അര്‍ബുദ ബാധിതനായിരുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ ദവെ അന്തരിച്ചു

May 18th, 2017

ന്യൂഡല്‍ഹി: ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ (60) അന്തരിച്ചു. ഇന്ന് രാവിലെ ഡല്‍ഹി സഫ്ദര്‍ജംഗിലുള്ള വസതിയില്‍ വച്ച് രാവിലെ എട്ടോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം എയിംസ് ആശുപത്രിയിലേക്ക് മാറ്റി. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ആര്‍എസ്എസിലൂടെയാണ് ദവെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ മുന്‍നിര പോരാളികളില്‍ ഒരാളായിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളില്‍ അംഗമാണ്. ദവെയുടെ മരണം രാജ്യത്തിന് തീരാ നഷ്ടമാണെ...More »

Tags:

ചലച്ചിത്ര ഛായാഗ്രാഹകന്‍ സി. രാമചന്ദ്രമേനോന്‍ അന്തരിച്ചു

May 9th, 2017

കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകന്‍ സി. രാമചന്ദ്രമേനോന്‍ (88) അന്തരിച്ചു. ചാലപ്പുറത്തെ സഹോദരിയുടെ വീട്ടിലായിരുന്നു അന്ത്യം. മലയാളം-തമിഴ് ചിത്രങ്ങളില്‍ സജീവമായിരുന്ന സി. രാമചന്ദ്രമേനോന്‍. നൂറ്റിയന്‍പതിലധികം മലയാളം ചിത്രങ്ങള്‍ക്കും പത്തോളം തമിഴ് ചിത്രങ്ങള്‍ക്കും അദ്ദേഹം ക്യാമറ ചലിപ്പിച്ചു. ഉമ്മാച്ചു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഗാനം, ഒതേനന്റെ മകന്‍, കായംകുളം കൊച്ചുണ്ണി, ഈറ്റ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തിച്ച ചിത്രങ്ങളില്‍ ചിലത്. ഭാര്യ: പരേതയായ മാലതി രാമചന്ദ്രന്‍. മക്കള്‍: മായ ഹരിഗോവിന്...More »

Tags: , ,

വിനോദ് ഖന്നയുടെ സംസ്‌കാരച്ചടങ്ങിന് പുതുതലമുറ താരങ്ങളെത്തിയില്ല, നാണക്കേടെന്ന് ഋഷി കപൂര്‍

April 29th, 2017

മുംബയ്: ബോളിവുഡ് താരം വിനോദ് ഖന്നയുടെ സംസ്‌കാരച്ചടങ്ങിന് പുതുതലമുറയിലെ താരങ്ങള്‍ പങ്കെടുക്കാതിരുന്നതിനെ വിമര്‍ശിച്ച് അദ്ദേഹത്തോടൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഋഷി കപൂര്‍. താരങ്ങളുടെ പ്രവൃത്തിയെ നാണക്കേടെന്നാണ് ഋഷി കപൂര്‍ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. ഈ തലമുറയിലെ ഒരു നടന്‍ പോലും ചടങ്ങിനെത്തിയില്ല. അദ്ദേഹം അവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. പുതുതമുറയിലെ താരങ്ങള്‍ ബഹുമാനിക്കാന്‍ പഠിക്കണം. ഞാന്‍ മരിക്കുമ്പോഴും ആരും എന്നെക്കാണാന്‍ എത്തില്ലെന്ന് എനിക്കറിയാം. ഇന്നത്തെ പ്രമുഖ താരങ്ങളോട് എനിക്ക് വളരെ...More »

Tags: , ,

നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു

April 27th, 2017

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ വിനു ചക്രവര്‍ത്തി (71) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങള്‍ മൂലം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ അഭിനയിച്ചു. ആയിരത്തോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മേലേപ്പറമ്പില്‍ ആണ്‍വീട്, തെങ്കാശിപ്പട്ടണം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ വിനു ചക്രവര്‍ത്തി അവതരിപ്പിട്ടുണ്ട്.  More »

Tags: ,

Veteran actor-politician Vinod Khanna no more

April 27th, 2017

Mumbai: Veteran actor and Member of Parliament Vinod Khanna ? the Bollywood heartthrob best known for his roles in films such as "Amar Akbar Anthony," "Qurbaani" and "Insaaf" -- died of cancer at a hospital here this morning He was 70. "He passed away at 11.20 AM. It's a sad moment for us.. We request you all (media) for privacy," the actor's brother Pramod Khanna told PTI Khanna was admitted to the Sir HN Reliance Foundation Hospital on March 31 with complications arising out of severe dehydration ...More »

Tags: ,

നടന്‍ മുന്‍ഷി വേണു അന്തരിച്ചു, വൃക്കരോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു

April 13th, 2017

ചാലക്കുടി: മുന്‍ഷി ടെലി കാരിക്കേച്ചര്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ നടന്‍ മുന്‍ഷി വേണു അന്തരിച്ചു. 70 വയസ്സായിരുന്നു. ഇന്നു വെളുപ്പിന് മൂന്നു മണിക്ക് ചാലക്കുടി പോട്ട ധന്യ ആശുപത്രിയിലായിരുന്നു അന്ത്യം. പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ താമസിച്ചിരുന്ന വേണു വൃക്ക രോഗത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. രോഗം കലശലായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10ന് ഡിവൈന്‍ ധ്യാനകേന്ദ്രത്തിലുള്ള തിരുകുടുംബ ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ...More »

Tags: ,

ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കര്‍ അന്തരിച്ചു

April 4th, 2017

മുംബയ്: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോറി അമോങ്കര്‍ അന്തരിച്ചു. 84 വയസായിരുന്നു. മുംബയിലെ വസതിയില്‍ തിങ്കളാഴ്ച രാത്രി 9.30 നായിരുന്നു അന്ത്യം. സംഗീതജ്ഞ മുഗുബായ് കര്‍ഡികറുടെ മകളാണ് അമോങ്കര്‍. അമ്മയില്‍ നിന്നാണ് സംഗീതം അഭ്യസിച്ചു തുടങ്ങിയത്. ജയ്പൂര്‍ ഖരാനയുടെ പിന്‍മുറക്കാരിയാണ് അമോങ്കര്‍. ഭാവാദ്രമായ ആലാപനശൈലിയിലൂടെ തലമുറകളെ സ്വാധീനിച്ച ഗായികയാണ് അമോങ്കര്‍. രാജ്യം പത്മഭൂഷനും പത്മവിഭൂഷനും നല്‍കി കിഷോരി അമോങ്കറെ ആദരിച്ചു. Renowned Hindustani classical vocalist Kishori Amonkar passed away here today aft...More »

Tags: , ,

Tamil writer Asokamitran passes away

March 23rd, 2017

Chennai: Well-known Tamil writer Ashokamitran passed away in Chennai on Thursday. He was 85. He was awarded the Sahitya Akademi Award in 1996 for his work 'Appavin Snegidhar', a collection of short stories. One of the finest writers in Tamil, Ashokamitran’s short stories have been translated into English, Hindi, Malayalam, Telugu and other languages. Born in 1931 in Secunderabad, Tyagarajan (he had not yet assumed the pseudonym of Ashokamitran) moved to Chennai in 1952. After moving to Chennai, he went on to b...More »

Tags: , ,

തമിഴ് സാഹിത്യകാരന്‍ അശോകമിത്രന്‍ അന്തരിച്ചു

March 23rd, 2017

ചെന്നൈ: പ്രശസ്ത തമിഴ് സാഹിത്യകാരന്‍ അശോകമിത്രന്‍ (85) അന്തരിച്ചു. വ്യാഴാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. തമിഴ് സാഹിത്യത്തിലെ മികച്ച എഴുത്തുകാരില്‍ ഒരാളായ അശോകമിത്രന്‍ ഇരുന്നൂറോളം ചെറുകഥകള്‍ രചിച്ചിട്ടുണ്ട്. കൂടാതെ എട്ട് നോവലുകള്‍, പതിനഞ്ചോളം നോവെല്ലകള്‍, മറ്റു നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ചെറുകഥകള്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ചെറുകഥാ സമാഹാരമായ അപ്പാവിന്‍ സ്‌നേഹിതര്‍ക്ക് 1996 ലെ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 193...More »

Tags: , ,

വിഖ്യാത കരീബിയന്‍ സാഹിത്യകാരന്‍ ഡെറക് വാല്‍കോട്ട് അന്തരിച്ചു

March 17th, 2017

കാസ്ട്രീസ്: വിഖ്യാത കരീബിയന്‍ എഴുത്തുകാരനും നോബേല്‍ പുകരസ്‌കാര ജേതാവുമായ ഡെറക് വാല്‍കോട്ട് അന്തരിച്ചു. 87 വയസ്സായിരുന്നു. കരീബിയന്‍ ദ്വീപ് രാജ്യമായ സെന്റ് ലൂസിയയിലെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി കിടപ്പിലായിരുന്നു. 1992 ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായി. 2011 ല്‍ ടി.എസ് എലിയട്ട് പുരസ്‌കാരവും നേടിയിരുന്നു. Derek Walcott passed away in st, luisMore »

Tags: ,