ജിയോയെ പേടിച്ച് ഐഡിയയും വോഡഫോണും ലയിച്ചു

March 20th, 2017

മുംബയ്: റിലയന്‍സ് ജിയോയോടു പിടിച്ചുനില്‍ക്കാന്‍ വേണ്ടി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിച്ചു. ഔദ്യോഗികമായി ലയനതീരുമാനം പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി പുതിയ കമ്പനി മാറും. പുതിയ കമ്പനിയില്‍ വോഡഫോണിന് 45 ശതമാനം ഓഹരി ഉണ്ടാവും. മൂന്ന് ഡയറക്ടര്‍മാരെ നോമിനേറ്റ് ചെയ്യാനുള്ള അവകാശവും ലഭിക്കും. കമ്പനിയുടെ ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയക്കായിരിക്കും. സി.ഇ.ഒ, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ തുടങ്ങിയ നിയമനങ്ങള്‍ രണ്ട് കമ്പനികളും ചേര്‍ന്ന് നടത്തും. ടവര്‍ നിര...More »

Tags: ,

ട്രായ് പറയുന്നു, ജിയോക്ക് ഒച്ചിഴയുന്ന വേഗം, 6.2 എംബിപിഎസ് മാത്രം

October 21st, 2016

ന്യൂഡല്‍ഹി : ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന റിലയന്‍സ് ജിയോ വന്‍ തട്ടിപ്പാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ട കണ്ടെത്തല്‍. ട്രായ് നടത്തിയ 4 ജി സ്പീഡ് പരിശോധനയില്‍ റിലയന്‍സ് ജിയോ നാലാം സ്ഥാനത്താണ്. സെക്കന്‍ഡില്‍ 11.4 മെഗാ ബൈറ്റ്‌സ് സ്പീഡുള്ള എയര്‍ ടെലാണ് 4ജിയില്‍ വേഗത്തില്‍ ഒന്നാമന്‍. 7.9 എംബിപിഎസ് സ്പീഡുള്ള അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് രണ്ടാമതു നില്‍ക്കുന്നു. ഐഡിയ- 7.6 എംബിപിഎസ് വൊഡാഫോണ്‍-7.3 എംബിപിഎസ് റിലയന്‍സ് ജിയോ- 6.2 എംബിപിഎസ് എന്നിങ്ങനെയാണ് വേഗം. എന്നാല്‍, ട്രായിയുട...More »

Tags: ,

സെര്‍വര്‍ തകരാര്‍, വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ ടെലിഫോണ്‍ നെറ്റ് വര്‍ക്കുകള്‍ രാവിലെ മുതല്‍ നിശ്ചലം

July 2nd, 2016

ഫോണുമില്ല, നെറ്റുമില്ല, കമ്പനികള്‍ കാര്യമറിഞ്ഞതുമില്ല ന്യൂഡല്‍ഹി : സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് രാജ്യവ്യാപകമായി വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ ടെലിഫോണ്‍ നെറ്റ് വര്‍ക്കുകള്‍ പ്രവര്‍ത്തനരഹിതമായി. ഇന്നു രാവിലെ മുതല്‍ മൂന്നു കമ്പനികളുടെയും ഫോണ്‍കോളുകളും ഇന്റര്‍നെറ്റ് സംവിധാനവും നിശ്ചലമായതോടെ കോടിക്കണക്കിന് ഉപഭോക്താക്കളാണ് ആശയവിനിമയവും ബിസിനസും നഷ്ടപ്പെട്ട് കുടുങ്ങിയിരിക്കുന്നത്. സെര്‍വറിലെ തകരാറാണ് കാരണമെന്നാണ് കമ്പനികള്‍ പറയുന്നത്. പ്രശ്‌നം അറിയിക്കാന്‍ കസ്റ്റമര്‍ കെയറിലേക്കും വിളിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ...More »

Tags: , , ,

14,200 കോടിയുടെ നികുതി കുടിശ്ശിക അടച്ചില്ലെങ്കില്‍ വോഡാഫോണിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് ആദായനികുതി വകുപ്പ്

February 16th, 2016

ന്യൂഡല്‍ഹി: 14,200 കോടി രൂപയുടെ നികുതി കുടിശ്ശിക അടയ്ക്കാത്ത പക്ഷം സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് വോഡാഫോണ്‍ കമ്പനിക്ക് ആദായ നികുതി വകുപ്പ് അന്ത്യശാസനം കൊടുത്തു. എന്നാല്‍, ഇത് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച നികുതി അനുകൂല വ്യവസായ നയത്തിനു കടകവിരുദ്ധമായ നടപടിയാണെന്നാണ് കുടിശ്ശിക അടയ്ക്കാതിരിക്കാനായി ടെലികോം ഭീമന്‍ പറയുന്ന ന്യായം! 2007ല്‍ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതലുള്ള കുടിശ്ശികയാണിത്. ഹച്ചിസണ്‍ എന്ന ഇന്ത്യന്‍ കമ്പനിയുടെ 67% ഓഹരി ഏറ്റെടുത്ത വേളയില്‍ തൊട്ട് കുടിശ്ശികയുണ്ട്. എന്നാല...More »

Tags: , , ,