വുമണ്‍ കളക്ടീവ് ഇന്‍ സിനിമ, മലയാള സിനിമയിലെ സ്ത്രീ സംഘടന, തലപ്പത്ത് മഞ്ജുവും റിമയും

| Thursday May 18th, 2017

കൊച്ചി: വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ മലയാള സിനിമയിലെ സജീവസാന്നിദ്ധ്യങ്ങളായ സ്ത്രീകള്‍ സംഘടനയുണ്ടാക്കുന്നു.

ചലച്ചിത്ര അക്കാഡമി മുന്‍ ഡയറക്ടറര്‍ ബീനാ പോളും നടിമാരായ മഞ്ജു വാര്യരും റിമാ കല്ലിങ്കലുമാണ് സംഘടനയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.

നിലവിലെ മലയാള ചലച്ചിത്ര സംഘടനകള്‍ക്ക് പുതിയ സംഘടന ബദലല്ലെന്നും അമ്മ, മാക്ട, ഫെഫ്ക എന്നീ സംഘടനകളിലെ വനിതകളും പുതിയ സംഘടനയുമായി സഹകരിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പു വരുത്തുകയാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു വൈകിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും സംഘടനയുടെ പ്രഖ്യാപനം.

Comments

comments

Tags: ,