ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് കെ. വിശ്വനാഥിന്

April 24th, 2017

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടനും സംവിധായകനുമായ കെ. വിശ്വനാഥിന്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡുവാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കെ. വിശ്വനാഥ് അമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നിരവധി ദേശീയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ശങ്കരാഭരണം, സാഗരസംഗമം, സപ്തദി, സര്‍ഗം, ചിലങ്ക, കാംചോര്‍, ജാഗ് ഉത്ത ഇന്‍സാര്‍, ഈശ്വര്...More »

Tags: , ,

മോഹന്‍ലാലിനെ വീണ്ടും പരിഹസിച്ച് കെആര്‍കെ, രാംഗോപാല്‍ വര്‍മ്മ ചിത്രങ്ങളില്‍ ലാല്‍ ജോക്കറിനെപ്പോലെ

April 19th, 2017

മോഹന്‍ലാലിനെ വീണ്ടും പരിഹസിച്ച് ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ. രാംഗോപാല്‍ വര്‍മ്മയുടെ ചിത്രങ്ങളില്‍ മോഹന്‍ലാലിനെ കണ്ടിട്ടുണ്ടെന്നും അവയില്‍ ലാലിനെ ജോക്കറിനെ പോലെയാണ് തോന്നിയതെന്നാണ് കെആര്‍കെയുടെ ട്വീറ്റ്. മലയാളികള്‍ രാവിലെ മുതല്‍ തന്നെ ചീത്തവിളിക്കുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ലെന്നാണ് ഇതിനു മുമ്പുള്ള ട്വീറ്റ്. മോഹന്‍ലാലിനെ പരിഹസിച്ച കെആര്‍കെയെ വിമര്‍ശിച്ച് ലാലിന്റെ ആരാധകര്‍ രംഗത്തുവന്നു. ട്വിറ്ററിലൂടെയും വാര്‍ത്തകള്‍ക്കു ചുവട്ടില്‍ കമന്റ് ചെയ്തും അതിശക്തമായാണ് കെആര്‍കെയുടെ പരാമര്‍ശത്തോടുള്ള പ...More »

Tags: , ,

മോഹന്‍ലാല്‍ ഛോട്ടാഭീമിനെപ്പോലെയെന്ന് ബോളിവുഡ് നടന്‍ കെആര്‍കെ, ഭീമനാകുന്നത് എങ്ങനെ

April 19th, 2017

ഭീമനാകാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിനെ വിമര്‍ശിച്ച് ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ. മോഹന്‍ലാല്‍ ഛോട്ടാഭീമിലെ പോലെയാണെന്നും അങ്ങനെയുള്ളയാള്‍ എങ്ങനെയാണ് ഭീഷന്റെ വേഷം അഭിനയിക്കുന്നതെന്നുമാണ് കെആര്‍കെ ട്വീറ്റ് ചെയ്തത്. ഡോ. ബിആര്‍ ഷെട്ടി എന്തിനാണ് ഇത്രയധികം പണം വെറുതെ കളയുന്നതെന്നും കെആര്‍കെ ചോദിക്കുന്നു. മോഹന്‍ലാലിനെ കളിയാക്കിയ കെആര്‍കെയെ വിമര്‍ശിച്ച് ലാലിന്റെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. മലയാളത്തിലെ പ്രിയ എഴുത്തുകാരന്‍ എംടിയുടെ വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് മഹാഭാരത. പ്രമുഖ പരസ്യചിത്ര സംവിധായകന്...More »

Tags: , ,

മമ്മൂട്ടി ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ സന്തോഷ് പണ്ഡിറ്റ്

April 17th, 2017

സാമൂഹ്യമാധ്യമങ്ങള്‍ ആഘോഷിച്ച നടനാണ് സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയും ടിന്റുമോന്‍ എന്ന കോടീശ്വരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് പണ്ഡിറ്റ് ആദ്യമായി മുഖ്യധാരാ സിനിമയുടെ ഭാഗമാകുന്നു. അതും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം മുഴുനീള വേഷത്തില്‍. രാജാധിരാജയ്ക്കുശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. മെഗാഹിറ്റ് പുലിമുരുകനുശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ...More »

Tags: , , ,

മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് രാജമൗലിയും പ്രഭാസും

April 14th, 2017

മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് ബാഹുബലി സംവിധായകനും നായകനും. ഫേസ്ബുക്കിലൂടെയാണ് രാജമൗലിയും പ്രഭാസും മലയാളികള്‍ക്ക് വിഷു ആശംസകള്‍ അറിയിച്ചത്. മേടമാസപുലരിയില്‍ ആയിരം അനുഗ്രഹങ്ങളുമായി വിഷുപുലരി വന്നെത്തുന്ന ഈ വേളയില്‍ ഹൃദയത്തില്‍ നിന്നും നുള്ളിയെടുത്ത ഒരുപിടി കൊന്നുപൂവിനോടൊപ്പം എന്റെ സ്‌നേഹത്തില്‍ പൊതിഞ്ഞ വിഷു ആശംസകള്‍... എന്നാണ് എസ്എസ് രാജമൗലിയുടെ പോസ്റ്റ്. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. ഈ 28 ന് തിയേറ്ററുകളില്‍ കാണാം... എന്ന് പ്രഭാസും കുറിച്ചു. നിരവധി പേരാണ് ഇരുവരുടെയും ഫേസ്ബുക്ക് പോസ...More »

Tags: , , ,

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ മൂന്നാം പതിപ്പ് ഡിസംബര്‍ ഒന്നു മുതല്‍ രാമോജി ഫിലിം സിറ്റിയില്‍

April 4th, 2017

മുംബയ്: ഇന്ത്യന്‍ സിനിമ ഹോളിവുഡ് സിനിമകളുമായി മത്സരിക്കാന്‍ സാങ്കേതിക നിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ ശ്രമിക്കണമെന്ന് ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ് പറഞ്ഞു. മുംബയിലെ പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ സിനിമ പത്രപ്രവര്‍ത്തകരെയും എഴുത്തുകാരെയും ആദരിക്കാന്‍ ഇന്‍ഡിവുഡ് മുംബയ് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ, മാധ്യമ മേഖലകളുടെ ഉന്നമനത്തിനു വേണ്ടിയുള്ള നിര്‍ണായക സംഭാവനകളും അശ്രാന്ത പരിശ്രമങ്ങളും പരിഗണിച്ചാണ് മാധ്യമ പുരസ്‌കാരങ്ങള്‍ നല്‍കിയത്. സിനിമയുടെ വളര്‍ച്ചയ്ക്...More »

Tags:

സിനിമയില്‍ കൈപിടിച്ചുകയറ്റി, ഇപ്പോള്‍ ജീവിതത്തിലും

April 2nd, 2017

നടി ഗൗതമി നായരും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ആലപ്പുഴയില്‍ വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത, തികച്ചും സ്വകാര്യമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ദുല്‍ഖല്‍ സല്‍മാന്റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോ ആയിരുന്നു ശ്രീനാഥ് രാജേന്ദ്രന്റെ ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെയാണ് ഗൗതമിനായരും വെള്ളിത്തിരയിലെത്തിയത്. മോഹന്‍ലാല്‍ അതിഥി താരമായി എത്തിയ കൂതറ എന്ന ചിത്രവും ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്തു. ഡയമണ്ട് നെക്ലേസ്, ക്യാമ്പസ് ഡയറി എന്നിവയാണ് ഗൗത...More »

Tags: , ,

കമ്മട്ടിപ്പാടത്തിലെ ഗംഗയാവാന്‍ കഴിയില്ല:ഫഹദ് ഫാസില്‍

March 27th, 2017

കമ്മട്ടിപ്പാടത്തിലെ ഗംഗയായുള്ള വിനായകന്റെ പ്രകടനത്തെ പ്രശംസിച്ച് നടന്‍ ഫഹദ് ഫാസില്‍. അസാധാരണ അഭിനയമാണ് ചിത്രത്തില്‍ വിനായകന്റേതെന്നും പത്ത് ഫഹദ് ഫാസിലിന് ഗംഗയെ പോലൊരു റോള്‍ ചെയ്യാനാവില്ലെന്നും ഫഹദ് പറഞ്ഞു. മഹേഷിന്റെ പ്രതികാരത്തിലെ മഹേഷാവാന്‍ വിനായകനും കഴിയും. മറ്റൊരു രീതിയിലായിരിക്കുമെന്നു മാത്രം. എന്നാല്‍, എനിക്കൊരിക്കലും കമ്മട്ടിപ്പാടം പോലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയില്ല, ഫഹദ് പറഞ്ഞു. ഫഹദിന്റെ മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രം മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നു. എന്നാല്‍, വ...More »

Tags: , ,

മലയാള സിനിമയുടെ ടേക്ക് ഓഫ്

March 27th, 2017

ബിനീഷ് തികച്ചും വ്യത്യസ്തമായ ട്രെയ്‌ലര്‍ കണ്ടപ്പോള്‍ മുതല്‍ പ്രതീക്ഷിച്ചിരുന്നു ചിത്രത്തില്‍ എന്തെങ്കിലുമൊക്കെ ഉണ്ടാകുമെന്ന്. ആ പ്രതീക്ഷയ്ക്ക് ഒട്ടും മങ്ങലേല്‍പ്പിക്കാത്ത ചിത്രം ആണ് ടേക്ക് ഓഫ്. കയ്യടിക്കാം, അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും. 2014 ല്‍ ഇറാഖിലെ തിക്രിത്തില്‍ ഐസിസ് ഭീകരരുടെ കയ്യില്‍ അകപ്പെട്ട ഇന്‍ഡ്യന്‍ നഴ്‌സ്മാരുടെ രക്ഷാപ്രവര്‍ത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു സംഭവകഥ സിനിമയാക്കുമ്പോള്‍ സംഭവിച്ചേക്കാവുന്ന പാളിച്ചകള്‍ ഒഴിവാക്കിക്കൊണ്ട്, നാടകീയ മുഹൂര്‍ത്തങ്ങള്‍ വളരെ തന്മയത്വത്തോടെ ...More »

Tags: , , ,

കുടിയൊഴിപ്പിച്ച അമ്മയ്ക്കും മകള്‍ക്കും ടേക്ക് ഓഫ് ടീമിന്റെ കൈത്താങ്ങ്

March 21st, 2017

കൊച്ചി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട രോഗിയായ അമ്മയ്ക്കും മകള്‍ക്കും ടേക്ക്  ഓഫ് സിനിമയുടെ സഹായഹസ്തം. കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞു. സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ് പ്രകാരം ബബിതയും പതിനാലുകാരിയായ മകളും വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നത്. രോഗം ബാധിച്ച് കിടപ്പിലായ ബബിതയെ കിടക്കയോടെയാണ് പൊലീസ് ആശുപത്രിയിലാക്കിയത്. ബബിതയുടെ ഭര്‍ത്താവ് മരിച്ചതിനുശേഷം ഭര്‍ത്താ...More »

Tags: ,