മന്ത്രി മണിയുടെ അനുയായികള്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

May 19th, 2017

കോഴിക്കോട്: വൈദ്യുതി മന്ത്രി എംഎം മണിയുടെ അനുയായികള്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. ഇനി സമരം ചെയ്താല്‍ കൊല്ലുമെന്ന് മൂന്നു പേര്‍ വീട്ടില്‍ വന്നാണ് ഭീഷണിപ്പെടുത്തിയത്. ഇവര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും പൊലീസ് കേസ് എടുത്തില്ലെന്നും ഗോമതി ആരോപിച്ചു. മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയില്ലെങ്കില്‍ സ്ഥലം കയ്യേറും. അടുത്ത മാസം ഒമ്പതു മുതല്‍ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ ഭൂസമരം തുടങ്ങും. മന്ത്രി എംഎം മണി രാജിവയ്ക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അ...More »

Tags: , ,

സര്‍ക്കാര്‍ അവഗണിച്ചു, ലക്ഷ്യം കാണാതെ പെമ്പിളൈ സമരം നിര്‍ത്തി, ഇനി ഭൂസമരം

May 13th, 2017

മൂന്നാര്‍: മൂന്നാറില്‍ പെമ്പിളൈ ഒരുമൈ ഇരുപതു ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ചു സംസാരിച്ച മന്ത്രി എംഎം മണി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. വെള്ളിയാഴ്ച നടന്ന സാംസ്‌കാരിക കൂട്ടായ്മയിലാണ് സമരം പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്. സമരത്തിന് ഐക്യദാര്‍ഢ്യമുമായി എത്തിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചത്. സമരം ഇരുപത് ദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ സമരത്തെ അവഗണിക്കുകയാണ് ചെയ്തത്. സര്‍ക്കാരോ സര്‍ക്കാ...More »

Tags: , ,

മൂന്നാര്‍ വിഷയം ഏറ്റെടുക്കാന്‍ ബിജെപി, എംപിമാര്‍ സന്ദര്‍ശിക്കും

May 8th, 2017

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ ഇടതുവലതു മുന്നണികള്‍ അയഞ്ഞ സമീപനം സ്വീകരിക്കുമ്പോള്‍ വിഷയം ഏറ്റെടുക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി മൂന്നാര്‍ കയ്യേറ്റത്തെ കുറിച്ചു പഠിക്കാന്‍ ബിജെപി എംപിമാര്‍ മേയ് 14 ന് മൂന്നാര്‍ സന്ദര്‍ശിക്കും. സംഘത്തില്‍ സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍, റിച്ചാഡ് ഹേ എന്നിവരുണ്ടാവും. ഒ. രാജഗോപാല്‍ എംഎല്‍എയും സംഘത്തെ അനുഗമിക്കുന്നുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ എംപിമാരുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മൂന്ന...More »

Tags: , , ,

മൂന്നാര്‍: പട്ടയം വേണമെന്ന് മതസംഘടനകള്‍, വനം-റവന്യൂ നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

May 7th, 2017

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി മതസംഘടനാ പ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി ആശയവിനിമയം നടത്തി. സര്‍വ്വകക്ഷി യോഗത്തിനു മുന്നോടിയായാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. മൂന്നാറില്‍ മതസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഭൂമിക്ക് പട്ടയം അനുവദിക്കണമെന്ന് മതസംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍, മതത്തിന്റെ പേരിലുള്ള കയ്യേറ്റങ്ങള്‍ ന്യായീകരിക്കാവുന്നതല്ലെന്നും വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്ക...More »

Tags: , , ,

രാജേന്ദ്രന്‍ എംഎല്‍എ കൈയേറ്റക്കാരനെന്ന് രേഖാമൂലം റവന്യൂ മന്ത്രി, കൈയേറ്റക്കാരുടെ പട്ടിക തയ്യാറായി, മന്ത്രി മണിയുടെ സഹോദരനും സിപിഎം നേതാക്കളും ലിസ്റ്റില്‍, ഭരണ മുന്നണിയില്‍ പോര് മുറുകുന്നു

May 6th, 2017

തിരുവനന്തപുരം: സിപിഎം നേതാവും ദേവികുളം എം.എല്‍.എയുമായ എസ്. രാജേന്ദ്രന്റെ വീടിരിക്കുന്ന സ്ഥലം വ്യാജ പട്ടയത്തിലുള്ള കൈയേറ്റ ഭൂമിയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചതോടെ സിപിഎം-സിപിഐ പോര് പുതിയ തലത്തിലേക്ക്.   രാജേന്ദ്രന്റെ പക്കലുള്ളത് കൈയേറ്റ ഭൂമിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അടിവരയിട്ടു പറഞ്ഞു ദിവസങ്ങള്‍ക്കുള്ളിലാണ് സിപിഐക്കാരനായ റവന്യൂ മന്ത്രി രേഖാമൂലം ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. പിസി ജോര്‍ജിന്റെ ചോദ്യത്തിനാണ് മന്ത്രി മറുപടി എഴുതി നല്കിയത്. മൂന...More »

Tags: , , , ,

പെമ്പിളൈ ഒരുമൈ നിരാഹാരം അവസാനിപ്പിച്ചു, മന്ത്രിയുടെ രാജിവരെ ഇനി സത്യാഗ്രഹം

April 30th, 2017

മൂന്നാര്‍: മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ നിരാഹാരം നടത്തിവന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാരം അവസാനിപ്പിച്ചു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെയാണ് പ്രഖ്യാപനം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ വിസമ്മതിച്ചു. പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിനും മറ്റു പ്രവര്‍ത്തകരും ചികിത്സ വേണ്ടെന്ന് എഴുതി നല്‍കി ബസില്‍ സമരപ്പന്തലിലേക്കു തിരിച്ചുവന്നു. സമരപ്പന്തലില്‍ എത്തിയ ശേഷമാണ് നിരാഹാരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപ...More »

Tags: , , ,

സിപിഎം സമരത്തെ ഭയക്കുന്നത് എന്തിനെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി, സിപിഎം കൊല്ലാന്‍ പോലും മടിക്കില്ലെന്ന് ആരോപണം

April 28th, 2017

മൂന്നാര്‍: പെമ്പിളൈ ഒരുമൈയുടെ സമരപ്പന്തലില്‍ സംഘര്‍ഷമുണ്ടാക്കിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് നേതാവ് ഗോമതി ആരോപിച്ചു. സമരം പൊളിക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും അവര്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ ആംആദ്മി പ്രവര്‍ത്തകരാണെന്ന ആരോപണം ഗോമതി തള്ളി. ആംആദ്മിയുമായി അഭിപ്രായഭിന്നതയില്ലെന്നും നിരാഹാരം കിടക്കുന്നതിനെ മാത്രമാണ് എതിര്‍ത്തതെന്നും അവര്‍ പറഞ്ഞു. സമരത്തിന് നാലു പേര്‍ മാത്രമാണുളളതെന്നാണ് സിപിഎം പറയുന്നത്. അങ്ങനെയെങ്കില്‍ അവര്‍ എന്തിനാണ് തങ്ങളുടെ സമരത്തെ ഭയക്കുന്നതെന്നും ഗോമതി ചോദിച്ചു. സമരപ്പന്തല്‍ ആക്ര...More »

Tags: , , ,

പെമ്പിളൈ ഒരുമൈ സമരപ്പന്തലില്‍ സംഘര്‍ഷം, പ്രതിഷേധം ആംആദ്മി പ്രവര്‍ത്തകര്‍ക്കെതിരെ, സിപിഎമ്മാണ് പിന്നിലെന്ന് ഗോമതി

April 28th, 2017

മൂന്നാര്‍: എംഎം മണിയ്‌ക്കെതിരെ സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ സംഘര്‍ഷം. ഒരു സംഘം ആളുകള്‍ സമരപ്പന്തലിലേക്കു തള്ളിക്കയറി പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സമരക്കാരും പുറത്തു നിന്ന് എത്തിയവരും തമ്മില്‍ ഉന്തും തളളുമായി. കൂടുതല്‍ പൊലീസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷാവസ്ഥ അരമണിക്കൂറോളം നീണ്ടുനിന്നും. പെമ്പിളൈ ഒരുമൈയോടൊപ്പം സമരം നടത്തുന്ന ആംആദ്മി പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു പോകണമെന്നാണ് സംഘര്‍ഷമുണ്ടാക്കിയവര്‍ ആവശ്യപ്പെട്...More »

Tags: , , , ,

പൊലീസിന് ആര് ‘മണി’ കെട്ടും; മൂന്നാറിലും അമിതാവേശം

April 24th, 2017

മൂന്നാര്‍: മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ ഉപരോധത്തിനെതിരെ പൊലീസ് ബലം പ്രയോഗിച്ചത് സംഘര്‍ത്തിനിടയാക്കി. സംഘടനയുടെ നേതാവ് ഗോമതിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാര്‍ ഉദുമല്‍പേട്ട റോഡ് ഉപരോധിച്ചു. സമരത്തിനെത്തിയ പുരുഷന്മാരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്. പുരുഷന്മാരെ കൊണ്ടുപോകുന്നത് വനിതാ നേതാക്കള്‍ തടഞ്ഞു. അതോടെ പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമായി. സംഘര്‍ഷം തുടര്‍ന്നപ്പോള്‍ നാട്ടുകാരും ഓട്ടോ തൊഴിലാളികളും സമരക്കാരെ കൊണ്ടുപോകുന്നതിനെ എതിര്‍ത്ത് രംഗത്തുവന...More »

Tags: ,

തന്നോടു ചോദിച്ചിട്ടല്ല പെമ്പിളൈ ഒരുമൈ സമരം തുടങ്ങിയത്, പിന്മാറാനും ആവശ്യപ്പെട്ടിട്ടില്ല: എം.എം. മണി

April 24th, 2017

മൂന്നാര്‍: തന്നോട് ചോദിച്ചിട്ടല്ല പെമ്പിളൈ ഒരുമൈ സമരം തുടങ്ങിയതെന്നും അവരോട് സമരത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി എം.എം. മണി. തന്റെ പ്രസ്താവന തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഖേദം പ്രകടിപ്പിക്കാത്തതെന്നും മന്ത്രി പറഞ്ഞു. സിപിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സക്കറിയ ചപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറിയിട്ടില്ലെന്നും എംഎം മണി പറഞ്ഞു. അതിനിടെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയതിനും സബ് കളക്ടറെ ഭീഷണിപ്പെടുത്തിയതിനും മന്ത്രിക്കെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ...More »

Tags: , ,