ആദ്യദിന കളക്ഷനില്‍ പുലിയെ പിടിച്ചുകെട്ടി ഗ്രേറ്റ് ഫാദര്‍

March 31st, 2017

ആദ്യദിന കളക്ഷനില്‍ പുലിമുരുകനെ പിന്തള്ളി മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദര്‍. ആദ്യദിവസം ചിത്രത്തിന്റെ കളക്ഷന്‍ 4.31 കോടി രൂപയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷനാണിത്. നവാഗതന്‍ ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം എല്ലാവിഭാഗം പ്രേക്ഷകരേയും ആകര്‍ഷിക്കുന്നുണ്ട്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് മേയ്‌ക്കോവര്‍ തന്നെയാണ് ദി ഗ്രേറ്റ് ഫാദറിന്റെ ഹൈലൈറ്റ്. വന്‍ പ്രീ-റിലീസ് പബ്ലിസിറ്റിയോടെ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം കേരളത്തില്‍ 202 തീയേറ്ററുകളിലായി 958 പ്രദര്‍ശനങ്ങളാണ് നടത്തിയത്. കേരളത്തിനു പുറത്ത് നൂറ്റിഅന്‍പത...More »

Tags: , , ,

മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടുപോലുമില്ലെന്ന് മന്ത്രി സുധാകരന്‍, വെബ് ലോകം മന്ത്രിയെ പൊങ്കാലയിടുന്നു

February 17th, 2017

തിരുവനന്തപുരം : നടന്‍ മോഹന്‍ലാലിനെതിരേ മന്ത്രി ജി സുധാകരന്‍ നടത്തിയ പരാമര്‍ശം വെബ് ലോകത്ത് വന്‍ വിവാദത്തിനിടയാക്കി. മന്ത്രിയെ അനുകൂലിച്ച് ഇടത് അനുഭാവികള്‍ ഒരുവശത്തും മോഹന്‍ലാലിന്റെ ആരാധകര്‍ മറുവശത്തും നിലയുറപ്പിച്ച് പരസ്പരം തെറിവിളി ആരംഭിച്ചിരിക്കുകയാണ്. പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്നാണ് മന്ത്രി പൊതുവേദിയില്‍ പ്രസംഗിച്ചത്. മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടുപോലുമില്ലെന്ന് എനിക്കു വ്യക്തമായറിയാമെന്നും മന്ത്രി പറയുന്നു. ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗതസംഘ രൂപ...More »

Tags: , ,

പുലിമുരുകനും ഋതിക് റോഷനും പിന്‍വലിക്കില്ല, നിര്‍മാതാക്കള്‍ക്കിടിയിലും ചേരിതിരിവ്

By സ്വന്തം ലേഖകന്‍ December 22nd, 2016

തിരുവനന്തപുരം : സനിമാസമരം അയവില്ലാതെ തുടരുന്നതിനിടെ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പിന്‍വലിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഇതോടെ, സനിമാനിര്‍മാതാക്കളുടെ ഇടയിലും ചേരിതിരിവു രൂക്ഷമായിരിക്കുകയാണ്. ഇപ്പോള്‍, നടപടി അന്യഭാഷാ സിനിമകളെ സഹായിക്കുമെന്ന പേരിലാണ് ചിത്രങ്ങള്‍ പിന്‍വലിക്കേണ്ടെന്നു തീരുമാനിച്ചിരിക്കുന്നത്. പുലിമുരുകന്‍, ആനന്ദം, കട്ടപ്പനയിലെ ഋതിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളാണ് പിന്‍വലിക്കുമെന്നു പറഞ്ഞിരുന്നത്. നിര്‍മാതാക്കള്‍ക്കിടയിലും ചേരിപ്പോരു വന്നതോടെ ഇക്കാര്യത്തില്‍ ചര്‍ച്ച വച്ചിരിക്...More »

Tags:

പുലിരുമുരുകനും ഋത്വിക് റോഷനും പിന്‍വലിക്കുന്നു, ഹിന്ദിയും തമിഴും വച്ചു തിരിച്ചടിക്കാന്‍ തീയറ്റര്‍ ഉടമകള്‍

By സിദ്ധാര്‍ത്ഥ് ശ്രീനിവാസ് December 21st, 2016

തിരുവനന്തപുരം : ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ തിരിച്ചുവിളിച്ചു തീയറ്ററുകള്‍ സ്തംഭിപ്പിക്കാന്‍ വിതരണക്കാരും നിര്‍മാതാക്കളും നീക്കമാരംഭിച്ചിരിക്കെ, പ്രശ്‌നം പരിഹരിക്കാന്‍ അണിയറയില്‍ തിരക്കിട്ട നീക്കം. തീയറ്റര്‍ ഉടമകള്‍ പ്രതീക്ഷിക്കാത്ത നീക്കമാണ് നിര്‍മാതാക്കളും വിതരണക്കാരും കൈക്കൊണ്ടത്. ഇതോടെ, തീയറ്റര്‍ ഉടമകള്‍ പ്രതിരോധത്തിലായിരിക്കുകയാണ്. എന്നുകരുതി, ഒറ്റയടിക്കു വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലാണ് തീയറ്റര്‍ ഉടമകള്‍. മലയാള പടങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ ഓടിച്ചുകൊണ്ടു തിര...More »

Tags: ,

വൈശാഖ് ചിത്രത്തില്‍ നിന്ന് മമ്മൂട്ടി ഔട്ട്, ജയറാം ഇന്‍

By Web Desk November 16th, 2016

പുലിമുരുകന്റെ ചരിത്രവിജയത്തിനു ശേഷം വൈശാഖും ഉദയ്കൃഷ്ണയും ഒരുമിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയെ മാറ്റി ജയറാമിനെ നായകനാക്കി. മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നു എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മമ്മൂട്ടിയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം വ്യക്തമല്ല. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പഴശ്ശിരാജ എന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചത് ഗോകുലം ഗോപാലനാണ്. മമ്മൂട്ടിയായിരുന്നു ചിത്രത്തില്‍ നായകന്‍. വൈശാഖിന്റെ ആദ്യ ചിത്രം മമ്മൂട്ടിയും പൃഥ്വിരാജും പ്രധ...More »

Tags: , , , ,

പുലിമുരുകന്‍ നെറ്റില്‍, കൈയോടെ നീക്കം ചെയ്തു, ഡൗണ്‍ലോഡ് ചെയ്ത 28 പേര്‍ കുടുങ്ങും

November 5th, 2016

തിരുവനന്തപുരം: സൂപ്പര്‍ ഹിറ്റായി കുതിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ നെറ്റിലെത്തി. ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിനെക്കുറിച്ച് നിര്‍മാതാക്കള്‍ പൊലീസിനു പരാതി നല്‍കി. തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിലാണ് പ്രധാനമായും ചിത്രം വന്നിരിക്കുന്നത്. ഇതു കൂടാതെ മൂന്നു സൈറ്റുകളില്‍ കൂടി ചിത്രം എത്തിയിട്ടുണ്ട്. ശനി രാത്രി മുതലാണ് ചിത്രം നെറ്റിലെത്തിയ്ത്. ചിത്രം വന്ന വിരരം വാട്‌സ് അപ്പില്‍ വൈറലാവുകയും ചെയ്തു. ഇതോടെ, നിര്‍മാതാക്കള്‍ സൈബര്‍ ഡോമിന് പരാതി നല്‍കുകയായിരുന്നു. വ്യാജപതിപ്പ് സൈറ്റ...More »

Tags: , ,

പുലിമുരുകന്‍ കാണാന്‍ ആക്ഷന്‍ കിങ് പീറ്റര്‍ ഹെയ്ന്‍ എത്തി

October 29th, 2016

പുലിമുരുകന്റെ വിജയത്തിനു പിന്നിലെ പ്രധാന ഘടകവും പുതുമയും പീറ്റര്‍ ഹെയ്‌ന്റെ ആക്ഷന്‍ രംഗങ്ങളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്നു തോന്നുന്നില്ല. ഇന്ത്യ മുഴുവന്‍ തരംഗമായ പുലിമുരുകന്‍ കാണാന്‍ പീറ്റര്‍ ഹെയ്ന്‍ തിരുവനന്തപുരത്തെത്തി. ദീപാവലി ദിനത്തില്‍, തിരുവനന്തപുരം എസ്. എല്‍ ഏരീസ് സിനിമാസില്‍ ചിത്രം കാണാന്‍ കുടുംബസമേതമാണ് പീറ്റര്‍ ഹെയ്ന്‍ എത്തിയത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പീറ്റര്‍ ഹെയ്‌ന് സ്വീകരണം ഒരുക്കിയിരുന്നു. പുലിമുരുകന്‍ വന്‍ വിജയമായതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്...More »

Tags: , ,

പുലിമുരുകന്റെ സെറ്റില്‍ ലാലും വൈശാഖും സിനിമ തന്നെ ഉപേക്ഷിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു?!

October 29th, 2016

പുലിമുരുകന്‍ പരാജയപ്പെട്ടാല്‍ സിനിമ അവസാനിപ്പിക്കാന്‍ നടന്‍ മോഹന്‍ലാലും സംവിധായകന്‍ വൈശാഖും ആലോചിച്ചിരുന്നു?! വൈശാഖ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷൂട്ടിംഗിന്റെ ഇടവേളയില്‍ ഒരു ദിവസം വൈകുന്നേരം പാറപ്പുറത്ത് ലാലും വൈശാഖും ആകാശം നോക്കി കിടന്ന വേളയിലായിരുന്നത്രേ ഇങ്ങനെയൊരു ചര്‍ച്ച വന്നത്. ഈ പടം രക്ഷപ്പെടുമായിരിക്കുമല്ലേ എന്ന് ലാലിനോട് വൈശാഖ് ചോദിച്ചു. ഈ പടം ഓടാതിരിക്കാനും രക്ഷപ്പെടാതിരിക്കാനും ഒരു കാരണവുമില്ലെന്നായിരുന്നു ലാലിന്റെ മറുപടി. ഈ പടം ഓടിയില്ലെങ്കില്‍ പണി നിര്‍ത്തുമെന്ന് വൈശാഖ് പറഞ്ഞു. എങ...More »

Tags: , , ,

കോളേജ് അധ്യാപകനായി മമ്മൂട്ടി, തിരക്കഥ ഉദയ്കൃഷ്ണ

October 27th, 2016

മമ്മൂട്ടി കോളേജ് അധ്യാപകനായി അഭിനയിക്കുന്നു. പുലി മുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയാണ് രചന. മമ്മൂട്ടി നായകനായ രാജാധിരാജയിലൂടെ സംവിധാനരംഗത്തെത്തിയ അജയ് വാസുദേവാണ് സംവിധാനം. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി വരുന്നു. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങും. ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുമ്പേയാണ് മമ്മൂട്ടി ഒടുവില്‍ കോളേജ് അധ്യാപകനായി എത്തിയ ചിത്രം.    More »

Tags: , , ,

പുലി മുരുകനെതിരെ പരാതി, സര്‍ക്കാരിന് മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്

October 24th, 2016

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം പുലി മുരുകനെതിരെ പരാതി. ടിക്കറ്റിന് അധിക ചാര്‍ജ്ജ് ഈടാക്കുന്നു, ചിത്രം സമയക്രമം പാലിക്കുന്നില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൊല്ലം സ്വദേശി പരാതി നല്‍കിയത്. ചിത്രം സമയക്രമം പാലിക്കാത്തതിനു കാരണം പ്രത്യേക പ്രദര്‍ശനങ്ങള്‍ ഉള്ളതു കൊണ്ടാണ്. അതിനാല്‍, പ്രേക്ഷകര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു എന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ് നല്‍കി. തദ്ദേഷ സ്വയംഭരണ വകുപ്പ് സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് സെക്ര...More »

Tags: , , , ,