ബാങ്കുവിളി വിവാദം: സോനു നിഗം രാജ്യം വിടണമെന്ന് മുസ്ലീം പണ്ഡിതന്‍

April 21st, 2017

കൊല്‍ക്കത്ത: ബാങ്കുവിളിക്കെതിരെ പ്രസ്താവന നടത്തിയ ഗായകന്‍ സോനു നിഗം രാജ്യം വിട്ടുപോകണം എന്നാവശ്യപ്പെട്ട് പശ്ചിമബംഗാളിലെ മുസ്ലീം പണ്ഡിതനും മൈനോരിറ്റി യുണൈറ്റഡ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍ഡുമായ സയ്യിദ് ഷാ അതെഫ് അലി അല്‍ ക്വാദെരി. സോനു നിഗമിനെ മൊട്ടയടിച്ച് ചെരിപ്പുമാല അണിയുന്നവര്‍ക്ക് നേരത്തെ ക്വാദെരി പത്തു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. അതിനെ തുടര്‍ന്ന് മൊട്ടയടിച്ച് സോനു നിഗം പത്രസമ്മേളനം നടത്തുകയും ചെയ്തു. ബാങ്കുവിളിക്കെതിരിയോ ഏതെങ്കിലും മതത്തിനെതിരെയോ അല്ല താന്‍ പറഞ്ഞതെന്നും മതവിശ്വാസം അടിച്ചേര്‍പ്പി...More »

Tags: , ,

വക്കീല്‍ നോട്ടീസ് അയച്ചതിനു കാരണം ഇളയരാജയോട് തന്നെ ചോദിക്കണം: യേശുദാസ്

April 16th, 2017

കോയമ്പത്തൂര്‍: തന്റെ പാട്ടുകള്‍ വേദികളില്‍ പാടുന്നതു വിലക്കി ഇളയരാജ ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിനു നോട്ടീസ് അയച്ചതിന്റെ കാരണം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ. ജെ. യേശുദാസ്. വിവാദത്തില്‍ പങ്കുചേരാനില്ലെന്നും തന്റെ പാട്ടു പാടിയതിന്റെ പേരില്‍ ആര്‍ക്കും നോട്ടീസ് അയയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിവാദത്തിലും പ്രതികരിക്കാന്‍ യേശുദാസ് വിസമ്മതിച്ചു.  More »

Tags: , , ,

Hindustani classical vocalist Kishori Amonkar passes away

April 4th, 2017

Mumbai: Renowned Hindustani classical vocalist Kishori Amonkar passed away after a brief illness. She was 84. She passed away at her home in central Mumbai tonight, family sources said. Born on April 10, 1932 here, Amonkar was recognised as one of the foremost singers in the Hindustani tradition and as an innovative exponent of the Jaipur gharana. A gharana is a community of musicians sharing a distinctive musical style. Amonkar's mother was the well-known vocalist Mogubai Kurdikar, who trained under A...More »

Tags: ,

ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കര്‍ അന്തരിച്ചു

April 4th, 2017

മുംബയ്: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോറി അമോങ്കര്‍ അന്തരിച്ചു. 84 വയസായിരുന്നു. മുംബയിലെ വസതിയില്‍ തിങ്കളാഴ്ച രാത്രി 9.30 നായിരുന്നു അന്ത്യം. സംഗീതജ്ഞ മുഗുബായ് കര്‍ഡികറുടെ മകളാണ് അമോങ്കര്‍. അമ്മയില്‍ നിന്നാണ് സംഗീതം അഭ്യസിച്ചു തുടങ്ങിയത്. ജയ്പൂര്‍ ഖരാനയുടെ പിന്‍മുറക്കാരിയാണ് അമോങ്കര്‍. ഭാവാദ്രമായ ആലാപനശൈലിയിലൂടെ തലമുറകളെ സ്വാധീനിച്ച ഗായികയാണ് അമോങ്കര്‍. രാജ്യം പത്മഭൂഷനും പത്മവിഭൂഷനും നല്‍കി കിഷോരി അമോങ്കറെ ആദരിച്ചു. Renowned Hindustani classical vocalist Kishori Amonkar passed away here today aft...More »

Tags: , ,

രാജഹംസമേ… പാടി പാക് ഗായിക നസിയ അമീന്‍

March 29th, 2017

ചിത്രയുടെ മികച്ച ഗാനങ്ങളിലൊന്നാണ് രാജഹംസമേ... ഭരതന്‍ ചിത്രമായ ചമയത്തിലെ പാട്ട്. കൈതപ്രവും ജോണ്‍സണുമാണ് ഗാനശില്പികള്‍. പ്രണയവും വിരഹവും മനസ്സില്‍ നിറയ്ക്കുന്ന ഗാനം. വരികളും ഈണവും വല്ലാത്തൊരു അനുഭൂതി മനസ്സില്‍ നിറയ്ക്കുന്ന പാട്ട്. ചിത്രയുടെ ആലാപനമികവ് വിളിച്ചറിയിക്കുന്ന ഗാനം മൂളിപ്പാട്ടായെങ്കിലും പാടാത്ത മലയാളികള്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല. ചിത്രയുടെ ഗാനം മനോഹരമായി ആലപിച്ച് പാക് ഗായിക. ഗാനം ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നസിയ ആമീന്‍ എന്ന ഗായികയാണ് ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്...More »

Tags: , ,

ഗായകന്‍ ഉണ്ണികൃഷ്ണന്റെ അക്കൗണ്ടില്‍ നിന്ന് അജ്ഞാതര്‍ പണം കവര്‍ന്നു

December 21st, 2016

ചെന്നൈ: ഗായകന്‍ ഉണ്ണികൃഷ്ണന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി 1.33 ലക്ഷം രൂപ കവര്‍ന്നു. അണ്ണാശാല പൊലീസില്‍ ഉണ്ണികൃഷ്ണന്‍ പരാതി നല്‍കി. വിദേശത്തുള്ള അജ്ഞാതരാണ് പണം കവര്‍ന്നതെന്ന് ഉണ്ണികൃഷ്ണന്‍ പരാതിയില്‍ പറയുന്നു. ആര്‍.ബി.എല്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയാണ് 2,000 ഡോളറിന്റെ ഇടപാട് നടത്തിയത്. ഉണ്ണികൃണന്‍ മൗറീഷ്യസ് സന്ദര്‍ശിച്ചപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്നു. അപ്പോഴാണ് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സംശയിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റില്‍ കഴിഞ്ഞ മാ...More »

Tags: , ,

പിന്നണി ഗായിക ഗായത്രി വിവാഹിതയായി

December 4th, 2016

ചലച്ചിത്ര പിന്നണി ഗായിക ഗായത്രി വിവാഹിതയായി. സിത്താര്‍ വാദകനും സംഗീത സംവിധായകനും ഗായകനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്‍. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കൊല്‍ക്കത്ത സ്വദേശിയാണ് പുര്‍ബയാന്‍ ചാറ്റര്‍ജി. വളരെക്കാലമായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ലോഹിതദാസ് ചിത്രമായ അരയന്നങ്ങളുടെ വീടില്‍ രവീന്ദ്രന്റെ സംഗീതത്തില്‍ ഗാനം ആലപിച്ചുകൊണ്ടാണ് ഗായതി പിന്നണിഗാന രംഗത്തുവന്നത്.   https://www.youtube.com/wat...More »

Tags: , ,

വിവാഹമോചന വാര്‍ത്ത വ്യാജമെന്ന് വിജയ് യേശുദാസിന്റെ ഭാര്യ

September 20th, 2016

ചെന്നൈ: വിവാഹമോചിതരാവുന്നു എന്ന വാര്‍ത്ത വ്യാജമാണെന്ന് വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശന. ഗായകനും നടനും ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസും ഭാര്യ ദര്‍ശനയും വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്ത വന്നിരുന്നു. ജീവിതം സന്തോഷത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ദര്‍ശന വ്യക്തമാക്കി. ഡെക്കാണ്‍ ക്രോണിക്കിളിനോടാണ് ദര്‍ശന ഇക്കാര്യം പറഞ്ഞത്. 2007 ജനുവരി 21നാണ് ഇരുവരും വിവാഹിതരായത്. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ഇവര്‍ക്ക് ഒരു മകളുണ്ട്. ...More »

Tags: , , , ,

അനുരാഗഗാനം പോലെ, ദാസേട്ടനെ വണങ്ങി ഭാവഗായകന്‍

By ലക്ഷ്മി September 13th, 2016

ശബ്ദത്തില്‍ അമ്പതു വര്‍ഷത്തിന്റെ ചെറുപ്പം. അഞ്ചു ദശാബ്ദങ്ങള്‍ക്കിപ്പുറം 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി...' എന്ന മലയാളത്തിലെ നിത്യഹരിത പ്രണയഗാനം ഭാവഗായകന്റെ കണ്ഠത്തില്‍ നിന്നും ഒഴികിയെത്തിയപ്പോള്‍ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ സദസ്സ് ധനുമാസച്ചന്ദ്രികയുടെ തണുപ്പിലലിഞ്ഞു. പിന്നീട് ഭാവഗായകന്‍ 'അനുരാഗഗാനം പോലെ...' പാടി മനസ്സില്‍ പ്രണയത്തിന്റെ മാസ്മരികാനുഭവം തീര്‍ത്തു. തിരുവനന്തപുരത്ത് കനകക്കുന്നില്‍ ഓണം വാരാഘോഷത്തിന്റെ സംസ്ഥാന തല ഉത്ഘാടനച്ചടങ്ങായിരുന്നു വേദി. മലയാളിയുടെ മനസ്സില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും അനുഭവങ്ങ...More »

Tags: , , , ,

നടന്‍ ബാലയും ഗായിക അമൃതാ സുരേഷും വേര്‍പിരിയുന്നു

September 1st, 2016

നടന്‍ ബാലയും ഗായിക അമൃതാ സുരേഷും വിവാഹമോചനത്തിനൊരുങ്ങുന്നു. കുറച്ചുനാളുകളായി വെവ്വേറെ താമസിക്കുകയാണ്. കുറച്ചുമാസങ്ങള്‍ക്കു മുമ്പ് അമൃത വിവാഹമോചനത്തിനു കോടതില്‍ ഹര്‍ജി നല്‍കിയിരുന്നു. കലൂര്‍ കുടുംബകോടതിയിലാണ് കേസ് നടക്കുന്നത്. കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇരുവരും ഇന്ന് കൗണ്‍സലിംഗിനു ഹാജരായി. കുഞ്ഞിനെ കാണാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ബാല നല്‍കിയ ഉപഹര്‍ജിയും ഇന്നു പരിഗണിച്ചു. വിവാഹമോചനം നേടുന്നു എന്ന് ആദ്യം വെളിപ്പെടുത്തിയത് ബാലയാണ്. എന്നാല്‍, അമൃതാ സുരേഷ് ഇതു നിഷേധിച്ചിരുന്നു. തമിഴ് ഡോക്യുമെന്ററ...More »

Tags: , , , , ,