ജര്‍മനിയില്‍ ഉപരിപഠനത്തിനു പുറപ്പെട്ട യുവ ഡോക്ടര്‍ നെടുമ്പാശേരിയില്‍ വാഹനാപകടത്തില്‍ മരിച്ചു

| Friday April 21st, 2017

പാലാ: നെടുമ്പാശേരിക്കു സമീപം പുല്ലുവഴിയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് യുവ ഡോക്ടര്‍ മരിച്ചു. പാലാ പാലക്കാട്ടുമല തെരുവത്ത് ഡോ. ആകാശ് തോമസി (26)നാണ് ദാരുണ അന്ത്യമുണ്ടായത്.

ജര്‍മനിയില്‍ ഉപരിപഠനം നടത്തുന്ന ഡോ. ആകാശ് ഓസ്‌ട്രേലിയയ്ക്കു പോകുന്നതിനായുള്ള യാത്രാമദ്ധ്യേയാണ് ദുരന്തത്തത്തില്‍ പെട്ടത്.

ഡോ. ആകാശിന്റെ അച്ഛനമ്മമാരും വാഹനത്തിലുണ്ടായിരുന്നു. പിതാവ് ടി.ടി. തോമസാണ് (ജോയി) കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ തോമസിനെയും ഭാര്യ സൂസമ്മയേയും (ഉഷ) ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജര്‍മനിയില്‍ ഉപരിപഠനം നടത്തുന്ന ഡോ. ആകാശ് ഓസ്‌ട്രേലിയയിലിറങ്ങി അവിടെയുള്ള സഹോദരങ്ങളെ കണ്ടശേഷം യാത്ര തുടരാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

ജോയിയുടെ അച്ഛന്‍ ടി.ടി. തോമസ് റിട്ടയേഡ് ഹെഡ്മാസ്റ്ററാണ്. അമ്മ സൂസമ്മ റിട്ടയേഡ് എസ്ബിടി അസിസ്റ്റന്റ് മാനേജരാണ്. സഹോദരങ്ങളായ ആശിഷ് തോമസ്, ആനന്ദ് തോമസ് എന്നിവര്‍ ഓസ്‌ട്രേലിയയിലാണ് താമസം.

ഡോ. ആകാശ് തോമസ് ഒരു വര്‍ഷത്തോളം പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംസ്‌കാര സമയം പിന്നീട് തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

Comments

comments

Tags: , ,