മിശ്രവിവാഹം: പുറത്താക്കിയ അധ്യാപികയെ തിരിച്ചെടുത്തു, കാരണം പറഞ്ഞത് സ്‌കൂളിന്റെ സദാചാരത്തെ ബാധിക്കുമെന്ന്

| Tuesday November 1st, 2016

പാലക്കാട്: അന്യമതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന് അധ്യാപികയെ പുറത്താക്കി, സംഭവം വിവാദമായതോടെ പിന്നീട് തിരിച്ചെടുത്തു.

ഷൊര്‍ണ്ണൂര്‍ സ്വദേശി ശരണ്യയെയാണ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. ചെറുതുരുത്തി അല്‍-ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് ശരണ്യ. രണ്ടുവര്‍ഷമായി ശരണ്യ ഇവിടെ ജോലി ചെയ്യുന്നു.

ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഹാരിസിനെ കഴിഞ്ഞ ശനിയാഴ്ചയാണ് ശരണ്യ വിവാഹം കഴിച്ചത്.

ഞായറാഴ്ച ജോലിയില്‍ തുടരേണ്ടതില്ലെന്ന് ശരണ്യയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. എ. നജ്മ ഫോണില്‍ അറിയിക്കുകയായിരുന്നു.

നല്‍കാനുള്ള ശമ്പളവും സര്‍ട്ടിഫിക്കറ്റുകളും വീട്ടില്‍ എത്തിക്കാമെന്നും ശരണ്യയെ അറിയിച്ചു.

അന്യമതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചത് സ്‌കൂളിന്റെ സദാചാരത്തെ ബാധിക്കുമെന്നാണ് പുറത്താക്കിയതിനു കാരണമായി പ്രിന്‍സിപ്പള്‍ ശരണ്യയെ അറിയിച്ചത്.

സ്‌കൂളിലെ സഹപ്രവര്‍ത്തകരെ പോലും ശരണ്യയെ വിളിക്കരുതെന്നു വിലക്കി. സംഭവം വിവാഗമായതോടെയാണ് ശരണ്യയെ തിരിച്ചെടുത്തത്.

 

 

Comments

comments

Tags: , ,