മമ്മൂട്ടി ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ സന്തോഷ് പണ്ഡിറ്റ്

April 17th, 2017

സാമൂഹ്യമാധ്യമങ്ങള്‍ ആഘോഷിച്ച നടനാണ് സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയും ടിന്റുമോന്‍ എന്ന കോടീശ്വരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് പണ്ഡിറ്റ് ആദ്യമായി മുഖ്യധാരാ സിനിമയുടെ ഭാഗമാകുന്നു. അതും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം മുഴുനീള വേഷത്തില്‍. രാജാധിരാജയ്ക്കുശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. മെഗാഹിറ്റ് പുലിമുരുകനുശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ...More »

Tags: , , ,

പണി പാളി മോനേ ദിനേശാ…സന്തോഷ് പണ്ഡിറ്റ് ചിത്രത്തിലെ ഗാനം യൂട്യൂബില്‍

August 2nd, 2015

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം നീലിമ നല്ല കുട്ടിയാണ് വേഴ്‌സസ് ചിരഞ്ജീവി ഐ.പി.എസിലെ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. പണി പാളി മോനേ ദിനേശാ... എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികളും സംഗീതവും സന്തോഷ് പണ്ഡിറ്റ് തന്നെ. ഗ്രാഫിക്‌സ് രംഗങ്ങള്‍ നിറഞ്ഞ ഗാനരംഗം യൂട്യൂബില്‍ ഹിറ്റാണ്. സന്തോഷ് പണ്ഡിറ്റിന്റെ അഞ്ചാമത്തെ ചിത്രമാണ് നീലിമ നല്ല കുട്ടിയാണ് വേഴ്‌സസ് ചിരഞ്ജീവി ഐ.പി.എസ്. ശ്രീകൃഷ്ണാ ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തും. കൃഷ്ണനും രാധയും, സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനി മോ...More »

Tags: , , ,

നടി ശില്പ കരമനയാറ്റില്‍ മരിച്ച നിലയില്‍, കൂട്ടുകാരെ തിരയുന്നു, ദുരൂഹത

July 20th, 2015

തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ഥിനിയും സീരിയല്‍-സിനിമ നടിയുമായ വെള്ളനാട് പുതുകുളങ്ങര സ്വദേശിയുമായ ശില്‍പ (19)യെ കരമനയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തമംഗലം ആര്‍കെഡി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. സന്തോഷ് പണ്ഡിറ്റിന്റെ ചിത്രങ്ങളിലും ചില സീരിയലുകളിലുമാണ് ശില്‍പ അഭിനയിച്ചിട്ടുള്ളത്. കരമന മരുതൂര്‍ക്കടവ് പാലത്തിനു സമീപത്താണ് മൃതദേഹം കണ്ടത്. 'സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട...More »

Tags: , ,

പണ്ഡിറ്റ് സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു, ഇനി വര്‍ഷം മൂന്നു സിനിമ വീതം

August 30th, 2014

കോഴിക്കോട് : ജീവിതം സിനിമയ്ക്കായി സമര്‍പ്പിക്കാന്‍ വേണ്ടി സന്തോഷ് പണ്ഡിറ്റ് ജോലി ഉപേക്ഷിക്കുന്നുവെന്നു വാര്‍ത്ത. പൊതുമരാമത്തു വകുപ്പില്‍ ഓവര്‍സിയറാണ് പണ്ഡിറ്റ്. സെപ്റ്റംബര്‍ 19 വരെ മാത്രമേ ജോലിയില്‍ തുടരൂ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. വടകര പിഡബ്ല്യുഡി സെക്ഷന്‍ ഓഫിസില്‍ ഓവര്‍സിയറാണ് പണ്ഡിറ്റ്. സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരമാണ് ജോലിഭാരം തീര്‍ക്കുന്നത്. ഔദ്യോഗിക ജീവിതത്തിനിടയില്‍ വര്‍ഷം ഒരു സിനിമ മാത്രമാണു ചെയ്യാന്‍ കഴിയുന്നത്. സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ അവധി തേടിയാണ് സിനിമാ നിര്‍മാണം. സര്‍...More »

Tags: , , ,

എട്ടു പാട്ട്, എട്ട് ഇടി, പണ്ഡിറ്റിന്റെ കാളിദാസന്‍ സ്വാതന്ത്ര്യദിനത്തില്‍ എത്തും

August 9th, 2014

സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന കാളിദാസന്‍ കവിത എഴുതുകയാണ് എന്ന ചിത്രം ഓഗസ്റ്റ് 15നു തീയറ്ററിലെത്തും. കഥ, തിരക്കഥ, സംവിധാനം, നിര്‍മാണം എന്നിവയോടൊപ്പം ഗാനരചന, സംഗീതം, ആലാപനം, കല, നൃത്തം, സംഘട്ടനം, എഡിറ്റിംഗ്, മിക്‌സിംഗ്, പശ്ചാത്തലസംഗീതം, നിര്‍മാണനിര്‍വഹണം എന്നിവയും ചെയ്തിരിക്കുന്നത് നായകനായി അഭിനയിക്കുന്ന പണ്ഡിറ്റ് തന്നെയാണ്. രാജേഷ് ഫോര്‍ഫ്രെയിംസാണു ഛായാഗ്രഹണം. ശ്രീകൃഷ്ണാ ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കോമഡി ട്രാക്കിലാണു കാളിദാസന്‍ മുന്നേറുന്നത്. എട്ടു ഗാനങ്ങളും എട്ടു സംഘട്ടനങ്ങളും ചിത്ര...More »

Tags: , ,

ഇഴുകിച്ചേര്‍ന്നുള്ള അഭിനയ വീഡിയോ ചോര്‍ന്നു, സന്തോഷ് പണ്ഡിറ്റ് കലിതുള്ളുന്നു

July 1st, 2014

കൊച്ചി : കാളിദാസന്‍ കവിതയെഴുതുകയാണെന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങള്‍ യൂ ട്യുബില്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരേ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. സന്തോഷ് പണ്ഡിറ്റിന്റെ ചിത്രീകരണ രീതിയില്‍ തന്നെ സംശയം തോന്നുന്ന തരത്തിലുള്ളതാണ് വീഡിയോ. അര ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോയ്‌ക്കെതിരേയും സന്തോഷ് പണ്ഡിറ്റിനെതിരേയും വന്‍ ആക്രമണമാണ് കമന്റുകളിലൂടെ കാഴ്ചക്കാര്‍ നടത്തിയിരിക്കുന്നത്. ഇതോടെ വിശദീകരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തുവന്നിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോയ്ക്ക് പണ്ഡിറ്റ് വി...More »

Tags: , ,