മാവേലി ഡാളസില്‍, മലയാളികള്‍ ആവേശത്തിരയില്‍

September 18th, 2016

ഡാളസ്: അമേരിക്കയില്‍ ഡാളസിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. കേരളീയ വേഷത്തിലായിരുന്നു മലയാളികള്‍ മിക്കവരും മാവേലിയെ എതിരേല്‍ക്കാന്‍ എത്തിയത്. മഹാബലി ഒരുങ്ങിവന്നപ്പോള്‍ ആവേശം അണപൊട്ടി. പല്ലാവൂര്‍ ശ്രീധരന്റെ ശിഷ്യന്മാര്‍ എഴുന്നള്ളത്തിനു അകമ്പടി സേവിച്ചു വാദ്യമേളം മുഴക്കി. ക്ഷേത്രം സ്പിരിച്വല്‍ ഹാളില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. മലബാര്‍ പ്രദേശത്തെ ആചാരമായ ഓണപൊട്ടനും മാവേലിയോളം തന്നെ ആവേശം പിടിച്ചുപറ്റി. വാഴയിലയിലാണ് ഓണസദ്യ വിളമ്പിയത്. നാട്ടില്‍ നിന്നു കൊണ്ടുവന...More »

Tags: ,

ആദ്യമായി പെണ്‍പുലികളും, തൃശൂരിന് ആഘോഷം

By സ്വന്തം ലേഖകന്‍ September 17th, 2016

തൃശൂര്‍: ഓണാഘോഷത്തിനു പൊലിമ പകരുന്ന തൃശൂരിലെ പുലികളിയില്‍ പങ്കുചേരാന്‍ ഇക്കുറി പെണ്‍ പുലികളും. ചരിത്രത്തില്‍ ആദ്യമായാണ് പെണ്‍പുലികള്‍ ഇറങ്ങുന്നത്. വിമെന്‍ ഇന്റഗ്രേഷന്‍ ആന്റ് ഗ്രോത്ത് ത്രൂ സ്‌പോര്‍ട്‌സ് എന്ന സംഘടനയാണ് പെണ്‍പുലികളെ ഇറക്കിയിരിക്കുന്നത്. മൂന്നു പെണ്‍പുലികളാണുള്ളത്. വിയ്യൂര്‍ ദേശത്തിന്റെ സംഘത്തിലാണ് പെണ്‍പുലികളുള്ളത്. പുലികളിയില്‍ പുതുമകള്‍ തേടുന്ന വിയ്യൂരുകാര്‍ ഇക്കുറി പെണ്‍പുലികളെ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. മലപ്പുറം പുല്ലംകോട് സ്‌കൂളിലെ അധ്യാപിക ദിവ്യ, രാമവര്‍മപുരം കേരള പോലീസ് അക്...More »

Tags: , ,

ഇന്നു പൊന്നോണം, പ്രിയവായനക്കാര്‍ക്ക് ആശംസകള്‍

By സ്വന്തം ലേഖകന്‍ September 14th, 2016

ഇന്ന് തിരുവോണം. കേരളക്കരയാകെയും ലോകമെമ്പാടുമുള്ള മലയാളികളും ജാതിമത ഭേദമില്ലാതെ ഓണം ആഘോഷിക്കുകയാണ്. ഇന്നലെ ഉത്രാടദിനത്തിലെ തിരക്കുകള്‍ അവസാനിപ്പിച്ച് ഇനി ഓണത്തിന്റെ സ്വാസ്ഥ്യത്തിലേക്ക് മലയാളി ചാഞ്ഞിരിക്കുന്നു. പത്തു കൂട്ടം പൂക്കളും ചേര്‍ത്ത് ഓണപ്പൂക്കളം ഒരുക്കുന്ന തിരക്കിലാണ് കുട്ടികളും നാട്ടിലെ വിവിധ സംഘടനകളും. അവിയലും സാമ്പാറും തോരനും പച്ചടിയും കിച്ചടിയും പ്രഥമനും ഒക്കെയായി വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുള്ള ഒരുക്കത്തിലാണ് മലയാളി വീട്ടമ്മമാര്‍. പഴയതുപോലെ ഓണത്തുമ്പിയും തൊടിയില്‍ ഓണപ്പൂക്കളുമില്ലാത്ത ഇക...More »

Tags: ,

മാവേലി മന്നന്റെ വരവോ, വാമന ജയന്തിയോ, തര്‍ക്കം മുറുകുന്നു

By സ്വന്തം ലേഖകന്‍ September 13th, 2016

തിരുവനന്തപുരം : മലയാളികള്‍ക്ക് ഓണത്തിന് പകരം വാമന ജയന്തി ആശംസിച്ച ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ ന്യായീകരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും. ബിജെപി നേതാവായ ശശികല ടീച്ചര്‍ നേരത്തേ തന്നെ അമിത്ഷായെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. അമിത് ഷാ വാമന ജയന്തി ആശംസിച്ചത് തെറ്റായി കാണാനാവില്ലെന്നാണ് കുമ്മനം പറയുന്നത്. കേരളത്തില്‍ വാമന ക്ഷേത്രങ്ങളുണ്ട്. ആഘോഷങ്ങളുമുണ്ട്. വാമനമൂര്‍ത്തി മലയാളിക്കു പ്രിയപ്പെട്ടതാണെന്നും കുമ്മനം പറയുന്നു. അമിത് ഷാ ഫേസ്ബുക്ക് പേജിലൂടെയാണ് വാമന ജയന്തി ആശംസിച്...More »

Tags: ,

ഓര്‍ക്കുക, നാളെ മുതല്‍ ബാങ്കില്ലാ വാരം

September 9th, 2016

തിരുവനന്തപുരം: 10092016 ശനിയാഴ്ച മുതല്‍ 16092016വെളളി വരെ ദിവസങ്ങളില്‍ തുടര്‍ച്ചയായി 6 ദിവസം കേരളത്തിലെ ബാങ്കുകള്‍ അവധിയായിരിക്കും. അവധി കണക്കിലെടുത്ത് ഇന്നു ബാങ്കുകളില്‍ വന്‍ തിരക്കാണ്. ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി അവധി ആയതിനാല്‍ എ.ടി.എം സേവനങ്ങളും ബാധിക്കപ്പെട്ടേയ്ക്കാം. 10092016 ശനി രണ്ടാം ശനി ബാങ്ക് അവധി 11092016 ഞായര്‍ ബാങ്ക് അവധി 12092016 തിങ്കള്‍ ഈദുള്‍ അഫ്‌സ ബാങ്ക് അവധി 13092016 ചൊവ്വ ഒന്നാം ഓണം ഉത്രാടം ബാങ്ക് അവധി 14092016 ബുധന്‍ രണ്ടാം ഓണം തിരുവോണം ബാങ്ക് അവധി 15092016 വ്യാഴം മൂ...More »

Tags: , , ,

ജോലി സമയത്ത് ഓണാഘോഷം വിലക്കി സര്‍ക്കാര്‍ ഉത്തരവ്, ആഘോഷം പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കും

August 30th, 2016

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ഓണാഘോഷം വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാര്‍ക്കു നല്‍കി. ഓണാഘോഷത്തിനു സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ ജോലി സമയത്ത് ആഘോഷങ്ങള്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഇക്കാര്യം വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷം പാടില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് ഉത്തരവ...More »

Tags: , ,

പ്രിയ വായനക്കാര്‍ക്ക് ഓണാശംസകള്‍

August 28th, 2015

പ്രിയ വായനക്കാര്‍ക്ക് ടീം വൈഗയുടെ ഓണാശംസകള്‍More »

Tags: , ,

മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ ഓണാശംസ

August 28th, 2015

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഓണാശംസകള്‍ നേര്‍ന്നു. മലയാളികളുടെ പുതുവര്‍ഷത്തില്‍ രാജ്യമെമ്പാടും സന്തോഷത്തിന്റെയും അഭിവൃദ്ധിയുടെയും യുഗപ്പിറവിയുണ്ടാകട്ടെയെന്നും ര്രാഷ്ട്രപതി ആശംസിച്ചു. ജാതിമതങ്ങള്‍ക്കതീതമായി എല്ലാവരും ഒന്നിച്ച് ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്ന് രാഷ്ട്രപതി ഓണസന്ദേശത്തില്‍ പറഞ്ഞു. ശുഭാപ്തി വിശ്വാസത്തിന്റെ ഉത്സവമാണ് ഓണം. പ്രകൃതിയുടെ വരദാനങ്ങള്‍ക്ക് നന്ദി പറയാനുള്ള അവസരവുമാണിത്.More »

Tags: ,

മലയാളികള്‍ക്ക് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഓണാശംസ, ഫേസ് ബുക്കില്‍ ആശംസയുമായി ലാലും

September 7th, 2014

മുംബയ് : മലയാളികള്‍ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഓണാശംസകള്‍. മംഗ്ലീഷില്‍ തന്റെ ഫേസ്ബുക്ക് പേജില്‍ 'ഓണം ആശംസകള്‍' എന്നെഴുതിയാണ് സച്ചിന്‍ ആശംസ അറിയിച്ചത്. സച്ചിന്‍ ഉടമസ്ഥനായ ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമായി കൂടിയാണ് ആശംസ. ഇനിയുള്ള കേരള സന്ദര്‍ശനത്തില്‍ ഓണസദ്യ കഴിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും മാസ്റ്റര്‍ബ്ലാസ്റ്റര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ നടക്കാന്‍ പോകുന്ന ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡറും സച്ചിനാണ്. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും ഫേസ് ബുക്...More »

Tags: , ,

ഓണലഹരിയില്‍ മലയാളം

September 7th, 2014

തിരുവനന്തപുരം : ആഘോഷങ്ങളുടെ നിറവില്‍ മലയാളി ഓണം ആഘോഷിക്കുന്നു. ഇന്ന് തിരുവോണം. ഇത്തവണ അത്തം പത്തിനല്ല, ഒമ്പതിനാണ് തിരുവോണം എത്തിയിരിക്കുന്നത്. മഴ മാറിയ അന്തരീക്ഷത്തില്‍ കേരളമാകെ ഓണലഹരിയിലാണ്. തുമ്പയും തുളസിയുമെല്ലാം തൊടിയില്‍ നിന്നു മറഞ്ഞതിനാല്‍ തമിഴനാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമെത്തുന്ന പൂക്കള്‍ കൊണ്ടാണ് മലയാളിയുടെ ഓണാഘോഷം. പച്ചക്കറിയും അതുപോലെ തന്നെ മറുനാട്ടില്‍ നിന്നാണ്.More »

Tags: , ,