വിഖ്യാത കരീബിയന്‍ സാഹിത്യകാരന്‍ ഡെറക് വാല്‍കോട്ട് അന്തരിച്ചു

March 17th, 2017

കാസ്ട്രീസ്: വിഖ്യാത കരീബിയന്‍ എഴുത്തുകാരനും നോബേല്‍ പുകരസ്‌കാര ജേതാവുമായ ഡെറക് വാല്‍കോട്ട് അന്തരിച്ചു. 87 വയസ്സായിരുന്നു. കരീബിയന്‍ ദ്വീപ് രാജ്യമായ സെന്റ് ലൂസിയയിലെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി കിടപ്പിലായിരുന്നു. 1992 ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായി. 2011 ല്‍ ടി.എസ് എലിയട്ട് പുരസ്‌കാരവും നേടിയിരുന്നു. Derek Walcott passed away in st, luisMore »

Tags: ,

ഉള്ളൂരിനെയും വൈലോപ്പിള്ളിയേയും എഴുതിത്തള്ളാന്‍ ശ്രമം, നമ്മുടെ പ്രൊഫസര്‍മാര്‍ക്ക് ഇംഗ് ളീഷ് അറിയില്ല: മന്ത്രി ജി സുധാകരന്‍

December 12th, 2016

കവി മഞ്ചു വെള്ളായണിയുടെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനചടങ്ങില്‍ വ്യവസ്ഥിതിക്കെതിരേ സുധാകരന്റെ രൂക്ഷ വിമര്‍ശം  തിരുവനന്തപുരം: മഹാകവിമാരായ ഉള്ളൂരിനെയും വൈലോപ്പിള്ളിയേയും തമസ്‌കരിക്കാന്‍ കേരളത്തില്‍ ശ്രമം നടക്കുന്നുവെന്നും ഇതു തിരിച്ചറിഞ്ഞു തിരുത്തേണ്ടത് കാലഘട്ടത്തിന്റെ കമടമാണെന്നും മന്ത്രി ജി സുധാകരന്‍. തിരുവനന്തപുരം പബ് ളിക് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ കവി മഞ്ചു വെള്ളായണിയുടെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനചടങ്ങിലാണ് സുധാകരന്‍ ഇങ്ങനെ പറഞ്ഞത്. കേരളകൗമുദി സ്‌പെഷ്യല്‍ പ്രോജക്ട് എഡിറ്ററ്റായ മഞ്ചു വെള്ളായണിയു...More »

Tags: , ,

കവി വിജയകുമാര്‍ കുനിശ്ശേരി അന്തരിച്ചു

August 30th, 2016

പാലക്കാട്: കവിയും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ വിജയകുമാര്‍ കുനിശ്ശേരി (59) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 3.30ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മാതൃഭൂമി കോയമ്പത്തൂര്‍ പബ്ലിക് റിലേഷന്‍സ് മാനേജറായിരുന്നു അദ്ദേഹം. കുനിശ്ശേരി കവിതകള്‍, ഭൂതാവിഷ്ടരായവരുടെ ഛായാപടങ്ങള്‍, കണ്‍വെട്ടത്തിരുട്ട്, ഒറ്റക്കണ്ണോക്ക് തുടങ്ങിയ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചുണ്ട്. കുനിശ്ശേരി അരിമ്പ്രയില്‍ വി.എം. മാധവന്‍ നായര്‍-കെ.എ. കമലമ്മ ദമ്പതികളുടെ മകനാണ്. കേരള കള്‍ച്ചറല്‍ സെന്ററിന്റെ സാഹിത്യപുരസ്‌കാരം, ...More »

Tags: , ,

തിരുവനന്തപുരത്ത് ഒഎന്‍വിയുടെ പ്രതിമ, ചവറയില്‍ കലാഗ്രാമം

February 15th, 2016

തിരുവനന്തപുരം: വിശ്രുത കവി ഒ.എന്‍.വി. കുറുപ്പിന്റെ സ്മരണാര്‍ത്ഥം തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്നും കവിയുടെ ജന്മനാടായ ചവറയില്‍ ഒ.എന്‍.വി കവിതകളുടെ ദൃശ്യാവിഷ്‌കാരം ഉള്‍പ്പെടുത്തി കലാഗ്രാമം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. കവിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒ.എന്‍.വിക്ക് ചരമോപചാരമര്‍പ്പിച്ച് മറ്റ് നടപടികളിലേക്ക് കടക്കാതെ സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു. സ്പീക്കര്‍ എന്‍. ശക്തന്‍: അറുപത്തിയഞ്ചിലേറെ വര...More »

Tags: , ,