ഇന്ത്യ പിടിക്കാന്‍ ചൈനയുടെ ആപ്പിള്‍

| Tuesday August 26th, 2014

ചൈനയുടെ ആപ്പിള്‍ എന്നറിയപ്പെടുന്ന ഷിയോമി സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു.

മധ്യവര്‍ഗ ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന ഷിയോമി ഇതിനോടകം ഇന്ത്യയില്‍ സ്വീകാര്യനായി കഴിഞ്ഞു. എംഐ 3 ഫോണിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ ഇളക്കിയ ഷിയോമി വീണ്ടും പുതിയ തരംഗത്തിനു തയ്യാറെടുക്കുകയാണ്.

ഇത്തവണ റെഡ്മി 1 എസ് എന്ന ഫോണാണ് ഷിയോമി ഇന്ത്യക്ക് പരിചപ്പെടുത്തുന്നത്. ബജറ്റ് ഫോണുകളുടെ ശ്രേണിയില്‍ ഇടംപിടിക്കുന്ന റെഡ്മി 1 എസിന്റെ വില 6,999 രൂപയാണ്.

4.7 ഇഞ്ച് 1280 ഃ 720 പിക്‌സല്‍ ഡിസ്‌പെ്‌ള, കോര്‍ണിങ് ഗൊറില്ല ഗ്‌ളാസ് 2 പ്രൊട്ടക്ഷന്‍, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, 1.6 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 8 എം.പി െ്രെപമറി കാമറ, 1.3 എം.പി ഫ്രണ്ട് കാമറ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.

3 ഡി ഗെയിമുകള്‍ക്ക് അനുയോജ്യമായ സാഹചര്യം ഇതൊരുക്കുന്ന അഡ്രിനോ 305 ഇമേജ് പ്രൊസസറും ഉണ്ട്. എച്ച്ഡി വീഡിയോ റെക്കോര്‍ഡിങും ഫോണിലുണ്ട്. ക്വാഡ്‌കോര്‍ പ്രൊസസര്‍ മികച്ച പെര്‍ഫോമന്‍സ് ആണ് ഫോണിന് നല്‍കുന്നത്.

ഷിയോമിയുടെ കടന്നുകയറ്റത്തെ എങ്ങനെ ചെറുക്കാമെന്ന ചിന്തയിലാണ് സംസങും നോക്കിയയും മോട്ടോറോളയും.

See the Star Wedding Video

fahad_nazria marriage Video

Comments

comments

Tags: , ,