കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി വേണം, കുരിശായാലും ഒഴിപ്പിക്കണം: വിഎസ്

| Friday April 21st, 2017

തിരുവനന്തപുരം: മൂന്നാറില്‍ റവന്യു ഭൂമി തയ്യേറി സ്ഥാപിച്ച് കുരിശ് പൊളിച്ചുമാറ്റിയ റവന്യു അധികൃതരുടെ നടപടിയെ അനുകൂലിച്ച് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാനുമായ വിഎസ്. അച്യുതാനന്ദന്‍. കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി വേണം. ഏതുതരം കയ്യേറ്റമായാലും ഒഴിപ്പിക്കണമെന്ന് വിഎസ് പറഞ്ഞു.

കുരിശ് പൊളിച്ചുനീക്കിയതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍ത്തിരുന്നു. നടപടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി വിമര്‍ശിക്കുകയും ചെയ്തു. ഇതിനെ തള്ളിയാണ് വിഎസ് രംഗത്തെത്തിയത്.

വ്യാഴാഴ്ച പപ്പാത്തിച്ചോലയില്‍ സ്വകാര്യ പ്രാര്‍ത്ഥനാ സംഘം കയ്യേറി സ്ഥാപിച്ച കുരിശ് ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ റവന്യു സംഘം പൊളിച്ചുനീക്കുകയായിരുന്നു.

നടപടിക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി കുരിശുയുദ്ധമാണോയെന്നാണ് ചോദിച്ചത്. റവന്യു സംഘത്തിന്റെ നടപടി തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കുരിശിനെതിരേ യുദ്ധം ചെയ്യുന്ന സര്‍ക്കാരല്ല ഇത്, മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വരുമെന്ന് മുഖ്യമന്ത്രി, കുരിശുപൊളിച്ചതിനെ അനുകൂലിച്ച് യാക്കോബായ സഭ

എന്നാല്‍, നടപടിയുമായി മുന്നോട്ട് പോയ റവന്യു സംഘം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദ്ദേശപ്രകാരം കുരിശ് സ്ഥാപിച്ച പ്രാര്‍ത്ഥനാ സംഘം മേധാവി ഡോ. സ്‌കറിയക്കെതിരെ വെള്ളിയാഴ്ച ശാന്തന്‍പാറ പൊലീസ് കേസെടുത്തു.

വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആദ്യമായി മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചത്. കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം അറുപതിലധികം കയ്യേറ്റങ്ങളാണ് പൊളിച്ചുമാറ്റിയത്. ദേശീയതലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട കയ്യേറ്റമൊഴിപ്പിക്കല്‍ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുന്നോട്ടു കൊണ്ടുപോകാനായില്ല.

മൂന്നാര്‍ അപകടാവസ്ഥയിലെന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്, കെട്ടിടനിര്‍മ്മാണം അശാസ്ത്രീയം, വനനശീകരണം വ്യാപകം

 

 

 

 

Comments

comments

Tags: , , ,