക്ക് ലാലിനോടുള്ളതുപോലെ അടുപ്പം മമ്മൂട്ടിയോടും ഉണ്ടെന്ന് പ്രിയന്‍ പറഞ്ഞിട്ടുണ്ട്. അടുപ്പമുള്ള എല്ലാവരും മമ്മൂട്ടിയെ മമ്മൂക്ക എന്നുവിളിക്കുമ്പോള്‍ മമ്മൂട്ടിക്ക എന്നാണ് പ്രിയന്‍ വിളിക്കുന്നത്. എന്നാല്‍, ചുരുക്കം ചിത്രങ്ങളില്‍ മാത്രമാണ് മമ്മൂട്ടിയും പ്രിയനും ഒന്നിച്ചിട്ടുള്ളത്. മേഘമാണ് ഇരുവരുടെയും ഒടുവില്‍ പുറത്തുവന്ന ചിത്രം. മമ്മൂട്ടിയും പ്രിയനും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ചി...More »

Tags: , ,

മമ്മൂട്ടി ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ സന്തോഷ് പണ്ഡിറ്റ്

April 17th, 2017

സാമൂഹ്യമാധ്യമങ്ങള്‍ ആഘോഷിച്ച നടനാണ് സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയും ടിന്റുമോന്‍ എന്ന കോടീശ്വരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് പണ്ഡിറ്റ് ആദ്യമായി മുഖ്യധാരാ സിനിമയുടെ ഭാഗമാകുന്നു. അതും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം മുഴുനീള വേഷത്തില്‍. രാജാധിരാജയ്ക്കുശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. മെഗാഹിറ്റ് പുലിമുരുകനുശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ...More »

Tags: , , ,

ഏപ്രില്‍ 12 ന് എത്തുന്നു നിത്യാനന്ദ ഷേണായി

April 10th, 2017

മമ്മൂട്ടി-രഞ്ജിത്ത് ചിത്രം പുത്തന്‍പണം ഏപ്രില്‍ 12 ന് തിയേറ്ററുകളിലെത്തുന്നു. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ കാസര്‍കോടുകാരന്‍ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടി എത്തുന്നു. കാസര്‍കോട് ഭാഷ സംസാരിക്കുന്ന നിത്യാനന്ദ ഷേണായിയുടെ വ്യത്യസ്ത ലുക്ക് വൈറലായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ ഗംഭീര ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ടീസറുകള്‍ക്കും വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തില്‍ മാസ്റ്റര്‍ സ്വരാജ് ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നു. ഇനിയയും ഷീലു എബ്രഹാമുമാണ് നാ...More »

Tags: , , ,

ദ് ഗ്രേറ്റ് ഫാദര്‍, കാട്രു വെളിയിടൈ, അലമാര ഇന്റര്‍നെറ്റില്‍

April 8th, 2017

തിരുവനന്തപുരം: മമ്മൂട്ടിയുടെ 'ദ് ഗ്രേറ്റ് ഫാദര്‍', മണിരത്‌നം സംവിധാനം ചെയ്ത 'കാട്രു വെളിയിടൈ', മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'അലമാര' എന്നീ പുതിയ ചിത്രങ്ങളുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തീയറ്ററില്‍ നിന്ന് മൊബൈലില്‍ ഷൂട്ട് ചെയ്ത പകര്‍പ്പുകളാണ് സൈറ്റുകളില്‍ വന്നിരിക്കുന്നത്. തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച വേളയില്‍ കോപ്പി ചെയ്ത് പുലിമുരുകന്‍, പ്രേമം തുടങ്ങിയ ചിത്രങ്ങളും തരീതിയില്‍ തമിഴ് റോക്കേഴ്‌സ് മുന്‍പും നെറ്റിലിട്ടിര...More »

Tags: ,

മമ്മൂട്ടി ഗാനരംഗത്ത് ഫ്‌ളക്‌സിബിള്‍ അല്ലെന്നാരു പറഞ്ഞു, ഈ പാട്ടൊന്നു കണ്ടുനോക്കൂ…

April 6th, 2017

ഗാനരംഗത്ത് അഭിനയിക്കുമ്പോള്‍ മസിലുപിടിക്കുന്നു, ഡാന്‍സ് ചെയ്യാന്‍ പറ്റില്ല... മമ്മൂട്ടിയെകുറിച്ച് നെഗറ്റീവായി പറയുന്നൊരു കാര്യമാണിത്. എന്നാല്‍, പിന്‍നിലാവ് എന്ന ചിത്രത്തില്‍ 'മാനേ മധുക്കരിമ്പേ... മലര്‍ തേനേ...മദനക്കുഴമ്പേ....' എന്ന ഗാനരംഗത്ത് പൂര്‍ണിമാ ജയറാമിനോടൊപ്പം വളരെ മനോഹരമായി ഹിപ് -ഹോപ്പ് ഡാന്‍സ് ചെയ്യുന്നുണ്ട്. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ഇളയരാജ ഈണം പകര്‍ന്ന് യേശുദാസ് പാടിയ ഗാനം അക്കാലത്ത് തരംഗമായിരുന്നു. 1983 ലാണ് പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത പിന്‍നിലാവ് പുറത്തുവന്നത്. തോപ്പില്‍ ഭാസിയായിരുന്...More »

Tags: , ,

മമ്മൂട്ടി-രഞ്ജിത് ചിത്രം പുത്തന്‍ പണത്തിന്റെ പുതിയ ടീസര്‍ എത്തി

April 4th, 2017

മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന പുത്തന്‍ പണത്തിന്റെ പുതിയ ടീസര്‍ പുറത്തുവന്നു. ഏറെ കാലിക പ്രസക്തമായ വിഷയമാണ് ചിത്രത്തില്‍ രഞ്ജിത് അവതരിപ്പിക്കുന്നത്. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. കാസര്‍കോഡ് ഭാഷയിലാണ് നിത്യാനന്ദ ഷേണായി ചിത്രത്തില്‍ സംസാരിക്കുക. സിദ്ധിഖ്, ഇനിയ, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, മാമൂക്കോയ, സ്വരാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഓംപ്രകാശാണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചത്. മാരി, കാശ്‌മോര തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ...More »

Tags: , , ,

ആദ്യദിന കളക്ഷനില്‍ പുലിയെ പിടിച്ചുകെട്ടി ഗ്രേറ്റ് ഫാദര്‍

March 31st, 2017

ആദ്യദിന കളക്ഷനില്‍ പുലിമുരുകനെ പിന്തള്ളി മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദര്‍. ആദ്യദിവസം ചിത്രത്തിന്റെ കളക്ഷന്‍ 4.31 കോടി രൂപയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷനാണിത്. നവാഗതന്‍ ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം എല്ലാവിഭാഗം പ്രേക്ഷകരേയും ആകര്‍ഷിക്കുന്നുണ്ട്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് മേയ്‌ക്കോവര്‍ തന്നെയാണ് ദി ഗ്രേറ്റ് ഫാദറിന്റെ ഹൈലൈറ്റ്. വന്‍ പ്രീ-റിലീസ് പബ്ലിസിറ്റിയോടെ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം കേരളത്തില്‍ 202 തീയേറ്ററുകളിലായി 958 പ്രദര്‍ശനങ്ങളാണ് നടത്തിയത്. കേരളത്തിനു പുറത്ത് നൂറ്റിഅന്‍പത...More »

Tags: , , ,

ഉണ്ണി മുകുന്ദന്റെ പാട്ടുകേട്ട് മമ്മൂട്ടി കൊടുത്ത കിടിലന്‍ സമ്മാനം

March 30th, 2017

മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിങ്ങനെ സിനിമയില്‍ പാട്ടുപാടിയിട്ടുള്ള നടന്മാര്‍ നിരവധിയുണ്ട്. ഉണ്ണി മുകുന്ദനും പാടി ഒരു പാട്ട്. ആച്ചായന്‍സിലാണ് ഉണ്ണിയുടെ പാട്ടുളളത്. ഉണ്ണിയുടെ പാട്ടുകേട്ട് ആദ്യം അഭിനന്ദനം അറിയിച്ചത് സാക്ഷാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. പാട്ടുകേട്ട ശേഷം മമ്മൂട്ടി ഉണ്ണിക്ക് ഒരു കിടിലന്‍ സമ്മാനം നല്‍കി, ഒരു ഷേക് ഹാന്‍ഡ്! ഇതാണോ ഇത്രവലിയ സമ്മാനമെന്നു ചിന്തിക്കാന്‍ വരട്ടെ. ഉണ്ണി പറയുന്നത് ശ്രദ്ധിക്കൂ. പാട്ടുപാടുന്നുണ്ടെന്ന് ഞാന്‍ മമ്മൂക്കയെ വിളിച്ചുപറഞ്ഞു. പാട്ട് പു...More »

Tags: , ,

മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാം ടീസര്‍

March 14th, 2017

മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. മകള്‍ സഹപാഠികള്‍ക്ക് തന്റെ അച്ഛനെ പരിചയപ്പെടുത്തുന്നു. പെയ്യുന്ന മഴയിലും വീശുന്ന കാറ്റിലും ചോര മണക്കുന്ന, തോക്കുകള്‍ കഥ പറയുന്ന ചോരയൊഴുകുന്ന മുംബയിലാണ് പപ്പ ഡേവിഡ് നൈനാന്‍ എന്ന് മകള്‍ സഹപാഠികളോട് പറയുന്നതാണ് ടീസര്‍. https://www.youtube.com/watch?v=_2Zi5EqYkJk    More »

Tags: , ,

മമ്മൂട്ടിക്കൊപ്പം ബാലതാരമായി അന്ന് അച്ഛന്‍, ഇന്ന് മകള്‍

March 7th, 2017

മമ്മൂട്ടിയോടൊപ്പം ബാലതാരമായി അഭിനയിച്ചയാളിന്റെ മകള്‍ ഇന്ന് ബാലതാരമായി മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നു. മീനാക്ഷി മഹേഷിന്റെ അച്ഛന്‍ മഹേഷ് മോഹന്‍ പണ്ട് യവനികയില്‍ മമ്മൂട്ടിയോടൊപ്പം ബാലതാരമായി വേഷമിട്ടിട്ടുണ്ട്. 35 വര്‍ഷങ്ങള്‍ക്കു ശേഷം മഹേഷിന്റെ മകള്‍ മീനാക്ഷി ദ ഗ്രേറ്റ് ഫാദറില്‍ അഭിനയിക്കുന്നു. മീനാഷിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. മമ്മൂട്ടിയോടൊപ്പമുള്ള മഹേഷിന്റെ പഴയ ചിത്രവും മീനാക്ഷി പോസ്റ്റ് ചെയ്തിട്ടുണ്ട്. കെ. ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത യവനിക 1982 ലാണ് പുറത്തിറങ്ങിയത്. മമ്...More »

Tags: , ,