ആര്‍. മനോജ് അനുസ്മരണം 15ന് പ്രസ്‌ക്ലബ്ബ് ഹാളില്‍

November 12th, 2016

തിരുവനന്തപുരം: കവി ആര്‍. മനോജ് അനുസ്മരണവും ഓര്‍മ പുസ്തക പ്രകാശനവും  നവംബര്‍ 15ന് വൈകുന്നേരം അഞ്ചിനു തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടക്കും.  ഡോ. ആര്‍. ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ.ആര്‍. ലതാദേവി പുസ്തകം ഏറ്റുവാങ്ങും. സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. തുടര്‍ന്ന് കവിയരങ്ങ് നടക്കും. https://www.youtube.com/watch?v=xyCS0XTQkSUMore »

Tags:

കവി ഡോ. ആര്‍ മനോജ് നിര്യാതനായി

November 15th, 2015

വര്‍ക്കല : പുതുതലമുറ കവികളില്‍ ശ്രദ്ധേയനായ ഡോ. ആര്‍ മനോജ് (44) അന്തരിച്ചു. നിലമേല്‍ എന്‍എസ്എസ് കോളജിലെ മലയാള വിഭാഗം അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനും കവിയും പ്രോഗ്രസീവ് ഫെഡറേഷന്‍ ഒഫ് കോളജ് ടീച്ചേഴ്‌സ് (പിഎഫ്‌സിടി)ന്റെ സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്. നാവായിക്കുളം പറകുന്ന് പ്ലാവിള വീട്ടിലാണ് താമസം. വീടിനു സമീപം അയിരൂര്‍പുഴയില്‍ വീണ് മരിച്ച നിലയില്‍ ഇന്നലെ വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രിമുതല്‍ മനോജിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും സുഹൃത്തുക്കളും അന്വേഷിച്ചുവരിക...More »

Tags: ,