ഹസ്സനും ലീഗും വിളിച്ചു, മാണി പോവില്ല, കാരണം വെള്ളാപ്പള്ളി വരെ!

By റോയ് പി തോമസ് April 18th, 2017

കൊച്ചി : യുഡിഎഫിലേക്ക് താത്കാലിക കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സന്‍ നടത്തിയ ക്ഷണം കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി നിരസിച്ചതിനു പിന്നില്‍ കാരണങ്ങള്‍ പലത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിലേക്കു പോകുന്നതില്‍ പ്രത്യേകിച്ചു ഗുണമൊന്നുമില്ലെന്നു കണ്ടാണ് മാണി ക്ഷണം നിരസിച്ചത്. ഇതേസമയം, ഒരു മുന്നണിയുമായും കൂട്ടുകൂടാതെ നിന്നാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വിലപേശലിനു ശക്തി കൂടുകയും ചെയ്യും. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് മാണി എങ്ങും തൊടാതെ നില്‍ക്കുന്നത്. വെള്ളാപ്പള്ളി നടേശനുമായി ബിജെപി തെറ്റി...More »

Tags: , ,

IUML retains Malappuram LS seat

April 17th, 2017

Malappuram: The Indian Union Muslim League today retained Malappuram Lok Sabha seat with its candidate P K Kunhalikutty winning by over 1.7 lakh votes in the bypoll, defeating the ruling CPI(M)-led LDF nominee. Kunhalikutty, who defeated his nearest rival M B Faisal (CPI-M), led in all seven assembly constituencies of Kondotty, Manjeri, Perinthalamanna, Mankada, Malappuram, Vengara and Vallikkunnu and won by a margin of 1,71,023 votes. While Kunhalikutty polled 5,15,330 votes, Faisal got 3,44,307 votes and...More »

Tags: , ,

വലതിന് ആഹ്‌ളാദം, ഇടതിന് ആശ്വാസം, കാവിക്ക് മാനക്കേട്… മലപ്പുറത്തെ കണക്കുകള്‍ ഇങ്ങനെ…

By ജാവേദ് റഹ്മാന്‍ April 17th, 2017

കോഴിക്കോട്: ഒരേ സമയം യുഡിഎഫിന് സന്തോഷവും ഇടതു മുന്നണിക്ക് ആശ്വാസവും പകരുന്നതാണ് മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പ് ഫലം. പത്തുമാസംകൊണ്ടു വിവാദങ്ങളില്‍ പൊറുതിമുട്ടിയ ഇടതു സര്‍ക്കാരിന് പക്ഷേ മലപ്പുറം ലോക്‌സഭാ സീറ്റിന്റെ പരിധിയില്‍ വരുന്ന ഏഴു നിമയസഭാ സീറ്റുകളില്‍ ഒന്നില്‍ പോലും നേട്ടമുണ്ടാക്കാനാവാതെ പോയത് മാനക്കേടാവുകയും ചെയ്തു.  അന്തരിച്ച ഇ അഹമ്മദിന് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെുപ്പില്‍ 1,94,739 വോട്ടായിരുന്നു ഭൂരിപക്ഷം. കുഞ്ഞാലിക്കുട്ടി അതും മറികടക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിയെങ്കിലും ഭൂരിപക്ഷം 1,71,038 വോട്ടി...More »

Tags: , ,

കുഞ്ഞാപ്പ തന്നെ, ഭൂരിപക്ഷം 1,71,038, ഇ അഹമ്മദിന്റെ ഭൂരിപക്ഷം മറികടക്കാനായില്ല

April 17th, 2017

തിരൂര്‍: ഇ അഹമ്മദ് നേടിയ 1,94,739 ഭൂരിപക്ഷം മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും മലപ്പുറം ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിക്കു ഗംഭീര വിജയം. 1,71,038 വോട്ടിന്റെ ഭൂരിപക്ഷമാണ് മലപ്പുറത്തുകാരുടെ പ്രിയപ്പെട്ട കുഞ്ഞാപ്പ നേടിയത്. 5,15,325 വോട്ടാണ് കുഞ്ഞാലിക്കുട്ടി നേടിയത്. ഇടതു സ്ഥാനാര്‍ഥി എം.ബി. ഫൈസലിന് 3,44,287 വോട്ട് ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ്് 65,662 വോട്ട് നേടി. 4,038 വോട്ടുമായി നോട്ടയാണ് നാലാം സ്ഥാനത്ത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ മലപ്പുറത്ത് ഇ.അഹമ്മദ് അന്തരിച്ച...More »

Tags: , ,

മലപ്പുറം ചുവന്നില്ല, പച്ചപുതച്ചുതന്നെ; കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 1.7 ലക്ഷം കടന്നു

April 17th, 2017

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടി എതിരാളികളെ വളരെ പിന്നിലാക്കി വന്‍ ലീഡിലേക്ക്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 1.7 ലക്ഷം കടന്നു. എട്ടരയോടെയാണ് ആദ്യ ഫലസൂചനകള്‍ അറിഞ്ഞു തുടങ്ങിയത്. ആദ്യ മിനിട്ടുകളില്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് മൂവായിരം കടന്നിരുന്നു. ഒന്‍പതു മണിയോടെ ലീഡ് 33313 ആയി ഉയര്‍ന്നു. ഒന്‍പതരയ്ക്ക് ലീഡ് 53327 ആയി. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഫിനു തന്നെയാണ് മുന്‍തൂക്കം. കൊണ്ടോട്ടി മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡി...More »

Tags: , , , ,

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നു

April 17th, 2017

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. മലപ്പുറം ഗവണ്‍മെന്റ് കോളെജിലാണ് വോട്ടെണ്ണല്‍. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ അറിഞ്ഞുതുടങ്ങി. 13602 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നു. ആദ്യ അഞ്ചു മിനിട്ടിനുള്ളില്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 3000 കടന്നിരുന്നു. പന്ത്രണ്ടിനു മുമ്പു തന്നെ ഫലവും അറിയാം.    More »

Tags: , ,

മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിക്കുമെന്ന് കാനം രാജേന്ദ്രന്‍

March 21st, 2017

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇടതുമുന്നണി അട്ടിമറി വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മലപ്പുറം യുഡിഎഫിന്റെ കോട്ടയാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, പലപ്പോഴും ഈ ധാരണ തെറ്റിയിട്ടുണ്ട്. മലപ്പുറത്ത് ചില തവണ എല്‍ഡിഎഫ് ജയിച്ചിട്ടുണ്ട്. അതുപോലെ പരാജയപ്പെട്ടിട്ടുമുണ്ട്. ഇത്തവണ വളരെയധികം ശുഭപ്രതീക്ഷയോടെയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കാനം പറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫും ഹിന്ദു വോട്ടുകള്‍ ബിജെപിയും ലക്ഷ്യമിടുമ്പോള്‍ മനുഷ്യവോട്...More »

Tags: , , , ,

മലപ്പുറത്ത് ഏപ്രില്‍ 12ന് ഉപതിരഞ്ഞെടുപ്പ്, കുഞ്ഞാലിക്കുട്ടി ലീഗ് സ്ഥാനാര്‍ത്ഥിയായേക്കും

March 9th, 2017

ന്യൂഡല്‍ഹി: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചു. മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഈ സീറ്റ് ഒഴുവു വന്നത്. ഏപ്രില്‍ 12നാണ് പോളിങ്. ഏപ്രില്‍ 17ന് ഫലം പ്രഖ്യാപിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മാര്‍ച്ച് 23 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 24ന് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 27. ഇതുസംബന്ധിച്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍...More »

Tags: ,

പി. കെ. കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി

February 26th, 2017

ചെന്നൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ചെന്നൈ അബു സരോവര്‍ പോര്‍ട്ടി കോയില്‍ നടന്ന ദേശീയ പ്രവര്‍ത്തക സമിതിയിലാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. പ്രൊഫ: ഖാദര്‍ മൊയ്ദീനാണ് പ്രസിഡന്റ്. പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. ലീഗ് ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ.ടി. മുഹമ്മദ് ബഷീറാണ് പുതിയ ഓര്‍ഗനൈസിങ് സെക്രട്ടറി. പി.വി. അബ്ദുല്‍ വഹാബിനെ ട്രഷററായി തിരഞ്ഞെടുത്തു.  More »

Tags: , ,

ലീഗ് ഇടഞ്ഞു തന്നെ, കോണ്‍ഗ്രസ് നന്നായില്ലെങ്കില്‍ വേറെ വഴി നോക്കുമെന്ന് കുഞ്ഞാലിക്കുട്ടി

August 14th, 2016

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും മൂന്നു പതിറ്റാണ്ടുകാലത്തെ ബാന്ധവം ഉപേക്ഷിച്ച് കെ. എം. മാണിയുടെ കേരള കോണ്‍ഗ്രസ് (എം) പുറത്തുപോയതിനു പിന്നാലെ മുസ്ലീം ലീഗും സ്വരം കടുപ്പിക്കുന്നു. കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളാണ് യുഡിഎഫിലെ പ്രതിസന്ധിക്കു പിന്നിലെന്നും ഇങ്ങനെ അവസ്ഥ തുടര്‍ന്നാല്‍ മുസ്ലീം ലീഗിനു സ്വന്തം നിലനില്‍പ്പു നോക്കേണ്ടിവരുമെന്ന് നിയമസഭാ കക്ഷി നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നും ഘടകകക്ഷികളുമായി ചര്‍ച്ച നടത്തണമെന്ന...More »

Tags: , , , ,