മഞ്ജു ലാലിന്റെ കട്ട ഫാനാകുന്ന മോഹന്‍ലാല്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിങ്ങി

May 21st, 2017

മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ ഫാനായി അഭിനയിക്കുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മഞ്ജുവിന്റെ നായകന്‍ ഇന്ദ്രജിത്താണ്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിത്ത് യഹിയ. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നുനീഷ് വാരനാട്. ഛായാഗ്രഹണം ഷാജികുമാര്‍. സൈറാ ബാനുവാണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇന്ദ്രജിത്തിന്റെ ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ലക്ഷ്യവും.  More »

Tags: , ,

മഹാഭാരതത്തിന്റെ ചെലവ് പ്രശ്‌നമല്ല, ലോകത്തിലെ ഏറ്റവും മികച്ച ചിത്രമാകണം: ഡോ. ബി.ആര്‍.ഷെട്ടി

May 19th, 2017

ദുബായ്: എം.ടിയുടെ തിരക്കഥയില്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം മഹാഭാരതയുടെ ചെലവ് പ്രശ്‌നമല്ലെന്നും ലോകത്തിലെ ഏറ്റവും മികച്ച ചിത്രം നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും നിര്‍മ്മാതാവ് ഡോ. ബി.ആര്‍.ഷെട്ടി. ആയിരം കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോനാണ്. രണ്ടു വര്‍ഷം കൊണ്ട് ചിത്രം യാഥാര്‍ത്ഥ്യമാകും. ലോസ് ആഞ്ചലോസ്, മുംബയ് , ജര്‍മ്മനി, സിംഗപ്പൂര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടക്കുകയെന്നും ഡോ. ബി.ആര്‍.ഷെട്ടി പറഞ്ഞു. ചിത്രത്തിന്റെ...More »

Tags: , , ,

മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് അറിയില്ലായിരുന്നു, ഛോട്ടാ ഭീം എന്നു വിളിച്ചതിനു ക്ഷമ ചോദിച്ച് കെ.ആര്‍.കെ

April 24th, 2017

മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്നുവിളിച്ചതിന് ക്ഷമ ചോദിച്ച് ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ. മോഹന്‍ലാലിനെ കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ലായിരുന്നു. അദ്ദേഹം മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണെന്ന് ഇപ്പോള്‍ മനസ്സിലായെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. രണ്ടാമൂഴത്തിലെ ഭീമനാകുന്നത് മോഹന്‍ലാലാണെന്നു പ്രഖ്യാപിച്ചപ്പോള്‍ ലാല്‍ ഛോട്ടോ ഭീമിനെപ്പോലെയാണെന്നും എങ്ങനെ ഭീമനെ അവതരിപ്പിക്കുമെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. രണ്ടാമൂഴത്തിലെ ഭീമനാവാന്‍ തയ്യാറെന്ന് പ്രഭാസ് മോഹന്‍ലാല്‍ ഭീമനെ അവതരിപ്പിച്ചാല്‍ അപമാനകരമാണെന്നു...More »

Tags: , ,

രണ്ടാമൂഴത്തിലെ ഭീമനാവാന്‍ തയ്യാറെന്ന് പ്രഭാസ്

April 24th, 2017

കൊച്ചി: എംടിയുടെ നോവല്‍ രണ്ടാമൂഴത്തിലെ ഭീമനാവാന്‍ താന്‍ തയ്യാറാണെന്ന് ബാഹുബലിയിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ തെലുങ്ക് നടന്‍ പ്രഭാസ്. മോഹന്‍ലാല്‍ കഥാപാത്രം വേണ്ടെന്നു വയ്ക്കുകയും അവസരം തനിക്കു നല്‍കുകയും ചെയ്താല്‍ ഭീമനാവാന്‍ ഒരുക്കമാണെന്ന് പ്രഭാസ് വ്യക്തമാക്കി. മോഹന്‍ലാല്‍ പ്രതിഭയുള്ള നടനാണെന്ന് പ്രഭാസ് പറഞ്ഞു. കൊച്ചിയില്‍ ബാഹുബലിയുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങിലാണ് പ്രഭാസ് ഇക്കാര്യം പറഞ്ഞത്. ഭീമന്റെ വേഷത്തിന് ഇന്ത്യയില്‍ ഏറ്റവും അനുയോജ്യന്‍ പ്രഭാസാണെന്ന് ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ പറഞ്ഞതിന...More »

Tags: , , ,

മോഹന്‍ലാലിനെ വീണ്ടും പരിഹസിച്ച് കെആര്‍കെ, രാംഗോപാല്‍ വര്‍മ്മ ചിത്രങ്ങളില്‍ ലാല്‍ ജോക്കറിനെപ്പോലെ

April 19th, 2017

മോഹന്‍ലാലിനെ വീണ്ടും പരിഹസിച്ച് ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ. രാംഗോപാല്‍ വര്‍മ്മയുടെ ചിത്രങ്ങളില്‍ മോഹന്‍ലാലിനെ കണ്ടിട്ടുണ്ടെന്നും അവയില്‍ ലാലിനെ ജോക്കറിനെ പോലെയാണ് തോന്നിയതെന്നാണ് കെആര്‍കെയുടെ ട്വീറ്റ്. മലയാളികള്‍ രാവിലെ മുതല്‍ തന്നെ ചീത്തവിളിക്കുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ലെന്നാണ് ഇതിനു മുമ്പുള്ള ട്വീറ്റ്. മോഹന്‍ലാലിനെ പരിഹസിച്ച കെആര്‍കെയെ വിമര്‍ശിച്ച് ലാലിന്റെ ആരാധകര്‍ രംഗത്തുവന്നു. ട്വിറ്ററിലൂടെയും വാര്‍ത്തകള്‍ക്കു ചുവട്ടില്‍ കമന്റ് ചെയ്തും അതിശക്തമായാണ് കെആര്‍കെയുടെ പരാമര്‍ശത്തോടുള്ള പ...More »

Tags: , ,

മോഹന്‍ലാല്‍ ഛോട്ടാഭീമിനെപ്പോലെയെന്ന് ബോളിവുഡ് നടന്‍ കെആര്‍കെ, ഭീമനാകുന്നത് എങ്ങനെ

April 19th, 2017

ഭീമനാകാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിനെ വിമര്‍ശിച്ച് ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ. മോഹന്‍ലാല്‍ ഛോട്ടാഭീമിലെ പോലെയാണെന്നും അങ്ങനെയുള്ളയാള്‍ എങ്ങനെയാണ് ഭീഷന്റെ വേഷം അഭിനയിക്കുന്നതെന്നുമാണ് കെആര്‍കെ ട്വീറ്റ് ചെയ്തത്. ഡോ. ബിആര്‍ ഷെട്ടി എന്തിനാണ് ഇത്രയധികം പണം വെറുതെ കളയുന്നതെന്നും കെആര്‍കെ ചോദിക്കുന്നു. മോഹന്‍ലാലിനെ കളിയാക്കിയ കെആര്‍കെയെ വിമര്‍ശിച്ച് ലാലിന്റെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. മലയാളത്തിലെ പ്രിയ എഴുത്തുകാരന്‍ എംടിയുടെ വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് മഹാഭാരത. പ്രമുഖ പരസ്യചിത്ര സംവിധായകന്...More »

Tags: , ,

തെലുങ്കിലും മലയാളത്തിലും മികച്ച അഭിനയം കാഴ്ചവച്ച ഒരേയൊരു നടന്‍ മോഹന്‍ലാല്‍: പ്രിയദര്‍ശന്‍

April 7th, 2017

ദേശീയ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ വിനായകനെ തഴഞ്ഞ് മോഹന്‍ലാലിനു പ്രത്യേക പുരസ്‌കാരം ലഭിച്ചത് വിവാദമായ സാഹചര്യത്തില്‍ ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പ്രതികരിക്കുന്നു. തെലുങ്കിലും മലയാളത്തിലും മികച്ച അഭിനയം കാഴ്ചവച്ച ഒരേയൊരു നടന്‍ മോഹന്‍ലാല്‍ ആയിരുന്നെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. മികച്ച നടന്മാരില്‍ അവസാന മൂന്നുപേരില്‍ മോഹന്‍ലാലുണ്ടായിരുന്നു. അവസാന റൗണ്ടില്‍ വരുന്നവര്‍ തുല്യമായ പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ വോട്ടിന്റെ അടിസ്ഥാനത്തിലാവും അവാര്‍ഡ് നല്‍കുക. തെലുങ്കിലും മലയാളത്തിലുമുള്ള മോഹന്‍ലാലിന്റെ പ്രകടനം പരിഗണിച്...More »

Tags: , , ,

മോഹന്‍ ലാല്‍-മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് സമ്മിശ്ര പ്രതികരണം

April 7th, 2017

തിരുവനന്തപുരം: പ്രേക്ഷകര്‍ ആവേശപൂര്‍വം കാത്തിരുന്ന മോഹന്‍ ലാല്‍-മേജര്‍ രവി ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് സമ്മിശ്ര പ്രതികരണം. ചിത്രം വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്നും സേനയെ അപമാനിക്കാന്‍ പോന്നതാണെന്നും വരെ ചിലര്‍ പറയുമ്പോള്‍ ചിത്രം ഗംഭീരമാണെന്ന അഭിപ്രായമാണ് ലാല്‍ ആരാധകര്‍ക്ക്. ആദ്യ പകുതിയില്‍ തന്നെ സോഷ്യല്‍ മീഡിയിയില്‍ വന്ന റിവ്യൂകള്‍ ലാല്‍ ആരാധകരുടെ സന്തോഷവും സാധാരണ കാണികളില്‍ വലിയൊരു വിഭാഗത്തിന്റെ രോഷവും നിറഞ്ഞതാണ്. കഥയിലെ അനാവശ്യ ട്വിസ്റ്റുകളും പരസ്പരം ഏറ്റുമുട്ടുന്ന ഇന്ത്യന്‍ പട്ടാളക്കാര...More »

Tags: , ,

മോഹന്‍ലാലിനെതിരെ പോസ്റ്റിട്ട യുവാവ് മാനസികാരോഗ്യ കേന്ദത്തില്‍

March 10th, 2017

പെരുമ്പാവൂര്‍: നടന്‍ മോഹന്‍ലാലിലിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും എതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ആന്റണി പെരുമ്പാവൂരിന്റെ പരാതിയില്‍ കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ വിട്ട യുവാവിനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. തൃശ്ശൂര്‍ പെരുമ്പിലാവ് കോയക്കുഞ്ഞകത്ത് പടിഞ്ഞാറെ ഒറ്റയില്‍ നസീഫ് അഷറഫാണ് ഫേസ്ബുക്കില്‍ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. യൂണിവേഴ്‌സിറ്റി...More »

Tags: , ,

മോഹൻലാലിനെയും ആൻറണി പെരുമ്പാവൂരിനെയും അപകീർത്തിപ്പെട്ടുത്തിയ യുവാവ് അറസ്റ്റിൽ

March 7th, 2017

തൃശൂർ: നടൻ മോഹൻലാലും അദ്ദേഹത്തിന്റെ സഹചാരി ആൻറണി പെരുമ്പാവൂരും മാംസക്കച്ചവടത്തിനുൾപ്പെടെ ഒത്താശ ചെയ്യുന്നുവെന്ന അപകീർത്തികരമായ സെൽഫി വീഡിയോ ഫേസ് ബുക്കിൽ പോസ്റ്റു ചെയ്ത യുവാവ് അറസ്റ്റിൽ. കൃന്നംകുളം പെരുമ്പിലാവ് സ്വദേശി നസീഹ് അക്ഷറഫാണ് അറസ്റ്റിലായത്. ആൻറണി പെരുമ്പാവൂരിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.  More »

Tags: ,