വക്കീല്‍ നോട്ടീസ് അയച്ചതിനു കാരണം ഇളയരാജയോട് തന്നെ ചോദിക്കണം: യേശുദാസ്

April 16th, 2017

കോയമ്പത്തൂര്‍: തന്റെ പാട്ടുകള്‍ വേദികളില്‍ പാടുന്നതു വിലക്കി ഇളയരാജ ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിനു നോട്ടീസ് അയച്ചതിന്റെ കാരണം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ. ജെ. യേശുദാസ്. വിവാദത്തില്‍ പങ്കുചേരാനില്ലെന്നും തന്റെ പാട്ടു പാടിയതിന്റെ പേരില്‍ ആര്‍ക്കും നോട്ടീസ് അയയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിവാദത്തിലും പ്രതികരിക്കാന്‍ യേശുദാസ് വിസമ്മതിച്ചു.  More »

Tags: , , ,

പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, യേശുദാസിന് പത്മവിഭൂഷണ്‍, അഞ്ച് മലയാളികള്‍ക്ക് പത്മശ്രീ

January 25th, 2017

ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അഞ്ച്  മലയാളികള്‍ക്ക് അവാര്‍ഡ് ലഭിച്ചു. ഗാനഗന്ധര്‍വന്‍ യേശുദാസിന് പത്മവിഭൂഷണ്‍ പുരസ്‌കാരം. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി. ആര്‍. ശ്രീജേഷ്, കവി അക്കിത്തം, കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കര്‍ണ്ണാട്ടിക് സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാള്‍, ആയോധനകലാ വിദഗ്ദ്ധ മീനാക്ഷിയമ്മ എന്നിവരാണ് പത്മശ്രീ പുരസ്‌കാരം നേടിയ മറ്റു മലയാളികള്‍. യേശുദാസിനു പുറമെ പത്മവിഭൂഷണ്‍ ലഭിച്ചവര്‍: സദ്ഗുരു ജഗ്ഗി വാസുദേവ് (തമിഴ്‌നാട്), ശരത് പവാര്‍ (മഹാരാഷ്ട്ര), പ്രൊഫ...More »

Tags: , , ,

വിവാഹമോചന വാര്‍ത്ത വ്യാജമെന്ന് വിജയ് യേശുദാസിന്റെ ഭാര്യ

September 20th, 2016

ചെന്നൈ: വിവാഹമോചിതരാവുന്നു എന്ന വാര്‍ത്ത വ്യാജമാണെന്ന് വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശന. ഗായകനും നടനും ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസും ഭാര്യ ദര്‍ശനയും വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്ത വന്നിരുന്നു. ജീവിതം സന്തോഷത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ദര്‍ശന വ്യക്തമാക്കി. ഡെക്കാണ്‍ ക്രോണിക്കിളിനോടാണ് ദര്‍ശന ഇക്കാര്യം പറഞ്ഞത്. 2007 ജനുവരി 21നാണ് ഇരുവരും വിവാഹിതരായത്. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ഇവര്‍ക്ക് ഒരു മകളുണ്ട്. ...More »

Tags: , , , ,

യേശുദാസ് മതം മാറിയിട്ടില്ല, മതാതീത ദൈവത്തില്‍ വിശ്വാസം: പ്രഭ യേശുദാസ്

July 6th, 2016

ന്യൂഡല്‍ഹി: ഗായകന്‍ കെ. ജെ. യേശുദാസ് മതം മാറിയിട്ടില്ലെന്നും മതാതീത ദൈവത്തിലാണ് അദ്ദേഹം വിശ്വസിക്കുന്നതെന്നും യേശുദാസിന്റെ ഭാര്യ പ്രഭ യേശുദാസ്. യേശുദാസ് ഹിന്ദു മതം സ്വീകരിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പ്രഭ യേശുദാസ്. പ്രമുഖ മലയാളം ചാനലിനോടാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദൈവവിശ്വാസത്തെ സംബന്ധിച്ച യേശുദാസിന്റെ വിശ്വാസങ്ങളില്‍ മാറ്റം വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമിയുടെ ട്വിറ്റര്‍ കുറിപ്പാണ് ചര്‍ച്ചകള്‍ക്കു കാരണമായത്. യേശുദാസ് ഹിന്ദുമതം സ്വീകരിച്ചതായ...More »

Tags: , , ,

യേശുദാസിനെ സുബ്രഹ്മണ്യന്‍ സ്വാമി ഹിന്ദുവാക്കി, ഗന്ധര്‍വന്‍ മിണ്ടിയില്ല, ആശയക്കുഴപ്പത്തില്‍ ആരാധകര്‍

July 6th, 2016

അഭിനന്ദ്/www.vyganews.com ന്യൂഡല്‍ഹി: വിഖ്യാത ഗായകന്‍ കെ.ജെ.യേശുദാസ് ഹിന്ദുമതം സ്വീകരിച്ചുവെന്ന തരത്തില്‍ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ ട്വീറ്റ് ആശയക്കുഴപ്പത്തിനിടയാക്കുന്നു. പത്മശ്രീ കെ.ജെ.യേശുദാസ് ഹിന്ദുമതം സ്വീകരിച്ചോ? ട്വിറ്റര്‍ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ വിഖ്യാത ഗായകന്‍ യേശുദാസ് ഹിന്ദു മതത്തിലേക്ക് മടങ്ങിയെത്തിയെന്നും വാര്‍ത്ത സ്വാഗതം ചെയ്യുന്നുവെന്നുമാണ് സ്വാമിയുടെ ട്വീറ്റ്. ഇതിനെക്കുറിച്ച് യേശുദാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്വാമിയുടെ ട്വീറ്റ് ഉണ്ടാക്കിയിരിക്കുന്...More »

Tags: , , ,

യേശുദാസിന് പാചക വാതക സബ്‌സിഡി വേണ്ട

July 2nd, 2015

ചെന്നൈ: ഗായകന്‍ കെ.ജെ യേശുദാസും പാചക വാതക സബ്‌സിഡി വേണ്ടെന്ന് വെച്ചു. മണിരതിനം, കമലഹാസന്‍, ശിവാജി ഗണേശന്റെ കുടുംബാംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചതായി  ഇന്‍ഡെയ്ന്‍ അറിയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് കീഴിലുള്ള വിതരണ കമ്പനിയാണ് ഇന്‍ഡെയ്ന്‍. യേശുദാസിന്റെ മകന്‍ വിജയ് യേശുദാസും സബ്‌സിഡി വേണ്ടെന്ന് വെച്ചിട്ടുണ്ട്. 6 ലക്ഷം പേരാണ് ഇന്ത്യയില്‍ ഇതുവരെ പാചക വാതക സബ്‌സിഡി വേണ്ടെന്ന് വെച്ചിട്ടുള്ളത്. ഇതില്‍ 50,000 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. 14.2 കിലോഗ്രാം ഭാരമുള്ള ഒരു സിലിണ്ടറി...More »

Tags: ,

എം.ജി ശ്രീകുമാര്‍ മറുപടി പറഞ്ഞത് ജി. വേണുഗോപാലിന്, അടി കൊണ്ടത് സന്നിധാനന്ദന്

October 14th, 2014

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സന്നിധാനന്ദന് ഗായകന്‍ എം.ജി ശ്രീകുമാറിന്റെ രൂക്ഷവിമര്‍ശം. തനിക്കെതിരേ, പറഞ്ഞ ഗായകന്‍ ജി. വേണുഗോപാലിനു മറുപടി പറയനാണ് എംജി ശ്രീകുമാര്‍ ശ്രമിച്ചതെങ്കിലും കൂരമ്പു ചെന്നു തറച്ചിരിക്കുന്നത് സന്നിധാനന്ദന്റെ നെഞ്ചത്താണ്. നന്നായി പാടിയാല്‍ ആര്‍ക്കും അവസരങ്ങള്‍ കുറയില്ലെന്നും അല്ലാതെ മറ്റുള്ളവരെ പഴിച്ചിട്ടു കാര്യമില്ലെന്നും ജി. വേണുഗോപാലിനു മറുപടിയായി ശ്രീകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. സമകാലീന ഗായകരില്‍ തനിക്കടുപ്പം യേശുദാസിനോടു മാത്രമാണെന്നും ശ്രീകുമാര്‍ പറയുന്നു. മറ്റുള്ളവരോ...More »

Tags: , ,

പെണ്ണുങ്ങളുടെ ജീന്‍സ് പരാമര്‍ശം: യേശുദാസിനെതിരേ നെറ്റിലും നാട്ടിലും വ്യാപക പ്രതിഷേധം

October 3rd, 2014

തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ ഗായകന്‍ േെയശുദാസ് നടത്തിയ പരാമര്‍ശത്തിനെതിരേ വ്യാപക പതിഷേം. നേരിട്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും യേശുദാസിന്റെ പ്രസ്താവനയ്‌ക്കെതിരേ സ്ത്രീകള്‍ രംഗത്തുവരികയാണ്. രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ള പ്രമുഖരും യേശുദാസിനെതിരേ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. കേരളത്തിലെ സ്ത്രീകള്‍ എന്തുധരിക്കണമെന്നു തീരുമാനിക്കാന്‍ യേശുദാസ് ആരാണ്? അദ്ദേഹം ഒരു തലമുറയുടെ വലിയ പാട്ടുകാരനായിരിക്കാം. പക്ഷെ, ഇവിടെ ജീവിക്കുന്ന എല്ലാ മൗലികാവകാശങ്ങളുമുള്ള സ്ത്രീകള്‍ക്കുമേല്‍ ഫത്‌വ പുറപ്പ...More »

Tags: , ,

തളര്‍ച്ചയുടെ കിടക്കയില്‍ നിന്ന് ഫീനിക്‌സായി ദേവരാജന്‍ മാസ്റ്റര്‍

December 22nd, 2013

സ്‌പോട്ട് സുരേഷ് ശ്രീകുമാരന്‍ തമ്പിയുടെ പ്രതിഷേധ ശബ്ദം കേട്ടാണ് അന്നത്തെ പ്രഭാതമുണര്‍ന്നത്. സിനിമയുടെ നൂറാം വര്‍ഷ ആഘോഷത്തില്‍ രാഷ്ട്രപതി ആദരിക്കുന്ന ചടങ്ങില്‍ നിന്ന് തന്റെ പേര് വെട്ടിമാറ്റി. അതിന്റെ പിന്നില്‍ ചില ഗൂഢസംഘം പ്രവര്‍ത്തിച്ചു. അദ്ദേഹം പച്ചയ്ക്ക് ആ കഥ പറഞ്ഞു. പത്രങ്ങളും ചാനലുകളും ആ വിവരം ലോകത്തെ അറിയിച്ചു. മുഖ്യധാരയില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന വര്‍ത്തമാനം കേള്‍ക്കാനും ചര്‍ച്ച ചെയ്യാനുമാണ് ഇന്ന് എല്ലാവര്‍ക്കും താത്പര്യം. പക്ഷേ, അതിനുള്ളിലെ മാനവിക വികാരങ്ങളെക്കുറിച്ച്, ആത്മാര്‍ത്ഥതയെക്കുറിച്ച്, ...More »

Tags: , , , , ,

മന്നാഡേ അന്തരിച്ചു

October 24th, 2013

ബാംഗ്‌ളൂര്‍ : വിഖ്യാത പിന്നണി ഗായകന്‍ മന്നാഡെ (പ്രബോത് ചന്ദ്ര ഡെ, 94) അന്തരിച്ചു. ചെമ്മീനിലെ 'മാനസ മൈനേ വരൂ' എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്‌സില്‍ ഇടം നേയ ഗായകനാണ് മന്നാഡേ. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ജൂണ്‍ എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്നു വെളുപ്പിന് അന്ത്യശ്വാസം വലിക്കുകയായിരുന്നു. ഉച്ചയ്ക്ക് ബാംഗ്‌ളൂരിലാണ് സംസ്‌കാരം. കണ്ണൂര്‍ സ്വദേശിയായ പരേതയായ സുലോചന കുമാരനാണ് ഭാര്യ. മക്കള്‍ : ഷുരോമ, സുമിത. 2012ല്‍ ഭാര്യയുടെ മരണശേഷമാണ് മന്നാഡെ പിന്നണിഗാനരംഗത്തുന...More »

Tags: , , ,