എസ്ബിടി എടിഎം, ഇന്റര്‍നെറ്റ്/മൊബൈല്‍ ബാങ്കിങ് വെള്ളിയാഴ്ച രാത്രിയിലുണ്ടാവില്ല

April 21st, 2017

മുംബയ്: എസ്ബിടി ഇടപാടുകാരുടെ എടിഎം, ഇന്റര്‍നെറ്റ്/മൊബൈല്‍ ബാങ്കിങ് വെള്ളിയാഴ്ച രാത്രി തടസ്സപ്പെടും. രാത്രി 11.15 മുതല്‍ ശനിയാഴ്ച രാവിലെ 11.30 വരെയാണ് ഇടപാടുകള്‍ തടസ്സപ്പെടുന്നത്. എസ്ബിഐ ഇടപാടുകളും വെള്ളിയാഴ്ച രാത്രി 11.15 മുതല്‍ ശനിയാഴ്ച രാവിലെ ആറു മണിവരെയും ഉണ്ടാവില്ല. എസ്ബിടി-എസ്ബിഐ അക്കൗണ്ട് ലയനം നടക്കുന്നതിനാലാണ് ഇടപാടുകള്‍ തടസ്സപ്പെടുന്നത്.  More »

Tags: , ,

മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ടുകളുടെ പട്ടികയുമായി എസ്ബിഐ

April 15th, 2017

ന്യൂഡല്‍ഹി: എസ്ബിഐ അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് ഏല്‍പ്പെടുത്തിയതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുമ്പോള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയ അക്കൗണ്ടുകളുടെ പട്ടികയുമായി എസ്ബിഐ. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്. ശമ്പള അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് ആവശ്യമില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. കോര്‍പ്പറേറ്റ് സാലറി അക്കൗണ്ട്, ലഘുനിക്ഷേപ പദ്ധതി, ഇടത്തരം നിക്ഷേപ പദ്ധതി , ജന്‍ധന്‍ അക്കൗണ്ട് എന്നിവ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് ആവശ്യമില്ല. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ...More »

Tags: , ,

ഇടപാടുകാരനെ കൊള്ളയടിക്കാന്‍ എസ്ബിഐയും; സര്‍വീസ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചു

April 1st, 2017

തിരുവനന്തപുരം: പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, എടിഎം തുടങ്ങിയ സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജ്ജുകള്‍ എസ്ബിഐയും വര്‍ദ്ധിപ്പിച്ചു. സ്വകാര്യ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് എസ്ബിഐയുടേയും നടപടി. സര്‍വീസ് ചാര്‍ജ്ജുകളുടെയും പിഴകളുടെയും രൂപത്തില്‍ ഇടപാടുകാരെ വന്‍തോതില്‍ കൊള്ളയടിക്കുന്നതാണ് ബാങ്കുകളുടെ പുതിയ നീക്കം. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ 20 രൂപ മുതല്‍ 100 രൂപവരെയാണ് ഈടാക്കുന്നത്. എസ്ബിഐ കസ്റ്റമര്‍ എസ്ബിഐ എടിഎമ്മില്‍ നിന്ന് ഒരു മാസം അഞ്ചു തവണയില്‍ കൂടുതല്...More »

Tags: , ,

എസ്ബിടി ഇനിയില്ല, ശാഖകള്‍ തുടരും, അക്കൗണ്ട് നമ്പര്‍ ഇപ്പോള്‍ മാറില്ല, ചെക്ക് ബുക്കും പാസ്ബുക്കും ജൂണ്‍ വരെ

March 31st, 2017

തിരുവനന്തപുരം: സ്‌റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍ എസ്ബിഐയില്‍ ലയിച്ചു. എന്നാല്‍, നിലവിലുള്ള എസ്ബിടി ശാഖകള്‍ തത്കാലം തുടരും. ശാഖകളിലെ ജീവനക്കാര്‍ക്കും മാറ്റമുണ്ടാവില്ല. തത്ക്കാലം അക്കൗണ്ട് നമ്പറിനും പാസ്ബുക്കിനും മാറ്റമുണ്ടാവില്ല. ജൂണ്‍ വരെ നിലവിലുള്ള ചെക്ക്ബുക്കും പാസ്‌പോര്‍ട്ടും ഉപയോഗിക്കാം. ഒരേ സ്ഥലത്ത് രണ്ടു ബാങ്കുകളുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെയുള്ളവ സ്ഥലപ്പേരില്‍ അല്പം മാറ്റംവരുത്തി നിലനിര്‍ത്തും. എന്നാല്‍, ഇവയുടെ ഐ.എഫ്.എസ്.സി കോഡിനു മാറ്റമുണ്ടാവില്ല. നിലവില്‍ എസ്ബിടിക്ക് കേരളത്തില്...More »

Tags: ,

Government gives green signal to merger of SBI and its five associate banks

February 15th, 2017

New Delhi: Seeking to create a global-sized bank, the Cabinet today gave the go-ahead to the merger plan of SBI and its five associates, a step aimed at strengthening the banking sector through consolidation of public banks. However, no decision was taken on the proposal to also merge the Bharatiya Mahila Bank with SBI. The merger is likely to result in recurring savings, estimated at more than Rs 1,000 crore in the first year, through a combination of enhanced operational efficiency and reduced cost of fu...More »

Tags: , ,

ബാങ്കുകളുടെ ലയനം: കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം, അഞ്ച് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിക്കും

February 15th, 2017

ന്യൂഡല്‍ഹി: എസ്ബിഐയില്‍ അസോസിയേറ്റ് ബാങ്കുകള്‍ ലയിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. അതോടെ എസ്ബിഐ ഉള്‍പ്പെടെ അഞ്ച് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിക്കും. എസ്ബിഐയെ ആഗോളതലത്തില്‍ 50 ബാങ്കുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യമാണ് ലയനത്തിനു പിന്നിലുള്ളത്. അതത് ബാങ്കുകളുടെ ബോര്‍ഡുകള്‍ ലയനത്തിനു നേരത്തെ തന്നെ പച്ചക്കൊടി കാട്ടിയിരുന്നു. എസ്ബിടിക്കു പുറമെ എസ്ബിഐയില്‍ ലയിക്കുന്ന ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഒഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഒഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഒഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഒ...More »

Tags: , ,

എംഎല്‍എയുടെ സെക്യുരിറ്റി ഗാര്‍ഡിന്റെ അക്കൗണ്ടില്‍ 100 കോടി

January 4th, 2017

കാണ്‍പൂര്‍: സമാജ്‌വാദി പാര്‍ട്ടി നേതാവും എംഎല്‍എയുമായ ഇര്‍ഫാന്‍ സോളങ്കിയുടെ സെക്യുരിറ്റി ഗാര്‍ഡ് ഗുലാം ജിലാനിയുടെ അക്കൗണ്ടില്‍ 100 കോടി രൂപ. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചശേഷം സ്ലിപ്പില്‍ നോക്കിയപ്പോഴാണ് ഇത്രയും തുക തന്റെ അക്കൗണ്ടില്‍ വന്നതായി ജിലാനിയുടെ ശ്രദ്ധയില്‍പ്പെട്ടത്. അക്കൗണ്ടില്‍ ഭീമമായ തുക വന്ന വിവരം കാണിച്ച് ജില്ലാ മജിസ്‌ട്രേട്ടിനും എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്കും ഗിലാനി പരാതി നല്‍കി. ജിലാനിയുടെ പരാതിയില്‍ എസ്ബിഐ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തത്കാലം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വ...More »

Tags: , ,

ഡിസംബറിനു ശേഷവും നോട്ട് നിയന്ത്രണം തുടരുമെന്ന് എസ്ബിഐ

December 23rd, 2016

മുംബയ്: ഡിസംബര്‍ മാസത്തിനുശേഷവും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം തുടരുമെന്ന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ. അസാധുനോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബര്‍ 30ന് അവസാനിക്കും. പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ ബാങ്കുകള്‍ക്ക് പണം കിട്ടണം. ഇല്ലാത്ത പണം നല്‍കാന്‍ നിയന്ത്രണം നീക്കിയാലും ഇല്ലെങ്കിലും ബാങ്കുകള്‍ക്ക് കഴിയില്ലെന്ന് എസ്ബിഐ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. പെട്ടെന്ന...More »

Tags: , ,