സംസ്ഥാന സെക്രട്ടേറിയറ്റില്‍ മണി ഒറ്റപ്പെട്ടു, പരസ്യമായി ശാസിക്കും, ആവര്‍ത്തിക്കരുതെന്ന് താക്കീത്

April 26th, 2017

തിരുവനന്തപുരം: പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് മന്ത്രി എംഎം മണിയെ പരസ്യമായി ശാസിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. വീണ്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് മണിയോട് ആവശ്യപ്പെടും. ശൈലിമാറ്റാനും തെറ്റുതിരുത്താനും പല തവണ മണിയെ ഉപദേശിച്ചിട്ടും അതു പാലിച്ചില്ലെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. തന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് മണി വിശദീകരിച്ചു. എന്നാല്‍, മണിയെ ആരും പിന്തുണച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബ...More »

Tags: , , ,

മണികിലുക്കം ഇത്തവണ പിഴച്ചു; സിപിഎം തള്ളി, പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനം

April 23rd, 2017

തിരുവനന്തപുരം: മന്ത്രി എംഎം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി നേതാക്കള്‍. സിപിഎം നേതാക്കളും മണിയെ ഇക്കുറി പിന്തുണച്ചില്ലെന്നത് ശ്രദ്ധേയം. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ചു സംസാരിച്ചത് ശരിയായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറ്റു കാര്യങ്ങള്‍ മന്ത്രിയോട് സംസാരിച്ച ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ ഭാഷയിലാണ് വിഎസിന്റെ പ്രതികരണം. കയ്യേറ്റക്കാരെ ന്യായീകരിക്കുന്നതും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നതും കമ്മ്യൂണിസ്റ്റുകാരുടെ നിലപാടല്ല...More »

Tags: , , , ,

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേക്ക്

April 21st, 2017

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കമല്‍നാഥ് ബിജെപിയിലേക്ക്. മധ്യപ്രദേശില്‍ നിന്നുള്ള രണ്ട് കോണ്‍ഗ്രസ് എംപിമാരില്‍ ഒരാളാണ് കമല്‍നാഥ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യാഴാഴ്ച ഡല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായും മറ്റു മുതിര്‍ന്ന നേതാക്കളുമായും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. കോണ്‍ഗ്രസില്‍ നേരിട്ട അവഗണനയാണ് ബിജെപിയില്‍ ചേരാന്‍ കമല്‍നാഥിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. അടുത്ത വര്‍ഷം നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭരണത്തുട...More »

Tags: , ,

വഴങ്ങാതെ ഒപിഎസ് പക്ഷം, ലയനത്തിന് ഉപാധികള്‍ വച്ചു

April 20th, 2017

ചെന്നൈ: അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനനീക്കം അനിശ്ചിതത്വത്തില്‍. ജനറല്‍ സെക്രട്ടറി ശശികലയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ദിനകരനും രാജിവയ്ക്കാതെ ലയനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കില്ലെന്ന് ഒപിഎസ് വിഭാഗം വ്യക്തമാക്കി. ഇരുവരും രാജിവച്ചെന്ന് പളനിസ്വാമി വിഭാഗം പറയുന്നതല്ലാതെ ഇതുവരെ വ്യക്തതവന്നിട്ടില്ല. ശശികലയും ദിനകരനും രാജിവച്ചതിന്റെ തെളിവു വേണമെന്നും ഇക്കാര്യം തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കണമെന്നും ഒപിഎസ് വിഭാഗം ആവശ്യപ്പെട്ടു. മാത്രല്ല, ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത പുറത്തുകൊണ്ടുവ...More »

Tags: , , ,

പഞ്ചായത്ത് വൈസ് പ്രസിഡന്‍ഡിനെ അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തി

April 20th, 2017

മഞ്ചേശ്വരം: പഞ്ചായത്ത് വൈസ് പ്രസിഡന്‍ഡിനെ അജ്ഞാതസംഘം പഞ്ചായത്ത് ഓഫീസിലിട്ട് വെട്ടിക്കൊലപ്പെടുത്തി. കോണ്‍ഗ്രസ് നേതാവും കാസര്‍ഗോഡ് ജില്ലയിലെ കറുകപ്പാടി പഞ്ചായത്തിലെ വൈസ് പ്രസിഡന്‍ഡുമായ അബ്ദുള്‍ ജലീല്‍ (33) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ബൈക്കില്‍ മുഖം മൂടി ധരിച്ചെട്ടിയ നാലംഗസംഘം പഞ്ചായത്ത് ഓഫീസില്‍ അതിക്രമിച്ചുകയറി മുളകുപൊടി വിതറിയശേഷം വെട്ടുകയായിരുന്നു. അതിനുശേഷം അക്രമികള്‍ രക്ഷപ്പെട്ടു. പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്നവര്‍ അബ്ദുള്‍ ജലീലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്...More »

Tags: , ,

ശശികലയെ പുറത്താക്കിയത് ധര്‍മ്മയുദ്ധത്തിലെ ആദ്യ ജയം: ഒപിഎസ്

April 19th, 2017

ചെന്നൈ: വി.കെ. ശശികലയെയും കുടുംബത്തെയും എഐഡിഎംകെയും നേതൃസ്ഥാനത്തു നിന്ന് പുറത്താക്കിയത് ധര്‍മ്മയുദ്ധത്തിലെ ആദ്യ ജയമെന്ന് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. ജനറല്‍ സെക്രട്ടറി ശശികല, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. എഐഡിഎംകെയുടെ ഇവരുവിഭാഗങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ശശികലയും കുടുംബവും പാര്‍ട്ടിയിലുള്ളിടത്തോളം കാലം...More »

Tags: , , ,

ചിന്നമ്മ പുറത്തേക്ക്, പനീര്‍ ഇനി പാര്‍ട്ടിയെ നയിക്കും

April 18th, 2017

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് വി.കെ.ശശികലയെ നീക്കാന്‍ തീരുമാനിച്ചതായി നേതാക്കള്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന ഒരു മന്ത്രിയാണ് ഇക്കാര്യം  അറിയിച്ചത്. കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ ഒരു വിഭാഗം മന്ത്രിമാര്‍ യോഗം ചേര്‍ന്ന് ശശികലയെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന് സൂചന നല്‍കിയിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പളനിസ്വാമി ഉള്‍പ്പെടെ 20 മന്ത്രിമാര്‍ പങ്കെടുത്തു. യോഗത്തിനു ശേഷം മന്ത്രി ഡി. വിജയകുമാറാണ് ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരനെയും കുടുംബത്തെയും പാര്‍ട്ടിയ...More »

Tags: , , , ,

ചിന്നമ്മ പുറത്ത്, പളനിസ്വാമിയും പനീര്‍ശെല്‍വവും കൈകോര്‍ക്കുന്നു

April 18th, 2017

ചെന്നൈ: എഐഡിഎംകെ ശശികലയ്ക്കും കുടുംബത്തിനും എതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പക്ഷവും മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി വിമതനേതാവുമായ ഒ. പനീര്‍ശെല്‍വം പക്ഷവും ഒന്നിക്കുന്നതായി സൂചന. ഐക്യപ്രഖ്യാപനം ചൊവ്വാഴ്ച നടത്തുമെന്നാണ് വിവരം. കൈക്കൂലി കൊടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ശശികലയുടെ മരുമകനും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ദിനകരനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതാണ് നിലവിലുള്ള രാഷ്ട്രീയ കാലാവസ്ഥ ഉടലെടുത്തതിനു പിന്നില്‍. എടപ്പാ...More »

Tags: , , ,

എഐഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ശശികല പുറത്തേക്ക്?

April 17th, 2017

ചെന്നൈ: എഐഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം വി.കെ.ശശികല രാജിവച്ചേക്കുമെന്നു സൂചന. ശശികലയെയും മരുമകന്‍ ദിനകരനെയും ഒഴിവാക്കി എഐഡിഎംകെ നേതാക്കള്‍ യോഗം ചേരുകയാണ്. യോഗത്തിനുശേഷം നേതാക്കള്‍ മാധ്യമങ്ങളെ കാണും. ശശികലയ്ക്കും മരുമകനും എതിരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് വിമതിശബ്ദമുയര്‍ത്തി നേതാക്കള്‍ എത്തിയത്.  More »

Tags: , , ,

എഐഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി, ഭൂരിഭാഗം മന്ത്രിമാരും നേതൃത്വവുമായി ഇടഞ്ഞു

April 17th, 2017

ചെന്നൈ: എടപ്പാടി കെ. പളനിസ്വാമി മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും അണ്ണാ ഡിഎംകെ നേതൃത്വമായി ഇടഞ്ഞ് മന്ത്രിസഭയില്‍ നിന്ന് പുറത്തേക്കുപോകാനൊരുങ്ങുന്നു. മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവുമായി ഒന്നിച്ചുപോകണമെന്നാണ് ആഗ്രഹമെന്ന് നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ.ശശികലയും അനന്തരവന്‍ ടി.ടി.വി.ദിനകരനും രണ്ടു ദിവസത്തിനുള്ളില്‍ രാജിവച്ച് ഒഴിയണമെന്നും അല്ലെങ്കില്‍ മറ്റു നടപടികളിലേക്കു നീങ്ങുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. പാര്‍ട്ടിയുടെ ചിഹ്നം രണ്ടില സ്വന്തമാക്കണം. അമ്മ തുടക്കമിട...More »

Tags: , ,