ഗോവിന്ദച്ചാമി ജീവിച്ചിരിക്കുന്നതാണ് എന്റെ വേദന: സൗമ്യയുടെ അമ്മ

April 28th, 2017

തൃശൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജീവിച്ചിരിക്കുന്നു എന്നതാണ് തന്റെ വേദനയെന്ന് സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. കോടതി വിധിയില്‍ ദു:ഖമുണ്ട്. നീതി കിട്ടുമെന്നായിരുന്നു പ്രതീക്ഷ. പിഴവു പറ്റിയത് എവിടെയാണെന്നു മനസ്സിലാവുന്നില്ല. എനിക്കൊപ്പം എല്ലാവരും നിന്നു. പിഴവു പറ്റിയെന്നു പറയാന്‍ സാധിക്കില്ലെന്ന് അമ്മ സുമതി പറഞ്ഞു. ഇനിയും നീതി കിട്ടാന്‍ ഏതറ്റം വരെയും പോകു...More »

Tags: , ,

പശുവിനും ആധാര്‍ മാതൃകയില്‍ തിരിച്ചറിയല്‍ നമ്പര്‍

April 24th, 2017

ന്യൂഡല്‍ഹി: രാജ്യത്തെ പശുക്കള്‍ക്ക് ആധാര്‍ മാതൃകയില്‍ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പശുക്കളുടെ ചെവിയിലാണ് പന്ത്രണ്ട് അക്കങ്ങളുള്ള ഐഡി കാര്‍ഡ് വയ്ക്കുക. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഒരു ലക്ഷം പേരെ നിയമിച്ചു. പശുക്കളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനാണിത്. കറവ വറ്റിയ പശുക്കള്‍ക്കും പശുക്കുട്ടികള്‍ക്കും പ്രത്യേകം പരിഗണനയും സംരക്ഷണവും നല്‍കും. ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്കായി പ്രത്യേകം പദ്ധതി തുടങ്ങും.ക...More »

Tags: ,

ബാബറി കേസ് പൊടുന്നനെ പൊട്ടിവീണപ്പോള്‍ തകര്‍ന്നത് അദ്വാനിയുടെ രാഷ്ട്രപതി സ്വപ്‌നവും ജോഷിയുടെ ഉപരാഷ്ട്രപതി മോഹവും

By അഭിനന്ദ് Abhinand April 19th, 2017

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിംഗിന്റെ കാലത്ത് സിബിഐ നല്കിയ ഹര്‍ജിയില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കാര്യമായ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതിരിക്കെ, അയോധ്യ കേസ് പുനര്‍വിചാരണ നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടതിലൂടെ പൊലിയുന്നത് എല്‍ കെ അദ്വാനിയുടെ രാഷ്ട്രപതി മോഹവും മുരളീ മനോഹര്‍ ജോഷിയുടെ ഉപരാഷ്ട്രപതി സ്വപ്‌നവും. പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതിക്കസേരയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഇങ്ങനെയൊരു വിധി വന്നതിലൂടെ അദ്വാനിയെ ഇനി രാഷ്ട്രത്തിന്റെ പ്രഥമപുരുഷന്റെ സ്ഥാനത്തേയക്കു പരിഗണിക്കാനാവില്ല. പ്രണബ് മാറുമ്പ...More »

Tags: , , ,

ബാബറി മസ്ജിദ് : അദ്വാനിക്കെതിരായ കേസില്‍ ഇന്ന് ഉത്തരവ്

April 19th, 2017

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി ഉള്‍പ്പെടെയുളള നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബുധനാഴ്ച ഉത്തരവുണ്ടായേക്കും. മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ ഉള്‍പ്പെടെ 13 പേരുടെ ഗൂഢാലോചനക്കുറ്റം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് മാര്‍ച്ച് ആറിന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അദ്വാനി ഉള്‍പ്...More »

Tags: , ,

ടിപി സെന്‍കുമാറിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി, കേസ് വിധിപറയാനായി മാറ്റി

April 11th, 2017

ന്യൂഡല്‍ഹി: ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ വാദം പൂര്‍ത്തിയായി. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്ന് മാറ്റിയതിന് എതിരെയാണ് ഹര്‍ജി നല്‍കിയത്. വിധി പറയുന്നതിനായി കേസ് മാറ്റി. ജഡ്ജിമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബഞ്ചിനു മുമ്പാകെയാണ് വാദം നടന്നത്. ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട രേഖകള്‍ കീഴ്‌ക്കോടതികളില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചില്ലെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍. ജിഷ കേസിന...More »

Tags: , ,

മദ്യനിരോധനം വ്യാജമദ്യം വ്യാപകമാക്കുമെന്ന് ആശങ്ക: മന്ത്രി ജി. സുധാകരന്‍

April 1st, 2017

തിരുവനന്തപുരം: മദ്യനിരോധനം മൂലം വ്യാജമദ്യം വ്യാപകമാകുമെന്ന ആശങ്കയുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. ദേശീയ-സംസ്ഥാനപാതയോരങ്ങളില്‍ നിന്ന് മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീം കോടതി വിധിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിധിക്കെതിരെ അപ്പീല്‍ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മദ്യശാലകള്‍ മാറ്റാനുള്ള തീരുമാനമെടുക്കണമെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്നും എക്‌സൈസ് വകുപ്പുമായി ചര്‍ച്ചചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്...More »

Tags: , , , ,

അശ്ലീല വീഡിയോകള്‍ തടയാന്‍ സുപ്രീം കോടതി സമിതി

March 23rd, 2017

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ അശ്ലീല വീഡിയോകള്‍ തടയാന്‍ ആവശ്യമായ സാങ്കേതിത പരിഹാരം കണ്ടെത്താനായി സമിതിക്ക് സുപ്രീം കോടതി രൂപംനല്‍കി. പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിനിധികളാണ് സമിതിയിലുള്ളത്. ജഡ്ജമാരായ മദന്‍ ബി. ലോകൂര്‍, യു.യു.ലളിത് എന്നിവരുടെ ബെഞ്ചാണ് സമിതിയുണ്ടാക്കിയത്. പതിനഞ്ചു ദിവസത്തിനുള്ളില്‍ പരിഹാരം കണ്ടെത്താണ് കോടതി നിര്‍ദ്ദേശിച്ചു. അടുത്തമാസം 20 ന് കോടതിയെ അറിയിക്കുകയും വേണം. സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്റെ പ്രജ്വല എന്ന സംഘട അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റ...More »

Tags: , ,

സെന്‍ കുമാറിനെ മാറ്റിയ കേരള സര്‍ക്കാരിനു സുപ്രീം കോടതിയുടെ അടി,  പത്രവാര്‍ത്ത കണ്ട് ഡിജിപിയെ മാറ്റിയാല്‍ എത്ര പൊലീസുകാര്‍ സേനയില്‍ ബാക്കിയുണ്ടാകുമെന്ന സര്‍ക്കാരിനോട് സുപ്രീം കോടതി

By സ്വന്തം ലേഖകന്‍ March 6th, 2017

ന്യൂഡല്‍ഹി: വ്യക്തി താല്‍പര്യം കണക്കിലെടുത്താണ് ടി.പി. സെന്‍കുമാറിനെ കേരള ഡി.ജി.പി സ്ഥാനത്തുനിന്നു മാറ്റിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത് കേരള സര്‍ക്കാരിനു കനത്ത തിരിച്ചടിയായി. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെ നീക്കിയതെന്നാണ് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചത്. ഇതാണ് കോടതിയുടെ പരാമര്‍ശത്തിനിടയാക്കിയത്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ പൊലീസില്‍ ആരെങ്കിലും ബാക്കിയുണ്ടാവുമോയെന്നും കോടതി ചോദിച്ചു. ഈ വിഷയത്തില്‍ മാര്‍ച്ച് 27നകം സത്യവാങ്മൂലം നല്‍കാനും കേരള സര...More »

Tags: , ,

അശ്ലീല വീഡിയോ: ഗൂഗിള്‍ സൂപ്രീം കോടതിയെ അറിയിച്ചത്

February 23rd, 2017

ന്യൂഡല്‍ഹി: അശ്ലീല വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നത് സ്വന്തം നിലയില്‍ കണ്ടെത്താന്‍ സാധിക്കില്ലെന്ന് ഗൂഗിള്‍ ഇന്ത്യ സുപ്രീം കോടയില്‍. അതിന് ഗൂഗിൡ് നിയമപരമായ ബാധ്യതയില്ല. ഏതെങ്കിലും വെബ്‌സൈറ്റില്‍ ഇത്തരം വീഡിയോകള്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചാല്‍ നടപടിയെടുക്കും. ഗൂഗിള്‍ ഇന്ത്യയുടെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. അശ്ലീല വീഡിയോള്‍ തടയാനുള്ള നടപടികളില്‍ ഗൂഗിള്‍ സഹകരിക്കാന്‍ തയ്യാറാണ്. സര്‍ക്കാരില്‍ നിന്നോ ബന്ധപ്പെട്ട അധികൃതരില്‍ നിന്നോ വവിരം ലഭിച്ചാല്‍ 36 മണിക്കൂറിനകം തടയ...More »

Tags: , ,

ശശികലയുടെ ‘വിധി’ ഇന്നറിയാം

February 14th, 2017

ന്യൂഡല്‍ഹി: വി.കെ. ശശികല പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ചൊവ്വാഴ്ച രാവിലെ 10.30 ന് സുപ്രീം കോടതി വിധിപറയും. സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കും ശശികലയുടെ രാഷ്ട്രീയ ഭാവി. വിധി പ്രതികൂലമായാല്‍ ശശികലയുടെ രാഷ്ട്രീയ ഭാവി നിശ്ചിതത്വത്തിലാവും. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991-96 കാലത്ത് 66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കേസില്‍ ഒന്നാം പ്രതി ജയലളിതയാണ്. ശശികലയ്ക്കു പുറമെ ജയലളിതയുടെ വളര്‍ത്തുമകന്‍ വി.എന്‍. സുധാകരന്‍, ജെ. ഇളവരശി എന്നിവരാണ് മറ്റു പ്രതികള്‍. വിചാരണകോടതി കേസില്‍ നാലു...More »

Tags: , , ,