മമ്മൂട്ടി ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ സന്തോഷ് പണ്ഡിറ്റ്

April 17th, 2017

സാമൂഹ്യമാധ്യമങ്ങള്‍ ആഘോഷിച്ച നടനാണ് സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയും ടിന്റുമോന്‍ എന്ന കോടീശ്വരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് പണ്ഡിറ്റ് ആദ്യമായി മുഖ്യധാരാ സിനിമയുടെ ഭാഗമാകുന്നു. അതും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം മുഴുനീള വേഷത്തില്‍. രാജാധിരാജയ്ക്കുശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. മെഗാഹിറ്റ് പുലിമുരുകനുശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ...More »

Tags: , , ,

മലയാളത്തിലെ മികച്ച ടേക്ക് ഓഫ്, ചിത്രത്തെ അഭിനന്ദിച്ച് ഉലകനായകന്‍

April 5th, 2017

മഹേഷ് നാരായണന്‍ ചിത്രം ടേക്ക് ഓഫിനെ അഭിനന്ദിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. ട്വിറ്ററിലൂടെയായിരുന്നു കമലിന്റെ പ്രതികരണം. മലയാളസിനിമയിലെ മികച്ച ടേക്ക് ഓഫാണ് ചിത്രമെന്ന് കമല്‍ അഭിപ്രായപ്പെട്ടു. ടേക്ക് ഓഫ് മഹത്തായ സംരംഭമാണ്. ചിത്രം നന്നായി ആസ്വദിച്ചു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, കമല്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം സൂര്യയും ചിത്രത്തെ പ്രശംസിച്ച് ട്വീറ്റ് ചെയ്തിരുന്നു. മികച്ച അഭിപ്രായവും കളക്ഷനുമായി മുന്നേറുകയാണ് ടേക്ക് ഓഫ്.    More »

Tags: , , ,

ടേക്ക് ഓഫിനെ പുകഴ്ത്തി സൂര്യ, ഒരുപാട് ഇഷ്ടമായെന്ന് ട്വീറ്റ്

April 3rd, 2017

  അടുത്തകാലത്തിറങ്ങിയ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമെന്നു വിലയിരുത്തുന്ന ടേക്ക് ഓഫിനെ പ്രശംസിച്ച് തമിഴ് സൂപ്പര്‍ താരം സൂര്യ. ചിത്രം ഒരുപാട് ഇഷ്ടമായെന്നും മികച്ച ചിത്രമാണെന്നും ചിത്രം കണ്ട ശേഷം സൂര്യ ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ സംവിധായകനെയും ചിത്രത്തില്‍ അഭിനയിച്ച ഫഹദിനെയും പാര്‍വതിയെയും അഭിനന്ദിക്കും ചെയ്യുന്നു സൂര്യ. സംവിധായകന്‍ മഹേഷ് നാരായണനൊപ്പമാണ് സൂര്യ ടേക്ക് ഓഫ് കണ്ടത്. മലയാളത്തിലെ അത് ഭുത ചിത്രമെന്ന് എല്ലാവരും പ്രശംസിക്കുന്ന ടേക്ക് ഓഫ് നിര്‍മ്മിച്ചത് മലയാള സിനിമയില്‍ നവതരംഗത്തിനു തുചക്...More »

Tags: , , , ,

മഞ്ജുവും പൃഥ്വിയും ഒരുമിക്കുന്നു, സംവിധാനം വേണു

April 1st, 2017

വേണു സംവിധാനം ചെയ്യുന്ന ഗബ്രിയേലും മാലാഖമാരും എന്ന ചിത്രത്തിലൂടെ മഞ്ജു വാരിയറും പൃഥ്വിരാജും ആദ്യമായി ഒരുമിക്കുന്നു. ഫഹദ് പാസിലും മമ്താ മോഹന്‍ദാസും പ്രധാന വേഷത്തിലെത്തുന്ന കാര്‍ബണ്‍ പൂര്‍ത്തിയായ ശേഷം ഗബ്രിയേലും മാലാഖമാരും തുടങ്ങും. പൃഥ്വിരാജിന്റെ പാവാടയില്‍ അതിഥി താരമായി മഞ്ജു നേരത്തെ അഭിനയിച്ചിട്ടുണ്ട്. മഞ്ജു നായികയായ സൈറ ബാനു മികച്ച അഭിപ്രായവും കളക്ഷനും നേടി മുന്നേറുകയാണ്.    More »

Tags: , , ,

ഐമ നായികയായി അഭിനയിക്കില്ല, അതിനൊരു കാരണമുണ്ട്

March 31st, 2017

വിനീത് ശ്രീനിവാസന്‍ ചിത്രം ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ അനിയത്തിക്കുട്ടിയെ ഓര്‍മ്മയില്ലേ? പല്ലില്‍ കമ്പിയൊക്കെയിട്ട് സഹോദരന്മാരുടെ കുഞ്ഞനുജത്തി. കൃസൃതി തുളുമ്പുന്ന മുഖവും ചിരിയുമായി ഐമ സെബാസ്റ്റ്യന്‍ മലയാളികളുടെ മനസ്സില്‍ അനിയത്തിക്കുട്ടിയായി ഇടംപിടിച്ചത് ആ ചിത്രത്തിലൂടെയാണ്. പിന്നീട് ഐമയെ കാണുന്നത് മോഹന്‍ലാലിന്റെയും മീനയുടെയും മകളായി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലാണ്. പ്ലസ് ടുക്കാരിയുടെ വേഷം ഐമയുടെ കയ്യില്‍ ഭദ്രമായിരുന്നു. ചിത്രത്തിലെ നായികാ തുല്യമായ വേഷമായ ജിനി ഐമയെ കൂടുതല്‍ ശ്രദ്ധേ...More »

Tags: ,

ആദ്യദിന കളക്ഷനില്‍ പുലിയെ പിടിച്ചുകെട്ടി ഗ്രേറ്റ് ഫാദര്‍

March 31st, 2017

ആദ്യദിന കളക്ഷനില്‍ പുലിമുരുകനെ പിന്തള്ളി മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദര്‍. ആദ്യദിവസം ചിത്രത്തിന്റെ കളക്ഷന്‍ 4.31 കോടി രൂപയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷനാണിത്. നവാഗതന്‍ ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം എല്ലാവിഭാഗം പ്രേക്ഷകരേയും ആകര്‍ഷിക്കുന്നുണ്ട്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് മേയ്‌ക്കോവര്‍ തന്നെയാണ് ദി ഗ്രേറ്റ് ഫാദറിന്റെ ഹൈലൈറ്റ്. വന്‍ പ്രീ-റിലീസ് പബ്ലിസിറ്റിയോടെ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം കേരളത്തില്‍ 202 തീയേറ്ററുകളിലായി 958 പ്രദര്‍ശനങ്ങളാണ് നടത്തിയത്. കേരളത്തിനു പുറത്ത് നൂറ്റിഅന്‍പത...More »

Tags: , , ,

ഉണ്ണി മുകുന്ദന്റെ പാട്ടുകേട്ട് മമ്മൂട്ടി കൊടുത്ത കിടിലന്‍ സമ്മാനം

March 30th, 2017

മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിങ്ങനെ സിനിമയില്‍ പാട്ടുപാടിയിട്ടുള്ള നടന്മാര്‍ നിരവധിയുണ്ട്. ഉണ്ണി മുകുന്ദനും പാടി ഒരു പാട്ട്. ആച്ചായന്‍സിലാണ് ഉണ്ണിയുടെ പാട്ടുളളത്. ഉണ്ണിയുടെ പാട്ടുകേട്ട് ആദ്യം അഭിനന്ദനം അറിയിച്ചത് സാക്ഷാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. പാട്ടുകേട്ട ശേഷം മമ്മൂട്ടി ഉണ്ണിക്ക് ഒരു കിടിലന്‍ സമ്മാനം നല്‍കി, ഒരു ഷേക് ഹാന്‍ഡ്! ഇതാണോ ഇത്രവലിയ സമ്മാനമെന്നു ചിന്തിക്കാന്‍ വരട്ടെ. ഉണ്ണി പറയുന്നത് ശ്രദ്ധിക്കൂ. പാട്ടുപാടുന്നുണ്ടെന്ന് ഞാന്‍ മമ്മൂക്കയെ വിളിച്ചുപറഞ്ഞു. പാട്ട് പു...More »

Tags: , ,

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെ പരിക്ക്

March 29th, 2017

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെ വീണ് പരിക്കേറ്റു. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ സംഘട്ടനരംഗം ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സംഘടനം ചിത്രീകരിക്കുന്നതിനിടെ വീണ വിഷ്ണുവിന്റെ വലതു കൈക്കാണ് പരിക്കേറ്റത്. വിഷ്ണു മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.    More »

Tags: , ,

കൊച്ചിയില്‍ വീണ്ടും ഗുണ്ടാവിളയാട്ടം, നിര്‍മ്മാതാവ് മഹാസുബൈറിനെ ആക്രമിച്ചു

March 29th, 2017

കൊച്ചി: നടി ഗുണ്ടകളുടെ ആക്രമണത്തിനു ഇരയായതിനു പിന്നാലെ കൊച്ചിയില്‍ നിന്ന് ഗുണ്ടാവിളയാട്ടത്തിന്റെ മറ്റൊരു വാര്‍ത്ത. നിര്‍മ്മാതാവ് മഹാസുബൈര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവര്‍ക്കു നേരെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്. ജയറാം നായകനായി അഭിനയിക്കുന്ന ആകാശമിഠായി എന്ന ചിത്രത്തന്റെ ഷൂട്ടിങ് നടക്കുന്ന ഇടശ്ശേരി മാന്‍ഷന്‍ ഹോട്ടലില്‍ വച്ചാണ് ഗുണ്ടകള്‍ ആക്രമിച്ചത്. പത്തോളം പേരാണ് ആക്രമിച്ചത്. ഹോട്ടലിലെ ജീവനക്കാര്‍ക്കും ആക്രമണത്തില്‍ മര്‍ദ്ദനമേറ്റിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ ഹോട്ടലിലേക്ക...More »

Tags: , , , ,

മലയാള സിനിമയുടെ ടേക്ക് ഓഫ്

March 27th, 2017

ബിനീഷ് തികച്ചും വ്യത്യസ്തമായ ട്രെയ്‌ലര്‍ കണ്ടപ്പോള്‍ മുതല്‍ പ്രതീക്ഷിച്ചിരുന്നു ചിത്രത്തില്‍ എന്തെങ്കിലുമൊക്കെ ഉണ്ടാകുമെന്ന്. ആ പ്രതീക്ഷയ്ക്ക് ഒട്ടും മങ്ങലേല്‍പ്പിക്കാത്ത ചിത്രം ആണ് ടേക്ക് ഓഫ്. കയ്യടിക്കാം, അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും. 2014 ല്‍ ഇറാഖിലെ തിക്രിത്തില്‍ ഐസിസ് ഭീകരരുടെ കയ്യില്‍ അകപ്പെട്ട ഇന്‍ഡ്യന്‍ നഴ്‌സ്മാരുടെ രക്ഷാപ്രവര്‍ത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു സംഭവകഥ സിനിമയാക്കുമ്പോള്‍ സംഭവിച്ചേക്കാവുന്ന പാളിച്ചകള്‍ ഒഴിവാക്കിക്കൊണ്ട്, നാടകീയ മുഹൂര്‍ത്തങ്ങള്‍ വളരെ തന്മയത്വത്തോടെ ...More »

Tags: , , ,