വക്കീല്‍ നോട്ടീസ് അയച്ചതിനു കാരണം ഇളയരാജയോട് തന്നെ ചോദിക്കണം: യേശുദാസ്

April 16th, 2017

കോയമ്പത്തൂര്‍: തന്റെ പാട്ടുകള്‍ വേദികളില്‍ പാടുന്നതു വിലക്കി ഇളയരാജ ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിനു നോട്ടീസ് അയച്ചതിന്റെ കാരണം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ. ജെ. യേശുദാസ്. വിവാദത്തില്‍ പങ്കുചേരാനില്ലെന്നും തന്റെ പാട്ടു പാടിയതിന്റെ പേരില്‍ ആര്‍ക്കും നോട്ടീസ് അയയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിവാദത്തിലും പ്രതികരിക്കാന്‍ യേശുദാസ് വിസമ്മതിച്ചു.  More »

Tags: , , ,

മമ്മൂട്ടി ഗാനരംഗത്ത് ഫ്‌ളക്‌സിബിള്‍ അല്ലെന്നാരു പറഞ്ഞു, ഈ പാട്ടൊന്നു കണ്ടുനോക്കൂ…

April 6th, 2017

ഗാനരംഗത്ത് അഭിനയിക്കുമ്പോള്‍ മസിലുപിടിക്കുന്നു, ഡാന്‍സ് ചെയ്യാന്‍ പറ്റില്ല... മമ്മൂട്ടിയെകുറിച്ച് നെഗറ്റീവായി പറയുന്നൊരു കാര്യമാണിത്. എന്നാല്‍, പിന്‍നിലാവ് എന്ന ചിത്രത്തില്‍ 'മാനേ മധുക്കരിമ്പേ... മലര്‍ തേനേ...മദനക്കുഴമ്പേ....' എന്ന ഗാനരംഗത്ത് പൂര്‍ണിമാ ജയറാമിനോടൊപ്പം വളരെ മനോഹരമായി ഹിപ് -ഹോപ്പ് ഡാന്‍സ് ചെയ്യുന്നുണ്ട്. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ഇളയരാജ ഈണം പകര്‍ന്ന് യേശുദാസ് പാടിയ ഗാനം അക്കാലത്ത് തരംഗമായിരുന്നു. 1983 ലാണ് പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത പിന്‍നിലാവ് പുറത്തുവന്നത്. തോപ്പില്‍ ഭാസിയായിരുന്...More »

Tags: , ,

രാജഹംസമേ… പാടി പാക് ഗായിക നസിയ അമീന്‍

March 29th, 2017

ചിത്രയുടെ മികച്ച ഗാനങ്ങളിലൊന്നാണ് രാജഹംസമേ... ഭരതന്‍ ചിത്രമായ ചമയത്തിലെ പാട്ട്. കൈതപ്രവും ജോണ്‍സണുമാണ് ഗാനശില്പികള്‍. പ്രണയവും വിരഹവും മനസ്സില്‍ നിറയ്ക്കുന്ന ഗാനം. വരികളും ഈണവും വല്ലാത്തൊരു അനുഭൂതി മനസ്സില്‍ നിറയ്ക്കുന്ന പാട്ട്. ചിത്രയുടെ ആലാപനമികവ് വിളിച്ചറിയിക്കുന്ന ഗാനം മൂളിപ്പാട്ടായെങ്കിലും പാടാത്ത മലയാളികള്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല. ചിത്രയുടെ ഗാനം മനോഹരമായി ആലപിച്ച് പാക് ഗായിക. ഗാനം ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നസിയ ആമീന്‍ എന്ന ഗായികയാണ് ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്...More »

Tags: , ,

പോപ്പ് ഗായകന്‍ ജോര്‍ജ്ജ് മൈക്കല്‍ മരിച്ച നിലയില്‍

December 26th, 2016

പ്രശസ്ത പോപ്പ് ഗായകന്‍ ജോര്‍ജജ്് മൈക്കല്‍ (53) മരിച്ചനിലയില്‍. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് ഷെയറിലെ വീട്ടിലാണ് ജോര്‍ജ്ജ് മൈക്കലിനെ മരിച്ചനിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല. എന്നാല്‍, മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസിനെ ഉദ്ധരിച്ച് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 1980 കളിലേയും 90 കളിലേയും തിളങ്ങുന്ന പോപ്പ് താരമായിരുന്നു ജോര്‍ജ്ജ് മൈക്കല്‍. വേക് മി അപ് ബിഫോര്‍ യു ഗോ ഗോ വിത്ത് വാം... എന്ന ഗാനം ജോര്‍ജ്ജിന്റെ പ്രശസ്തി വാനോളമുയര്‍ത്തി. 1987 ല്‍ പുറത്തിറങ്ങിയ ഫെയ്ത്ത് എന്ന ആല്‍ബം ജോര്‍ജ്ജ...More »

Tags: , ,

മലയാളി വിദ്യാര്‍ത്ഥിനിയുടെ യുഎഇ ദേശീയഗാനം

December 2nd, 2016

ദുബായ്: മലയാളി വിദ്യാര്‍ത്ഥിനി ആലപിച്ച യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള ഗാനം അറബികള്‍ ഏറ്റെടുത്തു. ഷാര്‍ജ റിയാലിറ്റി ഷോ വിജയി കൂടിയായ മീനാക്ഷി ജയകുമാറാണ് അറബി ഗായകരെ പോലും വെല്ലുന്ന തരത്തില്‍ പാടിയത്. നഹനു ഇമാറാത്തി ഹുന്‍ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. അബുദാബി ലുലു ജീവനക്കാരനും കവിയുമായ അനില്‍ കുമ്പനാടാണ് ഗാനത്തിന്റെ ശില്പി. മലയാളത്തിലെഴുതിയ വരികള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. മലയാളത്തിലും ഗാനം ആലപിച്ചിട്ടുണ്ട്. https://www.youtube.com/watch?v=FCP6yjhmoXk    More »

Tags: , , ,

പോപ്പ് ഗായകന്‍ പ്രിന്‍സ് റോജേഴ്‌സ് നെല്‍സണ്‍ ലിഫ്റ്റിനുള്ളില്‍ മരിച്ചനിലയില്‍

April 22nd, 2016

മിനിസോര്‍ട്ട: പ്രശസ്ത പോപ്പ് ഗായകന്‍ പ്രിന്‍സ് റോജേഴ്‌സ് നെല്‍സണ്‍ ( 57 ) ഗുരൂഹസാഹചര്യത്തില്‍ അന്തരിച്ചു. മിനിസോര്‍ട്ടയിലെ വീട്ടിലെ ലിഫ്റ്റിനുള്ളില്‍ അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ലോകമെമ്പാടും ആരാധകരുള്ള ഗായകനാണ് പ്രിന്‍സ് റോജേഴ്‌സ്  നെല്‍സണ്‍. ഗായകന്‍, ഗാനരചയിതാവ് എന്നീ നിലകല്‍ അദ്ദേഹം കഴിവു തെളിയിച്ചു. മുപ്പതിലേറെ ആല്‍ബങ്ങള്‍ പ്രിന്‍സ്  റോജേഴ്‌സ് നെല്‍സണ്‍ പുറത്തിറക്കിയിട്ടുണ്ട്.       https://youtu.be/8fy_frH96I4More »

Tags: , ,

ഭീകരഭീഷണി: പാകിസ്ഥാനില്‍ വാലന്റൈന്‍സ് ദിനാഘോഷത്തിന് വിലക്ക്

February 11th, 2016

ഇസ്‌ലാമാബാദ്: ഭീകര സംഘടനകളുടെ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നതിന് പാകിസ്ഥാന്‍ വിലക്ക് ഏര്‍പ്പെടുത്തിയേക്കും. പ്രണയദിനവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ വിലക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു രാജ്യമാകെയുള്ള വിലക്കാക്കി മാറ്റാനാണ് ഇപ്പോഴത്തെ ആലോചന. പ്രണയദിനം വിലക്കുന്നുവെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഭീകര സംഘടനകള്‍ക്ക് പാകിസ്ഥാനി ഭരണകൂടത്തെ പോലും വിറപ്പിക്കാന്‍ കഴിയുന്നു എന്നതിന്റെ സൂച...More »

Tags: , , , ,

ജോണ്‍സണ്‍ മാഷുടെ മകള്‍ ഷാന്‍ ചെന്നൈയില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

February 5th, 2016

ചെന്നൈ : അന്തരിച്ച വിഖ്യാത സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണെ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 29 വയസ്സായിരുന്നു. ശാരീരിക അസ്വാസ്ഥ്യമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. മുറിയില്‍ ഒറ്റയ്ക്കായിരുന്നു ഷാന്‍ താമസിച്ചിരുന്നുത്. രാത്രിയില്‍ ശാരീരമായ അസ്വാസ്ഥ്യമുണ്ടാവുകയും പരസഹായം ലഭിക്കാതെ മരിക്കുകയും ചെയ്തുവെന്നാണ് കരുതുന്നത്. അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് ഹോട്ടല്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെ ഒരു പാട്ട് റെക്കോഡ് ചെയ്തു വന്ന് ഉറങ്ങാന്‍ കിടന്നതാണ്...More »

Tags: , , ,

ശിവസേനയുടെ ഭീഷണി: പാക് ഗസല്‍ ഗായകന്‍ ഗുലാം അലി ഡല്‍ഹിയിലും കച്ചേരി റദ്ദാക്കി

October 20th, 2015

ബാഗ്ലൂരിലെ കച്ചേരിയും റദ്ദാക്കാന്‍ സാദ്ധ്യത സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ശിവസേനയുടെ ഭീഷണിയെ തുടര്‍ന്നു മുംബയിലെ സംഗീതക്കച്ചേരി വേണ്ടെന്നുവച്ച പാകിസ്ഥാനി ഗസല്‍ ഗായകന്‍ ഗുലാം അലി ഡല്‍ഹിയിലും ബാംഗഌരിലും പദ്ധതിയിട്ടിരുന്ന കച്ചേരികളും ഉപേക്ഷിക്കുന്നു. ഇന്നലെ കശ്മീര്‍ എംഎല്‍എ ഡല്‍ഹിയില്‍ ആക്രമിക്കപ്പെടുക കൂടി ചെയ്തതോടെയാണ് ഗുലാം അലി പുനര്‍ചിന്തനത്തിനു തയ്യാറായത്. ഡല്‍ഹിയില്‍ നവംബര്‍ എട്ടിനായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഇതു റദ്ദാക്കിയതായി ഉറപ്പായി. ബാഗ്ലൂരില്‍ ഫെബ്രുവരിയിലാണ് കച്ചേരി നിശ്ചയിച്ചിട്ടുള്ളത...More »

Tags: , ,

റാണി പത്മിനിയിലെ മനോഹര ഗാനം

September 27th, 2015

ആഷിക് അബു ചിത്രം റാണി പത്മിനിയിലെ ആദ്യ ഗാനം പുറത്തിറക്കി. മഞ്ജുവാരിയരും റിമ കല്ലിംഗലും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒക്ടോബര്‍ 23 ന് തിയറ്ററുകളിലെത്തും. ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ബിജിപാലാണ്. പി.എം. ഹാരിസും മുഹമ്മദ് അല്‍ത്താഫും ചേര്‍ന്നു നിര്‍മ്മിക്കുന്നു. പോപ്‌കോണ്‍ എന്റര്‍ടെയിന്‍മെന്റാണ് റിലീസ് ചെയ്യുന്നത്. തിരക്കഥ ശ്യാം പുഷ്‌കരന്‍-രവിശങ്കര്‍ ടിം. https://youtu.be/djHCc5dvox8More »

Tags: , , , , , ,