യുപിയില്‍ ബിജെപി പ്രകടനപത്രിക നടപ്പാക്കി തുടങ്ങി, അലഹബാദില്‍ രണ്ട് കശാപ്പുശാലകള്‍ അടച്ചുപൂട്ടി

| Monday March 20th, 2017

ലക്‌നൗ: യുപിയിലെ അലഹബാദില്‍ രണ്ട് കശാപ്പുശാലകള്‍ അടച്ചുപൂട്ടി. അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നു ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി.

അറവുശാലകള്‍ അടച്ചുപൂട്ടും എന്നതായിരുന്നു ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. തീവ്രഹിന്ദുത്വ നിലപാടുകളുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറവുശാലകളെ എതിര്‍ക്കുന്നയാളാണ്.

പൊതുവിഷയങ്ങളില്‍ സര്‍ക്കാര്‍ വക്താക്കളല്ലാതെ മറ്റാരും പ്രതികരിക്കരുതെന്ന് മുഖ്യമന്ത്രി മറ്റു മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ബിജെപിയുടെ പ്രകടനപത്രിക ഉന്നതോദ്യോഗസ്ഥരുമായുള്ള കൂടികാഴ്ചയില്‍ വിതരണം ചെയ്തു. മാത്രമല്ല, എല്ലാ ഉദ്യോഗസ്ഥരും സ്വത്തുവിവരം വെളിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സമൂഹത്തിലെ എല്ലാ വിഭാഗത്തിനും വേണ്ടി വേര്‍തിരിവില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായിരിക്കും തന്റേതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

The Nagar Nigam (ANN) authorities on Sunday night sealed two slaughter houses, which were operating despite a ban order. Veterinary Officer of Nagar Nigam Dheeraj Goel told IANS on Monday that two slaughter houses — one in Eidbagh and the other in Atala area of the city — were closed on May 17, 2016 following an order from the pollution department. The action came on the day Yogi Adityanath took oath as Chief Minister of Uttar Pradesh. In its assembly election manifesto, the Bharatiya Janata Party had promised to close all slaughter houses across the state.

Comments

comments

Tags: , ,