മുന്‍കൂട്ടി അറിയിച്ചിട്ടും കേരള ഹൗസില്‍ വിഎസിനു മുറി നല്‍കിയില്ല

| Monday April 17th, 2017

ന്യൂഡല്‍ഹി: പത്തു ദിവസം മുമ്പ് അറിയിച്ചിട്ടും കേരള ഹൗസില്‍ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന് മുറി നല്‍കിയില്ല. കേരള ഹൗസ് അധികൃതരുടെ നടപടിയില്‍ വിസ് കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു.

സംഭവം വിവാദമായതോടെ രണ്ടു മണിക്കൂറിനു ശേഷം വിഎസിനു മുറി നല്‍കി.

വിഎസ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുതല്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ കേരള ഹൗസിലെ 204 ാം നമ്പര്‍ മുറിയാണ് ഉപയോഗിക്കുന്നത്. പത്തു ദിവസം മുമ്പ് വിഎസിനായി മുറി ബുക്ക് ചെയ്യുകയും ചെയ്്തു.

എന്നാല്‍, വിഎസിനു 104 ാം നമ്പര്‍ മുറിയാണ് നല്‍കിയത്. ഡല്‍ഹിയിലുള്ള വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനു മുറി നല്‍കിയെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.

മന്ത്രി മുറി ഒഴിഞ്ഞതിനെ തുടര്‍ന്ന് വിഎസിനു മുറി നല്‍കുകയായിരുന്നു.

 

Comments

comments

Tags: , ,