ലണ്ടനില്‍ അറസ്റ്റിലായ വിജയ് മല്ല്യക്ക് ജാമ്യം, കസ്റ്റഡിയില്‍ മൂന്നു മണിക്കൂര്‍ മാത്രം

| Tuesday April 18th, 2017

ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളില്‍ വ്യവസായി വിജയ് മല്ല്യയ്ക്ക് ജാമ്യം. ലണ്ടനിലെ വെസ്റ്റ്മിന്‍സറ്റര്‍ കോടതിയാണ് മല്ല്യക്ക് ജാമ്യം അനുവദിച്ചത്.

ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം ഒമ്പതരയോടെയാണ് വിജയ് മല്ല്യയെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം സെന്‍ട്രല്‍ ലണ്ടന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അവിടെ വച്ച് പൊലീസ് ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി.

ഏകദേശം 5.32 കോടി രൂപ കെട്ടിവച്ചാണ് മല്ല്യ ജാമ്യം നേടിയത്. മല്ല്യക്ക് ജാമ്യം കിട്ടിയത് സ്വാഭാവിക നടപടി മാത്രമാണെന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമേ മല്ല്യക്കെതിരെ ബ്രിട്ടനില്‍ ചുമത്തിയിരുന്നുള്ളൂ എന്നും നിയമവിദഗ്ധര്‍ പറഞ്ഞു.

ചൊവ്വാഴ്ച മല്ല്യക്കെതിരായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചില്ല. മല്ല്യയെ വിട്ടുകിട്ടാനുള്ള ശ്രമങ്ങളാവും ഇനി നടത്തുക. മേയ് 17 ന് കേസിന്റെ അടുത്ത വാദം നടക്കും.

എസ്ബിഐ ഉള്‍പ്പെടെയുള്ള വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്തശേഷം തിരിച്ചടച്ചില്ലെന്ന കുറ്റമാണ് വിജയ് മല്ല്യക്കെതിരെയുള്ളത്. കേസില്‍ പിടിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോഴാണ് മല്ല്യ ബ്രിട്ടനിലേക്കു കടന്നത്.

Embattled businessman and loan defaulter Vijay Mallya was arrested on Tuesday by Scotland Yard on an extradition warrant by India. He will be produced before the Westminster Magistrates’ Court later in the day.
British authorities have informed the Central Bureau of Investigation (CBI) about the arrest. Vijay Mallya was later granted bail, according to news agency Reuters which cited media reports.

Comments

comments

Tags: ,