ജര്‍മനിയില്‍ ഉപരിപഠനത്തിനു പുറപ്പെട്ട യുവ ഡോക്ടര്‍ നെടുമ്പാശേരിയില്‍ വാഹനാപകടത്തില്‍ മരിച്ചു

April 21st, 2017

പാലാ: നെടുമ്പാശേരിക്കു സമീപം പുല്ലുവഴിയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് യുവ ഡോക്ടര്‍ മരിച്ചു. പാലാ പാലക്കാട്ടുമല തെരുവത്ത് ഡോ. ആകാശ് തോമസി (26)നാണ് ദാരുണ അന്ത്യമുണ്ടായത്. ജര്‍മനിയില്‍ ഉപരിപഠനം നടത്തുന്ന ഡോ. ആകാശ് ഓസ്‌ട്രേലിയയ്ക്കു പോകുന്നതിനായുള്ള യാത്രാമദ്ധ്യേയാണ് ദുരന്തത്തത്തില്‍ പെട്ടത്. ഡോ. ആകാശിന്റെ അച്ഛനമ്മമാരും വാഹനത്തിലുണ്ടായിരുന്നു. പിതാവ് ടി.ടി. തോമസാണ് (ജോയി) കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ തോമസിനെയും ഭാര്യ സൂസമ്മയേയും (ഉഷ) ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജര്‍...More »

Tags: , ,

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബു ഭീഷണി, ഒരാള്‍ പിടിയില്‍

August 16th, 2016

കൊച്ചി: നെടുമ്പാശ്ശരി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബോംബ് ഭീഷണി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. തൃശൂര്‍ അട്ടാട് സ്വദേശി ശ്രീകുമാറാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. യാത്ര ചെയ്യാനായി വിമാനത്താവളത്തിലെത്തിയ ശ്രീകുമാര്‍ പരിശോധനാ സമയത്ത് ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. വിമാനത്താവളസുരക്ഷാ വിഭാഗവും പൊലീസും  വിമാനത്താവളവും ഭീഷണിമുഴക്കിയയാളിന്റെ ബാഗും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.       https://youtu....More »

Tags: , , ,

എയര്‍പോര്‍ട്ടിലെത്തിയ പ്രവാസി കാമുകിയെ കാമുകനും ഗുണ്ടാ സംഘവും തട്ടിക്കൊണ്ടുപോയി

August 3rd, 2015

നെടുമ്പാശേരി: നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിയ കാമുകിയെ കാമുകനും സംഘവും തട്ടിക്കൊണ്ടുപോയി. ഞായറാഴ്ചയാണ് എയര്‍പോര്‍ട്ടില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഞായറാഴ്ച രാത്രി തട്ടിക്കൊണ്ടുപോയ യുവതിയെ തിങ്കളാഴ്ച രാവിലെ പോലീസ് കണ്ടെത്തി മോചിപ്പിച്ചു. കാമുകന്‍ മാര്‍ട്ടിന്‍, സുഹൃത്തുക്കളായ അഖില്‍, സിന്റോ എന്നിവരേയും പോലീസ് പിടികൂടി. ഏറേ കാലമായി അമേരിക്കയില്‍ സ്ഥിര താമസക്കാരാണ് യുവതിയും കുടുംബവും. നേരത്തേ കുവൈറ്റിലായിരുന്നു യുവതിക്ക് ജോലി. ഇവിടെ വെച്ച് പരിചയപ്പെട്ട മാര്‍ട്ടിനുമായി യുവതി പ്രണയത്തിലാവുകയായിരുന്നു. പി...More »

Tags: ,

നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും വീണ്ടും സ്വര്‍ണവേട്ട; സ്വര്‍ണക്കടത്തിന് സഹായിച്ച എസ് ഐ പിടിയില്‍

January 15th, 2015

കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങളില്‍ വീണ്ടും സ്വര്‍ണവേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാലുകിലോ സ്വര്‍ണവും കരിപ്പൂരില്‍ മൂന്നുകിലോ സ്വര്‍ണവും അധികൃതര്‍ പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായം നല്‍കിയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗം എസ് ഐയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത് കാസര്‍കോട് സ്വദേശി അബ്ദുള്ള എന്ന യാത്രക്കാരനാണ്. ഷാര്‍ജയില്‍നിന്ന് രാവിലെ എത്തിയ ഇയാള്‍ നാല് കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുകയായിരുന്നു. ചോദ്...More »

Tags:

നെടുമ്പാശേരിയില്‍ വന്ന നാലു മലയാളികള്‍ക്ക് എബോളയെന്നു സംശയം, ആശങ്കയോടെ ആരോഗ്യ വകുപ്പ് അധികൃതര്‍

October 30th, 2014

കോഴഞ്ചേരി: ആഫ്രിക്കയില്‍ നിന്നെത്തിയ നാലു മലയാളികള്‍ക്ക് എബോള രോഗ ബാധയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. നൈജീരിയയില്‍നിന്ന് എന്നിവിടങ്ങളില്‍ നിന്നു നെടുമ്പാശേരി വിമാനത്താവളം വഴി കേരളത്തിലെത്തിയ നാലുപേരിലാണ് രോഗം സംശയിക്കുന്നത്. എബോള രോഗബാധിത മേഖലയില്‍ നിന്നെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ പ്രത്യേക പരിശോധന നടക്കുന്നു. സംശയം തോന്നിയ നാലുപേരുടെയും വിവരങ്ങള്‍ സംസ്ഥാന ആരോഗ്യവകുപ്പിനു കൈമാറുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ വിമാനത്താവളത്തില്‍ വന്നിറങ്ങിയവരെ സംബന്ധിച്ചാണ് അന്വേഷണം നടക...More »

Tags: , ,

ഹല്‍വയ്ക്കുള്ളിലും സ്വര്‍ണം: നെടുമ്പാശേരിയില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

August 29th, 2014

കൊച്ചി: ഹല്‍ വയ്ക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാവിനെ കസ്റ്റംസ് പിടികൂടി. നെടുമ്പാശേരി  എയര്‍പോര്‍ട്ടിലാണ് സംഭവമുണ്ടായത്. ഒരു കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അറസ്റ്റിലായ യുവാവിന്റെ പേരോ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. സ്വര്‍ണകടത്തുകാരെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതോടെ നൂതന ആശയങ്ങളാണ് കള്ളക്കടത്തിനായി ഉപയോഗിക്കുന്നത്.More »

Tags: , ,

നഴ്‌സുമാരുമായി മുംബയില്‍ ഇറങ്ങിയ വിമാനം കൊച്ചിക്കു തിരിച്ചു

July 5th, 2014

മുംബയ്: ആഭ്യന്തര യുദ്ധത്തില്‍ കലുഷിതമായ ഇറാക്കില്‍ കുടുങ്ങിയ 45 മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 183 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം മുംബയില്‍ നിന്നു കൊച്ചിക്കു തിരിച്ചു. ഇറാക്കില്‍ നിന്നുള്ള വിമാനം ഇന്ധനം നിറയ്ക്കുന്നതിനും ചില യാത്രക്കാര്‍ക്ക് ഇറങ്ങുന്നതിനും വേണ്ടിയാണ് മുംബയില്‍ ഇറക്കിയത്. രാവിലെ 8.43നാണ് വിമാനം മുംബയില്‍ ലാന്‍ഡ് ചെയ്തത്. പകല്‍ പന്ത്രണ്ടു മണിയോടെ വിമാനം കൊച്ചിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  More »

Tags: , , ,

കൊച്ചി വിമാനത്താവളത്തിനു വിദേശത്തുനിന്നു ഭീഷണി, കുടുങ്ങിയത് മലയാളി നഴ്‌സും കൂട്ടുകാരനും

July 1st, 2014

ന്യൂഡല്‍ഹി: തീവ്രവാദി ഭീഷണിയെക്കുറിച്ച് ഫോണില്‍ അമ്മയുമായി സംസാരിച്ചത് മലയാളി നഴ്‌സിനെ പൊലീസിന്റെ വലയിലാക്കി. പേടിച്ച അധികൃതര്‍ വിമാനം അടിയന്തരമായി ബാംഗ്‌ളൂരില്‍ ഇറക്കി. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ബാംഗ്‌ളൂരില്‍ ഇറക്കിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത യുവതിയായ മലയാളി നഴ്‌സിനെ മണിക്കൂറുകള്‍ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ഇവര്‍ക്കൊപ്പം പിടിയിലായ സുഹൃത്ത് ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളിയായ പ്രജീഷ് ഇപ്പോഴും കസ്റ്റഡിയിലാണെന്ന് യുവതി വെളിപ്പെടുത്തി. രാത്രിയില്‍ കസ്റ്റഡിയില്‍...More »

Tags: , , ,

  ജെറ്റ് എയര്‍വേസ് . ജൂണ്‍10 മുതല്‍ കോഴിക്കോടു നിന്നു ദമാമിലേക്ക്

May 7th, 2014

മുംബയ്: ജെറ്റ് എയര്‍വേസ് കോഴിക്കോടു നിന്ന് ദമാമിലേക്കു സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍10 മുതലാണ് കോഴിക്കോട് - ദമാം പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇതോടെ ജെറ്റ് എയര്‍എയര്‍വേസിനു എട്ട് പ്രതിദിന സര്‍വീസുകള്‍ ഇന്ത്യയില്‍ നിന്നു സൗദി അറേബ്യയിലേക്ക് ആകും. jet air to fly  kozhikkode-dammam sectorMore »

Tags: , , , ,

നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണക്കടത്ത്

December 19th, 2013

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്. വയനാട് സ്വദേശി അബ്ദുല്‍ കരീമാണ് സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ദുബൈയില്‍ നിന്നത്തെിയ സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ കരീമില്‍ നിന്ന് ഒരു കിലോ സ്വര്‍ണമാണ് പിടികൂടിയത്. അബ്ദുല്‍ കരീമിനെ കസ്റ്റംസ് ചോദ്യം ചെയ്തുവരുന്നു. സ്വര്‍ണം രണ്ടായി മുറിച്ച് ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഏകദേശം മുപ്പതുലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാളില്‍ നിന്നും കണ്ടത്തെിയിരിക്കുന്നത്.More »

Tags: ,