രണ്ടാനച്ഛനുമായി രതിയിലേര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് വാട്‌സ് ആപ്പിലൂടെ മൊഴി ചൊല്ലി

April 25th, 2017

ഹൈദരാബാദ്: ഭര്‍തൃപിതാവുമായി രതിയിലേര്‍പ്പെടാന്‍ വിസമ്മതിച്ച യുവതിയെ ഇതേ കാരണത്താല്‍ ഭര്‍ത്താവ് മൊഴിചൊല്ലി. ഹൈദരാബാദ് ബീഗംപേട്ട് സ്വദേശി സുമൈന ഷര്‍ഫിയെയാണ് ഭര്‍ത്താവ് ഒവൈസ് താലിബ് മൊഴിചൊല്ലിയത്. തന്റെ രണ്ടാനച്ഛനുമായി കിടക്ക പങ്കിടാത്തതിന് വാട്‌സ്ആപ്പിലൂടെയാണ് മൊഴി ചൊല്ലിയത്. കഴിഞ്ഞ നവംബറിലായിരുന്നു മൊഴി ചൊല്ലിയതെങ്കിലും സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. വിവാഹത്തിനുശേഷം ഒവൈസ് ദുബായിയിലേക്കു ജോലിക്കു പോയി. ഭര്‍തൃവീട്ടിലാണ് സുമൈന താമസിച്ചിരുന്നത്. ഒവൈസിന്റെ വളര്‍ത്തമ്മ ദുര്‍മന്ത്രവാദിയാണ്. ഇവരാണ് തന്റെ രണ്...More »

Tags: ,

മഹര്‍ സമൂഹ വിവാഹം ഏപ്രില്‍ 30 ന്

April 21st, 2017

ദുബായ് : മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ സെന്റര്‍ യു എ ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹര്‍ സമൂഹ വിവാഹവും ബൈത്തുന്നൂര്‍ വീടുകളുടെ താക്കോല്‍ദാനവും ആംബുലന്‍സ് സമര്‍പ്പണവും ഏപ്രില്‍ 30 ന് നീലേശ്വരം പടന്നക്കാട് നടക്കും. ഐ എന്‍ എല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവിലിന്റെ അധ്യക്ഷതയില്‍ കേരള റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്ര ശേഖരന്‍ ഉദ്ഘാടനം ചെയ്യും. നിര്‍ധരരായ യുവതികളുടെ നികാഹ് കര്‍മ്മത്തിന് അഖിലേന്ത്യാ സുന്നി ജംയിയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാര്‍മ്മികത്തം വഹിക്കും...More »

Tags: ,

ആഡംബരകപ്പലില്‍ കോടികളുടെ കിലുക്കമുള്ള വിവാഹം

April 17th, 2017

ദുബായ് : ദുബായിലെ കോടീശ്വരനും ദാനൂബ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ റിസ്‌വാന്‍ സാജന്റെ മകന്‍ അദേല്‍ സാജനും സനാ ഖാനും ആഡംബര ക്രൂയിസ് കപ്പലില്‍ വിവാഹിതരായി. ദാനൂബ് ഹോമിന്റെ ഡയറക്ടറാണ് അദേല്‍ സാജന്‍. മുന്‍ മിസ്സ് ഇന്ത്യയും കലാകാരിയും എഴുത്തുകാരിയുമാണ് സനാ ഖാന്‍. ക്രൂയിസ് കപ്പലില്‍ ചിത്രീകരിച്ച ഹിന്ദി സിനിമയായ ദില്‍ ദഡ്കനേ ദോയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ബോളിവുഡ് ആശയത്തില്‍ വിവാഹ ആഘോഷം ഒരുക്കിയത്. ഏപ്രില്‍ 6 മുതല്‍ 9 വരെ നടന്ന വിവാഹ ആഘോഷത്തില്‍ ബോളിവുഡിലെയും വ്യവസായ രംഗത്തെയും ആയിരത്തിലധികം പ്രമുഖ...More »

Tags: ,

ധ്യാന്‍ ശ്രീനിവാസനും അര്‍പ്പിതയും വിവാഹിതരായി

April 7th, 2017

കണ്ണൂര്‍: നടന്‍ ധ്യാന്‍ ശ്രീനിവാസനും തിരുവനന്തപുരം ആനയറ സ്വദേശി സെബാസ്റ്റ്യന്‍ ജോര്‍ജിന്റെയും പരേതയായ എലിസബത്തിന്റെയും മകള്‍ അര്‍പ്പിതയും വിവാഹിതരായി. കണ്ണൂര്‍ വാസവ ക്ലിഫ് ഹൗസില്‍. രാവിലെ 11.45നും 12.15നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം നടന്നത്. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് വരന്റെ പിതാവും സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടക്കുന്ന ജൈവകൃഷി കൂട്ടായ്മയിലൂടെ കൃഷി ചെയ്‌തെടുത്ത ഉത്പന്നങ്ങള്‍ ഉപയോഗിച്ച ഭക്ഷണമാണ് നല്കിയത്. രാഷ്ട്രീയസാംസ്‌കാരിക നേതാക്കളുടെയും സാന്നിധ്യത്തിലായ...More »

Tags: ,

കുടുംബസമേതം അമേരിക്കയില്‍ കഴിയുന്ന അഭിരാമിയെ കമല്‍ വിവാഹം കഴിക്കുന്നുവെന്ന് ഗോസിപ്പ്

April 6th, 2017

വിവാഹിതയായി, വീട്ടമ്മയായി ഒതുങ്ങിക്കഴിയുന്ന നടി അഭിരാമിയെക്കുറിച്ചു തമിഴ് മാധ്യമങ്ങളില്‍ വീണ്ടും ഗോസിപ്പുകള്‍ നിറയുന്നു. ഉലകനായകന്‍ കമലഹാസനുമായി അഭിരാമിയുടെ വിവാഹം ഉടന്‍ നടക്കുമെന്നാണ് തമിഴിലെ പ്രചരണം. കമലും നടി ഗൗതമിയും തമ്മില്‍ അടുത്തിടെ സഹജീവിതം പിരിഞ്ഞിരുന്നു. ഇതിനു കാരണം കമലിന് അഭിരാമിയോടുള്ള അഭിനിവേശമാണെന്നാണ് പ്രചാരണം. വിവാഹശേഷം ഭര്‍ത്താവ് രാഹുല്‍ പവനനുമൊത്ത് അമേരിക്കയിലാണ് അഭിരാമി. ഇടയ്ക്കു നാട്ടിലെത്തിയ അഭിരാമി ചുരുക്കം ചില സിനിമകളില്‍ അഭിനയിച്ചിരുന്നു. കമലുമൊത്ത് 2004ല്‍ വിരുമാണ്ടി എന്ന ചിത്രത...More »

Tags: ,

നടി ഭാവന വിവാഹ ജീവിതത്തിലേക്ക്, വരന്‍ നവീന്‍

March 9th, 2017

തൃശൂര്‍: ചലചിത്രതാരം ഭാവനയും കന്നട ചലച്ചിത്ര നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹ നിശ്ചയം തൃശൂരില്‍ നടന്നു. ആര്‍ഭാടങ്ങളില്ലാതെ തികച്ചും സ്വകാര്യമായി നടന്ന ചടങ്ങില്‍ നടി മഞ്ജു വാര്യരുടെ സാന്നിദ്ധ്യമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നവീനും ഭാവനയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഭാവന. ഹണി ബീ 2 വാണ് ഭാവനയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രം. തൃശൂരിലെ വീട്ടിലായിരുന്നു ചടങ്ങുകള്‍. വിവാഹം ഉടന്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്.More »

Tags: ,

സംഗീത പരിപാടി അനുവദിക്കില്ല, കൂടെ വന്നു താമസിക്കില്ല: വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍ നിന്നു പിന്മാറി

February 25th, 2017

കൊച്ചി: പ്രതിശ്രുത വരന്‍ സന്തോഷിന്റെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങളെ തുടര്‍ന്ന് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്‍മാറി. തൃശൂര്‍ സ്വദേശിയായ സന്തോഷുമായി മാര്‍ച്ച് 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിജയലക്ഷ്മി തന്നെയാണ് വാര്‍ത്താ സമ്മേളനത്തിലുടെ ഇക്കാര്യം അറിയിച്ചത്. വിവാഹശേഷം സംഗീത പരിപാടിക്കു പോകാന്‍ അനുവദിക്കില്ലെന്നു സന്തോഷ് പറഞ്ഞു. ഏതെങ്കിലും സംഗീത സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. മാതാപിതാക്കളില്ലാത്ത സന്തോഷ് വിവാഹശേഷം തന്റെ വീട്ട...More »

Tags: ,

പ്രസന്നയും സ്‌നേഹയും തമ്മില്‍ പിണക്കത്തിലെന്നു റിപ്പോര്‍ട്ട്

February 6th, 2017

മാതൃകാ ദമ്പതികളെന്ന് അറിയപ്പെട്ടിരുന്ന നടി സ്‌നേഹയും നടന്‍ പ്രസന്നയും അടികലശലിലെന്നു തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.  വിവാഹശേഷവും സിനിമയില്‍ അഭിനയിക്കുന്ന സ്‌നേഹയെ ഇപ്പോള്‍ പ്രസന്ന വിലക്കുന്നുവെന്നും സ്വാതന്ത്ര്യം നഷ്ടമായതോടെ ഇരുവരും തമ്മില്‍ തെറ്റിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇത്തരം വാര്‍ത്തകളോടു പ്രതികരിക്കേണ്ടെന്നാണ് പ്രസന്ന-സ്‌നേഹ ദമ്പതികളുടെ തീരുമാനം. ഈ ദമ്പതികള്‍ക്ക് ഒരു കുഞ്ഞുമുണ്ട്. 2012ലായിരുന്നു ഇവരുടെ വിവാഹം.More »

Tags: ,

വിവാഹത്തിന്റെ പേരില്‍ ചില ഓണ്‍ലൈന്‍ സംഘങ്ങള്‍ അധിക്ഷേപിക്കുന്നു, കാവ്യാ മാധവന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങി

January 19th, 2017

കൊച്ചി: നടന്‍ ദിലീപിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്നെ നിരന്തരം അധിക്ഷേപിക്കുന്നുവെന്നു കാട്ടി നടി കാവ്യാ മാധവന്‍ പൊലീസിനു രേഖാമൂലം പരാതി നല്കി. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. അധിക്ഷേപകരമായ വാര്‍ത്ത നല്‍കുന്ന വെബ്‌സൈറ്റുകളുടെ പേര് ഉള്‍പ്പെടുത്തിയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ദിലീപുമായുള്ള വിവാഹശേഷം മോശപ്പെട്ടതും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ സിഐ ...More »

Tags: , , ,

ഭാവനയും നവീനും വിവാഹിതരാവുന്നു, 2017 ആദ്യം വിവാഹമെന്ന് ഭാവനയുടെ അമ്മ

December 24th, 2016

നടി ഭാവന വിവാഹിതയാവാന്‍ പോകുന്നു. വരന്‍ കന്നഡയിലെ പ്രമുഖ നിര്‍മാതാവ് നവീന്‍. ഭാവനയുടെ അമ്മയാണ് വിവാഹവാര്‍ത്തെ വെളിപ്പെടുത്തിയത്. ഭാവനയും നവീനും പ്രണയത്തിലാണെന്നു വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും ഇരുവരും ഇക്കാര്യം ഇതുവരെ അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ അമ്മ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ്. വിവാഹ തീയതി നിശ്ചയിച്ചിട്ടില്ലെന്നും 2017 ആദ്യം വിവാഹം നടക്കുമെന്നും ഭാവനയുടെ അമ്മ പുഷ്പ പറഞ്ഞു. താന്‍ രണ്ടു വര്‍ഷമായി പ്രണയത്തിലാണെന്നും എന്നാല്‍ ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നുമായിരുന്നു ഭാവന പറ...More »

Tags: ,