ബാങ്കുവിളി വിവാദം: സോനു നിഗം രാജ്യം വിടണമെന്ന് മുസ്ലീം പണ്ഡിതന്‍

April 21st, 2017

കൊല്‍ക്കത്ത: ബാങ്കുവിളിക്കെതിരെ പ്രസ്താവന നടത്തിയ ഗായകന്‍ സോനു നിഗം രാജ്യം വിട്ടുപോകണം എന്നാവശ്യപ്പെട്ട് പശ്ചിമബംഗാളിലെ മുസ്ലീം പണ്ഡിതനും മൈനോരിറ്റി യുണൈറ്റഡ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍ഡുമായ സയ്യിദ് ഷാ അതെഫ് അലി അല്‍ ക്വാദെരി. സോനു നിഗമിനെ മൊട്ടയടിച്ച് ചെരിപ്പുമാല അണിയുന്നവര്‍ക്ക് നേരത്തെ ക്വാദെരി പത്തു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. അതിനെ തുടര്‍ന്ന് മൊട്ടയടിച്ച് സോനു നിഗം പത്രസമ്മേളനം നടത്തുകയും ചെയ്തു. ബാങ്കുവിളിക്കെതിരിയോ ഏതെങ്കിലും മതത്തിനെതിരെയോ അല്ല താന്‍ പറഞ്ഞതെന്നും മതവിശ്വാസം അടിച്ചേര്‍പ്പി...More »

Tags: , ,

യുപിയിലെ ആന്റിറോമിയോ സ്‌ക്വാഡുമായി ശ്രീകൃഷ്ണനെ ബന്ധിപ്പിച്ചു പരാമര്‍ശം, പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് വിവാദമായി

April 2nd, 2017

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ആന്റിറോമിയോ സ്‌ക്വാഡിനെ ശ്രീകൃഷ്ണനുമായി ബന്ധിപ്പിച്ച് പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായി പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് വിവാദത്തില്‍. ആന്റിറോമിയോ സ്‌ക്വാഡിന്റെ പ്രവൃത്തികള്‍ ശ്രീകൃഷ്ണനെ പോലും അപമാനിക്കുന്നതാണെന്ന പരാമര്‍ശമാണ് വിവാദമായത്. സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കുറിച്ചു പറയാന്‍ വില്ല്യം ഷേക്‌സ്പിയറിന്റെ കഥാപാത്രത്തിന്റെ പേര് ഉപയോഗിക്കുന്നതിനെ പ്രശാന്ത് ഭൂഷന്‍ പരിഹസിച്ചു. റോമിയോ ഒരാളെ മാത്രമാണ് പ്രണയിച്ചത്. എന്നാല്‍, ശ്രീകൃഷ്ണന്‍ സ്ത്രീകളെ ശല്യപ്പെടുത്തുകയാണ് ചെയ്തത്. യു...More »

Tags: , , ,

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ വേണ്ടെന്ന് ഭക്തജന സംഘടനകള്‍

November 17th, 2016

  ചുരിദാര്‍ ഹൈദവ വേഷമല്ല. അതിനാല്‍ ചുരിദാര്‍ ധരിച്ചുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കാനാവില്ല. തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ പോലുള്ള ആധുനിക വസ്ത്രങ്ങള്‍ ധരിച്ച് പ്രവേശനം അനുവദിക്കാന്‍ പാടില്ലെന്ന് വിവിധ ഭക്തജന സംഘടനകള്‍. ചുരിദാര്‍ ഹൈദവ വേഷമല്ല. അതിനാല്‍ ചുരിദാര്‍ ധരിച്ചുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കാനാവില്ല. ചുരിദാര്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന റിയാ രാജിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ. എന്‍. സതീഷ് ബുധനാഴ്ച ന...More »

Tags: , ,

നവജാതശിശുവിനു മുലപ്പാല്‍ നിഷേധിച്ച അച്ഛനെതിരെ നടപടിയെന്ന് കളക്ടര്‍

November 3rd, 2016

കോഴിക്കോട്: നവജാതശിശുവിനു മുലപ്പാല്‍ നിഷേധിച്ച മുക്കത്തെ സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത്. നവജാതശിശുവിന് അഞ്ചുമണിക്ക് ബാങ്ക് വിളിച്ചതിനുശേഷം മാത്രം മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന് കുഞ്ഞിന്റെ അച്ഛന്‍ നിര്‍ബന്ധം പിടിച്ച സംഭവത്തിലാണ് കളക്ടര്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഓമശ്ശേരി സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖിന്റെ ഭാര്യ മുക്കം ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേ...More »

Tags: , ,

മിശ്രവിവാഹം: പുറത്താക്കിയ അധ്യാപികയെ തിരിച്ചെടുത്തു, കാരണം പറഞ്ഞത് സ്‌കൂളിന്റെ സദാചാരത്തെ ബാധിക്കുമെന്ന്

November 1st, 2016

പാലക്കാട്: അന്യമതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന് അധ്യാപികയെ പുറത്താക്കി, സംഭവം വിവാദമായതോടെ പിന്നീട് തിരിച്ചെടുത്തു. ഷൊര്‍ണ്ണൂര്‍ സ്വദേശി ശരണ്യയെയാണ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. ചെറുതുരുത്തി അല്‍-ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് ശരണ്യ. രണ്ടുവര്‍ഷമായി ശരണ്യ ഇവിടെ ജോലി ചെയ്യുന്നു. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഹാരിസിനെ കഴിഞ്ഞ ശനിയാഴ്ചയാണ് ശരണ്യ വിവാഹം കഴിച്ചത്. ഞായറാഴ്ച ജോലിയില്‍ തുടരേണ്ടതില്ലെന്ന് ശരണ്യയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. എ. നജ്മ ഫോണില്‍ അറിയിക്കുകയായിരുന്നു. ...More »

Tags: , ,

ഹിന്ദുഐക്യം മുസ്ലീങ്ങളുടെ നെഞ്ചത്തുകയറി വേണ്ട, ശശികല ടീച്ചറെ തിരുത്തി രാഹുല്‍ ഈശ്വര്‍

September 21st, 2016

വാവര്‍ സ്വാമി മുസ്ലീം തന്നെ, അതിനു കൃത്യമായ തെളിവുണ്ട്. തിരുവനന്തപുരം: ശബരിമലയിലെ വാവര്‍ സ്വാമി മുസ്ലീമാണെന്നു വിശ്വസിക്കുന്നില്ലെന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ പ്രസ്താവനയെ തിരുത്തി ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍. മുസ്ലീങ്ങളുടെ നെഞ്ചത്തുകയറിയാലേ ഹിന്ദു ഐക്യം നടപ്പിലാക്കാനാവൂ എന്ന ചിന്തയാണ് ഇത്തരം പ്രസ്താവനകള്‍ക്കു പിന്നിലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഒരു പ്രമുഖ മലയാളം മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വാവര്‍ മുസ്ലീമാണെന്നു വിശ്വസിക്കുന്നില്ലെന്ന് ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടത്...More »

Tags: , , , ,

കീഴടങ്ങിയത് അധ്യാപകനെ കൈവെട്ടിയതില്‍ നേരിട്ടുപങ്കെടുത്തയാള്‍

August 3rd, 2016

മൂവാറ്റുപുഴ: തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകന്‍ ടി. ജെ. ജോസഫിന്റെ കൈവെട്ടി മാറ്റിയ കേസില്‍ ഇന്നു കീഴടങ്ങിയ സജില്‍ സംഭവത്തില്‍ നേരിട്ടു പങ്കെടുത്തയാള്‍. മൂവാറ്റുപുഴ എന്‍.ഐ.എ കോടതിയിലാണ് സജില്‍ കീഴടങ്ങിയത്. പിന്നീട് ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി അടുത്ത ദിവസം എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങും. കേസിലെ പിടികിട്ടാപ്പുള്ളിയാണ് ഇന്നു കീഴടങ്ങിയത്. ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനും പിന്നീട് കേസ് ഏറ്റെടുത്ത പ്രത്യേക അന്വേഷണ സംഘത്തിനും ഇപ്പോള്‍ അന്വേഷണം നടത്തുന്ന എന്‍.ഐ.എ സംഘത്തിനും പ്...More »

Tags: , , , , ,

ഇന്ന് കര്‍ക്കടക വാവ്, പിതൃപുണ്യത്തിനായി ബലി തര്‍പ്പണം

August 2nd, 2016

തിരുവനന്തപുരം: കര്‍ക്കടക വാവ് ദിവസമായ ഇന്ന് പിതൃപുണ്യത്തിനായി ബലി തര്‍പ്പണം നടത്തി. ഉച്ചവരെയാണ് തര്‍പ്പണം. ക്ഷേത്രങ്ങളിലും ബലിത്തറകളിലും അതിരാവിലെ മുതല്‍ ചടങ്ങുകള്‍ തുടങ്ങി. കേരളത്തിലെ പ്രധാന ബലി തര്‍പ്പണ കേന്ദ്രങ്ങള്‍ തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുമുഖം, വര്‍ക്കല പാപനാശം, അരുവിപ്പുറം, ശിവഗിരി, ആവാടുതുറ, ആലുവശിവരാത്രി മണപ്പുറം, വയനാട്ടിലെ തിരുനെല്ലി ക്ഷേത്രം, തിരുനാവായ എന്നിവിടങ്ങളിലാണ്. കര്‍ക്കടക വാവ് ദിനത്തില്‍ പിതൃതര്‍പ്പണം നടത്തിയാല്‍ ഭൂമിയില്‍ നിന്ന് മണ്‍മറഞ്ഞ പൂര്‍വ്വികരുടെ ആത്മാവിനു ശാന്തി കിട്ട...More »

Tags: , , , ,

ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ ഭക്തന്റെ മനസ്സ് ഭ്രാന്തമാകും, സ്ത്രീപീഡനം കൂടും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

August 1st, 2016

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരമാര്‍ശവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മുന്‍ എം.എല്‍.എ കൂടിയായ പ്രയാര്‍ ഗോപാലകൃഷണന്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ മാഹാദുരന്തമായി മാറും. കയറ്റം കയറി ശബരിമലയിലെത്തുമ്പോള്‍ മെന്‍സസ് ആവാന്‍ സാധ്യതയുണ്ട്. 14 മണിക്കൂര്‍ വരെ ക്യൂവില്‍ തിങ്ങിനിറഞ്ഞു നില്‍ക്കുമ്പോള്‍ തൊട്ടടുത്ത് ഒരു പെണ്ണ് നിന്നാല്‍ എന്താണ് സ്ഥിതി....More »

Tags: , , , ,

ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തതില്‍ പ്രതിഷേധം, ദളിതര്‍ മതം മാറുന്നു

July 28th, 2016

നാഗപട്ടണം: കാലങ്ങളായി നിലനില്‍ക്കുന്ന ജാതീയമായ വിവേചനത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ദളിതര്‍ മതം മാറാനൊരുങ്ങുന്നു. നാഗപട്ടണം ജില്ലയിലെ പഴങ്കിമേട് ഗ്രാമത്തിലെ ദളിതരാണ് വിവേചനത്തില്‍ പ്രതിഷേധിച്ച് സ്വന്തം മതം ഉപേക്ഷിച്ച് മറ്റൊരു മതത്തില്‍ ചേക്കേറാന്‍ തീരുമാനിച്ചത്. ക്ഷേത്രത്തില്‍ പൂജ ചെയ്യാനുള്ള അനുമതി ദളിതര്‍ക്ക് ഇല്ല. ഈ ആവശ്യം ഉന്നയിച്ച് ഇവര്‍ മുട്ടാത്ത വാതിലുകളില്ല. ജില്ലാഭരണ കൂടവും പൊലീസും ഉള്‍പ്പെടെ എല്ലാവരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ് ക്ഷേത്രത്തില്‍ ദളിതര്...More »

Tags: , , ,