മലയാള മാധ്യമങ്ങളില്‍ ഇരകള്‍ക്ക് ഇടമില്ല :കെ.ആര്‍ മീര

| Sunday September 21st, 2014

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അത്രവലിയ മൂല്യബോധങ്ങളോ ശരിതെറ്റുകളോ ഒന്നുമില്ലെന്നും പലതും ആപേക്ഷികം മാത്രമണെന്നും എഴുത്തുകാരി കെ ആര്‍ മീര. പച്ചക്കുതിര മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പത്രപ്രവത്തകകൂടിയായ കെ ആര്‍ മീരയുടെ തുറന്നുപറച്ചില്‍.

മീരയുടെ വാക്കുകള്‍ …

മാധ്യമങ്ങളുടെ അടിത്തറ കച്ചവടമാണ്. അതില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് മാധ്യമസ്ഥാപനങ്ങളും ജീവനക്കാരും നടത്തുന്നത്. ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത് അവര്‍ അവതരിപ്പിക്കുന്നു. അവിടെ ധാര്‍മികതയുടെ പ്രശ്‌നങ്ങളില്ല.

കേരളത്തിലെ ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും ബ്യൂറോക്രാറ്റുകളും പുരോഗമന ആശയങ്ങള്‍ ഹൃദയത്തില്‍ സ്വാംശീകരിച്ചിട്ടില്ല. ഇവരാണ് നമ്മളെ ഭരിക്കുന്നതും വിമര്‍ശിക്കുന്നതും. ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശങ്ങളെക്കുറിച്ച് ഇവര്‍ക്ക് ധാരണ കുറവാണ്.

മാധ്യമങ്ങളില്‍ തീരുമാനമെടുക്കുന്നവര്‍ക്ക് എപ്പോഴും അധികാരത്തിന്റെ നോട്ടമാണ്. ആണ്‍നോട്ടങ്ങളാണ് അവയെല്ലാം. അവ സ്ത്രീശരീരത്തിന്റെ കച്ചവട സാധ്യത ആരായുന്നു. വലിയ ആശയങ്ങള്‍ പറയുമ്പോഴും സ്വന്തം കുടുംബങ്ങളില്‍ നടപ്പാക്കാന്‍ മടിയുളളവരാണ്.

വിപണിയെ ആശ്രയിച്ചാണ് മാധ്യമങ്ങളും നിലനില്‍ക്കുന്നത്. ലാഭത്തിനായി മാധ്യമപ്രവര്‍ത്തകരും അവരുടെ പങ്ക് ചെയ്യുന്നു. അവര്‍ക്കെപ്പോഴും വേട്ടക്കാരനെയും അവരുടെ വര്‍ണ കഥകളുമാണ് വേണ്ടത്. ഇരകളെ അവര്‍ മറക്കുന്നു. ഇരകളുടെ ദൈന്യാവസ്ഥയ്ക്ക് ഇടമില്ലാതെ പോകുന്നു.

 

 

no to drugs21 copy

Comments

comments