മലയാളത്തില്‍ ലാലിനു തുല്യം ലാല്‍ മാത്രം. കാരണം…

October 22nd, 2016

പുലി മുരുകന്‍ തിയേറ്ററുകളില്‍ തരംഗമായി മുന്നേറുന്നതിനൊപ്പം ഒരു റെക്കോഡ് കൂടി മോഹന്‍ലാലിനു സ്വന്തമാകുന്നു. നായകനാകുന്ന രണ്ടു ചിത്രങ്ങള്‍ ആഗോളതലത്തില്‍ 50 കോടി കളക്ഷന്‍ നേടിയെന്ന റെക്കോഡാണത്. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ട് മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച ഒപ്പത്തിന്റെ കളക്ഷന്‍ 50 കോടി പിന്നിട്ടു. മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യമാണ് 50 കോടി കളക്ഷന്‍ സ്വന്തമാക്കിയ മറ്റൊരു മലയാള ചിത്രം. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ മികച്ച കളക്ഷന്‍ നേടി മുന്നോട്ടു കുതിക്കുകയാണ് പുല...More »

Tags: , , , ,

പ്രേമത്തിന്റെ റെക്കോഡ് വീണ്ടും തകര്‍ത്ത് ഒപ്പം

October 3rd, 2016

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം പ്രേമം നേടിയ മറ്റൊരു റെക്കോഡ് കൂടി തിരുത്തുന്നു. ഏറ്റവും വേഗത്തില്‍ മുപ്പതു കോടി കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോഡ് ഒപ്പത്തിനു ലഭിച്ചു. നേരത്തെ ഏറ്റവും വേഗത്തില്‍ പത്തു കോടി നേടിയ ചിത്രമെന്ന റെക്കോട് ഒപ്പം സ്വന്തമാക്കിയിരുന്നു. 12.6 കോടിയായിരുന്നു ചിത്രത്തിന്റെ ആദ്യ ഏഴുദിവസത്തെ കേരള ഗ്രോസ്. ചിത്രം തിയേറ്ററുകളിലെത്തിയ ആദ്യ ദിവസം തന്നെ 104 തീയേറ്ററുകളില്‍ നിന്നായി 1.56 കോടി കളക്ഷന്‍ ലഭിച്ചിരുന്നു. ദീര്‍ഘനാളുകള്‍ക്കു ശേഷമാണ് ലാല്‍-പ്രിയന്‍ കൂട്ടുകെട്ടില്‍ ഒരു സൂപ്പര്‍ ഹി...More »

Tags: , , , , ,

ലാല്‍-പ്രിയന്‍ ചിത്രം ഒപ്പത്തിന്റെ പോസ്റ്റര്‍

August 23rd, 2016

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ഒപ്പത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അന്ധനായ ജയരാമന്‍ എന്ന കഥാപാത്രമായാണ് ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രല്ലറില്‍ മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രിയദര്‍ശന്റേതാണ്. ഗാനങ്ങള്‍: മധു വാസുദേവന്‍, ഹരിനാരായണന്‍. സംഗീതം: ഫോര്‍ മ്യൂസിക്. നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍. ചിത്രം ഓണത്തിനു തിയേറ്ററുകളിലെത്തും. ഗീതാഞ്ജലിയാണ് ലാല്‍-പ്രിയന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തുവന്ന ചിത്രം. More »

Tags: , , , ,