ബിഎസ്എന്‍എല്ലിലും സെക്‌സ് ചാറ്റ് സന്ദേശം; കയറിയാല്‍ കൈപൊള്ളും

May 27th, 2017

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന സേവനങ്ങളില്‍ സെക്‌സ് ചാറ്റും. സ്‌പോട്‌സ്, സിനിമ എന്നീ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങള്‍ക്കിടയിലാണ് സെക്‌സ് ചാറ്റും എത്തുന്നത്. സന്ദേശങ്ങളോട് പ്രതികരിച്ചാല്‍ 30 മുതല്‍ 150 രൂപ വരെ ഒരു സന്ദേശത്തിനു നഷ്ടമാകും. ഫോണ്‍ നമ്പരിലേക്കു വിളിക്കാന്‍ ആവശ്യപ്പെട്ടും ലൈവ് ചാറ്റുകളിലേക്കു ക്ഷണിച്ചുകൊണ്ടുമുള്ള സന്ദേശങ്ങള്‍ എത്തുന്നു. കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളിലേക്കാണ് ഇത്തരം സന്ദേശങ്ങള്‍ എത്തുന്നത്. ഇത്തരം സന്ദേശങ്ങള്‍ തടയാന്‍ ബിഎസ്എന്‍എല്‍...More »

Tags: , ,

അശ്ലീല വീഡിയോകള്‍ തടയാന്‍ സുപ്രീം കോടതി സമിതി

March 23rd, 2017

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ അശ്ലീല വീഡിയോകള്‍ തടയാന്‍ ആവശ്യമായ സാങ്കേതിത പരിഹാരം കണ്ടെത്താനായി സമിതിക്ക് സുപ്രീം കോടതി രൂപംനല്‍കി. പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിനിധികളാണ് സമിതിയിലുള്ളത്. ജഡ്ജമാരായ മദന്‍ ബി. ലോകൂര്‍, യു.യു.ലളിത് എന്നിവരുടെ ബെഞ്ചാണ് സമിതിയുണ്ടാക്കിയത്. പതിനഞ്ചു ദിവസത്തിനുള്ളില്‍ പരിഹാരം കണ്ടെത്താണ് കോടതി നിര്‍ദ്ദേശിച്ചു. അടുത്തമാസം 20 ന് കോടതിയെ അറിയിക്കുകയും വേണം. സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്റെ പ്രജ്വല എന്ന സംഘട അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റ...More »

Tags: , ,

സെക്‌സിലല്ല, താത്പര്യം സെക്‌സ് ചാറ്റില്‍

March 20th, 2017

ന്യൂയോര്‍ക്ക്: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് താത്പര്യം സെക്‌സ് ചാറ്റിനോടാണെന്ന് പഠനം. ലോസ് ഏഞ്ചല്‍സിലെ സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലാണ് കണ്ടെത്തല്‍. 1300 വിദ്യാര്‍ത്ഥികളെയാണ് പഠനവിധേയരാക്കിയത്. സെക്‌സിനോടുള്ളതിനേക്കാള്‍ വിദ്യാര്‍ത്ഥികള്‍ക്കു താത്പര്യം സെക്‌സ് ചാറ്റ് ചെയ്യുന്നതിനോടാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സെക്‌സ് വിദ്യാഭ്യാസം ലഭിച്ച കുട്ടികള്‍ പോലും ഇങ്ങനെയാണ്. ചിത്രങ്ങള്‍ കൈമാറിയുള്ള ചാറ്റിങ്ങിലാണ് ഭൂരിഭാഗം പേര്‍ക്കും താത്പര്യം. ദിവസവും ഏകദേശം 100 സെക്‌സ് മെസേജുകളെങ്കിലും കൈ...More »

Tags: ,

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവം: ഫാ. തേരകവും രണ്ടു കന്യാസ്ത്രീകളും പൊലീസില്‍ കീഴടങ്ങി

March 17th, 2017

പേരാവൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് തേരകവും സമിതി അംഗമായിരുന്ന ഡോ. സിസ്റ്റര്‍ ബെറ്റി ജോസും അനാഥാലയ മേധാവി സിസ്റ്റര്‍ ഒഫീലിയും അന്വേഷണ ഉദ്യോഗസ്ഥനായ പേരാവുര്‍ സി.ഐ സുനില്‍ കുമാറിന്റെ മുന്നില്‍ കീഴടങ്ങി. രാവിലെ 6.15 ന് ഫാ.തേരകം കീഴടങ്ങി. തൊട്ടുപിന്നാലെ സിസ്റ്റര്‍ ബെറ്റിയും ഏഴു മണിയോടെ സിസ്റ്റര്‍ ഒഫീലിയയും കീഴടങ്ങി. ഫാ. തോമസ് തേരകം, സിസ്റ്റര്‍ ബെറ്റി ജോസ്, സിസ്റ്റര്‍ ഒഫീലിയ, തങ്കമ്മ എന്നീ പ്രതികളോട് അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോ...More »

Tags: ,

പുരുഷന്റെ ലൈംഗികാവയവുമായി ജനിച്ചു, സൂപ്പര്‍ മോഡല്‍ ഹന്നെ ഗാബി ഒഡീലി തുറന്നുപറയുന്നു

January 24th, 2017

വാഷിങ്ടണ്‍: പുരുഷന്റെ ലൈംഗികാവയവങ്ങളുമായാണ് ജനിച്ചതെന്ന വെളിപ്പെടുത്തലുമായി ലോക പ്രശസ്ത മോഡല്‍ ഹന്നെ ഗാബി ഒഡീലി. പത്താം വയസ്സില്‍ പുരുഷ ജനനേന്ദ്രിയം നീക്കം ചെയ്തു. പതിനെട്ട് വയസ്സായപ്പോള്‍ സ്ത്രീകളുടെ ലൈംഗികാവയങ്ങള്‍ ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചു, ഹന്നെ പറയുന്നു. പുരുഷന്റെ ലൈംഗികാവയങ്ങളുമായി ജനനവും അതിനുശേഷമുള്ള ശസ്ത്രക്രിയയും മാനസികമായി വലിയ ആഘാതമുണ്ടാക്കിയെന്നും അതിനെ മറികടക്കാന്‍ വളരെയധികം ബുദ്ധിമുട്ടിയെന്നും ഹന്നെ പറഞ്ഞു. പുരുഷന്റെയും സ്ത്രീകളുടെയും ലൈംഗികാവയവുമായി ജനിക്കുന്ന കുട്ടികള്‍ക്കും അവരു...More »

Tags: , , ,

ഫോണ്‍ സെക്‌സ് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

January 18th, 2017

പ്രിയങ്ക ചോപ്ര വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ജീവിതത്തിലും സിനിമയിലും അങ്ങനെ തന്നെ. സ്വകാര്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഞെട്ടിക്കുന്ന പ്രിയങ്ക വീണ്ടും എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ ജോഹര്‍ എന്ന പ്രോഗ്രാമിലാണ് പ്രിയങ്ക മനസ്സ് തുറന്നത്. താന്‍ ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പ്രിയങ്ക വെളിപ്പെടുത്തി. മാത്രമല്ല, കാമുകനോടൊപ്പം കുളിച്ചിട്ടുമുണ്ടത്രേ. പ്രണയം തകര്‍ന്നപ്പോള്‍ മുന്‍ കാമുകനെ ചുംബിച്ചെന്നും വിവാഹത്തെ കുറിച്ചും...More »

Tags: , , ,

പതിനാലുകാരിയെ നിരന്തരം പീഡിപ്പിച്ച പുത്തന്‍വേലിക്കര വികാരിക്ക് ഇരട്ട ജീവപര്യന്തം

December 8th, 2016

പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സഹോദരന് ഒരു വര്‍ഷം തടവ് കൊച്ചി: ഒന്‍പതാം ക്ലാസുകാരിയെ ഏറെനാള്‍ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍, പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്മാതാ പള്ളി വികാരി, തൃശൂര്‍ പൂമംഗലം അരിപ്പാലം പതിശേരിയില്‍ ഫാ. എഡ്വിന്‍ ഫിഗരസിനു ഇരട്ട ജീവപര്യന്തം. 45 കാരനായ എഡ്വിന്‍ ഫിഗരസിനു ജീവപര്യന്തത്തിനു പുറമേ 2,15,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. വികാരിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സഹോദരന് ഒരു വര്‍ഷം തടവുശിക്ഷയും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന എറണാകുളം അഡിഷണല്‍ സെഷന്‍സ...More »

Tags: , ,

വടക്കാഞ്ചേരി ഇരയെ പരോക്ഷമായി വേശ്യയോട് ഉപമിച്ചു ചെറിയാന്‍, സ്ത്രീവിരുദ്ധനായി മുദ്രകുത്തരുതെന്നു മുന്‍കൂര്‍ ജാമ്യവും

November 5th, 2016

കൊച്ചി: വടക്കാഞ്ചേരിയില്‍ സിപിഎം നേതാവും കൂട്ടരും ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ച യുവതിയെ പരോക്ഷമായി അധിക്ഷേപിക്കുന്ന പോസ്റ്റുമായി കോണ്‍ഗ്രസില്‍ നിന്ന് ഇടതു പക്ഷത്തെത്തിയ നേതാവ് ചെറിയാന്‍ ഫിലിപ്പ്. ക്രൂരപീഡനത്തിന് ഇരായയ യുവതിയെ പരോക്ഷമായി വേശ്യയായി ചിത്രീകരിക്കുകയാണ് ചെറിയാന്‍. മുന്‍ സ്പിക്കറും സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ കെ രാധാകൃഷ്ണന്‍ ഇന്നലെ പീഡനത്തിനിരയായ യുവതിയുടെ പേരു പുറത്തുവിട്ടതിനു പിന്നാലെയാണ് ചെറിയാനും യുവതിക്കെതിരേ ഒളിയമ്പുമായി എത്തിയിരിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റിന്റെ പേരില്‍ തന...More »

Tags: , ,

നേതാവ് നഗ്‌നഫോട്ടോ വനിതാനേതാവിനയച്ചു, ചെന്നെത്തിയത് വാട്‌സ് ആപ് ഗ്രൂപ്പില്‍, പാര്‍ട്ടിയില്‍ കലാപക്കൊടി

October 31st, 2016

കൊച്ചി: സി.പി.എം മുടക്കുഴ ലോക്കല്‍ സെക്രട്ടറി, കമ്മിറ്റിയിലെ വനിതാ അംഗത്തിനയച്ച സ്വന്തം നഗ്‌നചിത്രം അബദ്ധത്തില്‍ 242 അംഗങ്ങളുള്ള ഒരു ഗ്രൂപ്പില്‍ പോസ്റ്റായത് വന്‍ പുകിലായി. സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ ഇന്ന് ഏരിയാ കമ്മിറ്റി കൂടുകയാണ്. ഒരാഴ്ച മുന്‍പാണ് ലോക്കല്‍ സെക്രട്ടറി തന്റെ നഗ്‌നചിത്രം കമ്മിറ്റിയിലെ വനിതാ അംഗത്തിനെ ഉദ്ദേശിച്ച് അയച്ചത്. ത്രിവേണി എന്നതാണ് 242 അംഗ ഗ്രൂപ്പിന്റെ പേര്. നേതാവ് വനിതാ അംഗത്തെ ഫോണില്‍ സേവ് ചെയ്തിരുന്നത് അവരുടെ പേരും ഒപ്പം ത്രിവേ...More »

Tags: , ,

വിമാനത്തില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം: ഇന്ത്യന്‍ വ്യവസായിക്ക് തടവും പിഴയും

October 29th, 2016

ലണ്ടന്‍: വിമാനയാത്രയ്ക്കിടെ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് ഖത്തറിലെ ഇന്ത്യന്‍ വശംജനായ വ്യവസായി സുമന്‍ ദാസിന് തടവും പിഴയും. 20 ആഴ്ച തടവും 115 പൗണ്ട് പിഴയുമാണ് ബ്രിട്ടീഷ് കോടതി വിധിച്ച ശിക്ഷ. ഇക്കഴിഞ്ഞ ജൂലായില്‍ ദോഹയില്‍നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് സുമന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ ഇറങ്ങവേ സുമനെ അറസ്റ്റുചെയ്യുകയായിരുന്നു. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന സുമന്‍ പിന്നീട് ഖത്തറില്‍ സ്ഥിരതാമസമാ...More »

Tags: , , ,