വഴങ്ങാതെ ഒപിഎസ് പക്ഷം, ലയനത്തിന് ഉപാധികള്‍ വച്ചു

| Thursday April 20th, 2017

ചെന്നൈ: അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനനീക്കം അനിശ്ചിതത്വത്തില്‍. ജനറല്‍ സെക്രട്ടറി ശശികലയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ദിനകരനും രാജിവയ്ക്കാതെ ലയനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കില്ലെന്ന് ഒപിഎസ് വിഭാഗം വ്യക്തമാക്കി.

ഇരുവരും രാജിവച്ചെന്ന് പളനിസ്വാമി വിഭാഗം പറയുന്നതല്ലാതെ ഇതുവരെ വ്യക്തതവന്നിട്ടില്ല. ശശികലയും ദിനകരനും രാജിവച്ചതിന്റെ തെളിവു വേണമെന്നും ഇക്കാര്യം തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കണമെന്നും ഒപിഎസ് വിഭാഗം ആവശ്യപ്പെട്ടു.

മാത്രല്ല, ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും ഒപിഎസ് വിഭാഗം ആവശ്യപ്പെട്ടു. ഇതിനായി സിബിഐ അന്വേഷണത്തിന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യണം.

പാര്‍ട്ടിയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനമോ മുഖ്യമന്ത്രി പദമോ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഒപിഎസ് വിഭാഗം നേതാവ് മുനിസ്വാമി വ്യക്തമാക്കി.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പനീര്‍ശെല്‍വം വിജയിക്കുമെന്നും മുനിസ്വാമി അവകാശപ്പെട്ടു.

എന്നാല്‍, ഒപിഎസ് പക്ഷത്തിന്റെ ആവശ്യങ്ങളോട് അനുകൂലമായി പളനിസ്വാമി വിഭാഗം പ്രതികരിച്ചിട്ടില്ല.

ബാബറി കേസ് പൊടുന്നനെ പൊട്ടിവീണപ്പോള്‍ തകര്‍ന്നത് അദ്വാനിയുടെ രാഷ്ട്രപതി സ്വപ്‌നവും ജോഷിയുടെ ഉപരാഷ്ട്രപതി മോഹവും

 

സ്ത്രീശരീര വടിവുകള്‍ വര്‍ണിച്ച് സിബിഎസ്ഇ പുസ്തകം, എഴുത്തുകാരനും പ്രസാധകര്‍ക്കുമെതിരേ കേസ്

 

 

Comments

comments

Tags: , , ,