സുഡാനില്‍ രണ്ട് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ വിമത പോരാളികള്‍ തട്ടിക്കൊണ്ടുപോയി

| Sunday March 12th, 2017

കംപാല: സര്‍ക്കാരിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചെന്നാരോപിച്ച് തെക്കന്‍ സുഡാനില്‍ രണ്ട് ഇന്ത്യന്‍ എന്‍ജിനിയര്‍മാരെ വിമത പോരാളികള്‍ തട്ടിക്കൊണ്ടുപോയി.

സുഡാനില്‍ രൂക്ഷമായ ആഭ്യന്തര യുദ്ധം നടക്കുകയാണ്. തട്ടിക്കൊണ്ടു പോകപ്പെട്ടവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

എന്നാണ് എന്‍ജിനിയര്‍മാരെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമല്ല. സര്‍ക്കാരിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് ഇവരെ തണ്ടിക്കൊണ്ടുപോയത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ നാളുകളായി ആഭ്യന്തര യുദ്ധം നടന്നുവരികയാണ്.

Comments

comments