ബ്രിട്ടനില്‍ നിന്ന് 17 ദിവസം കൊണ്ട് ഏഴു രാജ്യങ്ങള്‍ താണ്ടി ചൈനയിലേക്ക് ഗുഡ്‌സ് ട്രെയിന്‍

| Monday April 10th, 2017

ബ്രിട്ടനില്‍ നിന്ന് ഏഴു രാജ്യങ്ങള്‍ താണ്ടി ചൈനയിലേക്കുള്ള ഗുഡ്‌സ് ട്രെയിന്‍ ഇന്നു പുറപ്പെടും. 12070 കിലോ മീറ്റര്‍ ദൂരം 17 ദിവസം കൊണ്ട് ട്രെയിന്‍ പിന്നിടും.

വിസ്‌കിയും സോഫ്റ്റ് ഡ്രിങ്കുകളും മുതല്‍ ഔഷധങ്ങള്‍ വരെയുണ്ട് ട്രെയിനിലെ 30 കണ്ടെയ്‌നറുകളില്‍.

ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി, പോളണ്ട്, ബലറൂസ്, റഷ്യ, കസാഖ്സ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നുപോവുക. ചൈനയിലെ കിഴക്കന്‍ പട്ടണമായ ഷീജിയാങിലേക്കാണ് ട്രെയിന്‍ എത്തുക.

2000 വര്‍ഷം മുന്‍പുള്ള സില്‍ക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈന ഈ ട്രെയിന്‍ സര്‍വീസിനു മുന്‍കൈയെടുത്തത്.

ചൈനയില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള ആദ്യ ട്രെയിന്‍ മൂന്നു മാസം മുന്‍പ് യാത്രചെയ്തു ലക്ഷ്യത്തിലെത്തിയിരുന്നു.

ഈ കച്ചവടത്തെ മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ എതിര്‍ത്തപ്പോള്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി തെരേസാ മേ അനുകൂലിക്കുകയാണ്.

യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ വിട്ടുപോകുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള കച്ചവട ബന്ധത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് തെരേസയുടെ വിലയിരുത്തല്‍.

The first rail freight service from the UK to China will depart on a 7,500-mile journey from Essex today. 30 containers will carry British goods including whiskey, soft drinks, vitamins and pharmaceuticals, the BBC reported. The train will travel over 7,500 miles to reach Yiwu, a famed wholesale market town in the eastern province of Zhejiang, 17 days later. The train will pass through seven countries – France, Belgium, Germany, Poland, Belarus, Russia, Kazakhstan – before arriving on April 27.

Comments

comments

Tags: , ,